അമ്പതാം വയസില്‍ ഗര്‍ഭിണിയായി വാര്‍ത്തകളില്‍ നിറഞ്ഞ ജാനറ്റ് ജാക്സന് ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ വീണ്ടും ശ്രദ്ധാകേന്ദ്രമാവുകയാണ്. വിശ്രുത പോപ്പ് ഗായകനായ മൈക്കല്‍ ജാക്സന്റെ സഹോദരിയാണിവര്‍. പോപ്പ് ഗായികയായ ജാനറ്റ് ഇസ്ലാം മതം സ്വീകരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കൊപ്പം ബുര്ഖയില് പൊതിഞ്ഞ ഇവരുടെ ചിത്രങ്ങളും പാശ്ചാത്യ മാദ്ധ്യമങ്ങളില്‍ നിറയുന്നുണ്ട്. ഈ ആഴ്ച പൊതു സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ജാനറ്റ് ഇതാദ്യമായി പൂര്‍ണമായും ഇസ്ലാമിക് വസ്ത്രത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.ഖത്തറിലെ കോടീശ്വരനായ വിസാം അല്‍ മന്ന എന്ന 41കാരനെ 2012ല്‍ വിവാഹം ചെയ്തത് മുതല്‍ ജാനറ്റ് ഇസ്ലാം മതത്തിലേക്ക് മാറിയെന്ന വാര്‍ത്ത പ്രചരിച്ചിരുന്നുവെങ്കിലും അവര്‍ മുസ്ലിം വസ്ത്രത്തില്‍ പരസ്യമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ഇപ്പോഴാണ്.
ഈ ആഴ്ച ലണ്ടനില്‍ ഷോപ്പിങ് നടത്തുന്ന ദമ്ബതികളുടെ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഇരുവരും വളരെ ഉല്ലാസവാന്മാരായിട്ടാണ് കാണപ്പെട്ടിരുന്നത്.
ഈ വര്‍ഷം അവസാനം ജാനറ്റ് അമ്മയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിറവയറുമായി കുട്ടികളുടെ വസ്ത്രങ്ങള്‍ ഒരു അപ്മാര്‍ക്കറ്റ് ബോട്ടികില് നിന്നും തെരഞ്ഞെടുക്കുന്ന ജാനറ്റിന്റെയും ഭര്‍ത്താവിന്റെയും ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. തുടര്‍ന്ന് അവര്‍ ഹെല്‍ത്ത് ഫുഡ് റസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിക്കുന്ന ഫോട്ടോകളും കാണാം. 100 മില്യണിലധികം റെക്കോര്‍ഡുകള്‍ ജാനറ്റിന്റേതായി വിറ്റ് പോയിട്ടുണ്ട്. എക്കാലത്തെയും മികച്ച ഫീമെയില്‍ സോളോ ആര്ട്ടിസ്റ്റുകളിലൊരാളായിട്ടാണ് ജാനറ്റിനെ കണക്കാക്കുന്നത്. നിലവിലുള്ള ഭര്‍ത്താവിനെ വിവാഹം കഴിക്കുന്നതിന് മുമ്ബ് ഇവര്‍ രണ്ട് പ്രാവശ്യം വിവാഹിതയായിരുന്നു.താനും ഭര്‍ത്താവും കുടുംബജീവിതം പ്ലാന്‍ ചെയ്യുകയാണെന്നാണ് ജാനറ്റ് വെളിപ്പെടുത്തുന്നത്. എന്നാല്‍ തന്റെ സ്വകാര്യ ജീവിതം കുറച്ച് കാലം തീര്‍ത്തും രഹസ്യമായി കാത്ത് സൂക്ഷിക്കാനായിരുന്നു ജാനറ്റ് താല്പര്യപ്പെട്ടിരുന്നത്.
തങ്ങള്‍ക്കുണ്ടായ അനുഗ്രഹത്തിന് ദൈവത്തിന് നന്ദി പറയുന്നുവെന്ന് അമേരിക്കന്‍ മാഗസിനായ പീപ്പിളിന് നിറവയറുമായി പോസ് ചെയ്യവേ ജാനറ്റ് അടുത്തിടെ പ്രതികരിച്ചിരുന്നത്. ആദ്യമായി അമ്മയാകാനൊരുങ്ങുന്ന ജാനറ്റിന് പൂര്‍ണപിന്തുണയുമായി മന്ന കൂടെത്തന്നെയുണ്ട്. 2010ല്‍ ആദ്യമായി പരസ്പരം കണ്ട് മുട്ടിയിരുന്ന ഇരുവരും ഒരു വര്‍ഷത്തിന് ശേഷം വിവാഹിതരായിരുന്നുവെങ്കിലും ബന്ധം അടുത്ത കാലം വരെ രഹസ്യമാക്കി വയ്ക്കപ്പെടുകയായിരുന്നു.ആഡംബര ജെറ്റുകളില്‍ ഇരുവരും ലോകമാകമാനം കറങ്ങാറുണ്ടെങ്കിലും സ്ഥിരമായ താമസിക്കുന്നത് മന്നയുടെ സ്ഥലമായ ദോഹയിലാണ്. ലോകമാകമാനമുള്ള പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ കറങ്ങാന്‍ ഇരുവരും താല്പര്യപ്പെടുന്നുവെന്ന് 2014ല്‍ മന്ന വെളിപ്പെടുത്തിയിരുന്നു.സ്ത്രീകള്‍ക്ക് ഏറെ നിയന്ത്രണമുള്ള ഖത്തറില്‍ ജീവിക്കുന്നതിനായി തന്റെ ജീവിത ശൈലികളില്‍ ജാനറ്റ് അടുത്തിടെ നിരവധി വിട്ട് വീഴ്ചകള്‍ ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി തന്റെ ഡിസൈനര്‍ വസ്ത്രങ്ങളും ഗ്ലാമര്‍ വസ്ത്രങ്ങളും അവര്‍ ഒഴിവാക്കുകയും ഇസ്ലാമിക് രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിക്കാനാരംഭിക്കുകയുമായിരുന്നു.
