വാഷിംഗ്ടണ്‍: യുക്രൈന്‍-റഷ്യ യുദ്ധത്തെ കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതിയ നിലപാട് വ്യക്തമാക്കി. യുക്രൈനില്‍ കരസേനയെയോ നാറ്റോ സൈനികരെയോ അയയ്ക്കില്ലെന്നും ആവശ്യമായാല്‍ വായു സഹായം നല്‍കാമെന്നും ട്രംപ് അറിയിച്ചു.
”ഇത് നാറ്റോ നടത്തുന്ന യുദ്ധമല്ല. അമേരിക്കന്‍ സൈന്യം യുക്രൈന്‍ ഭൂമിയില്‍ പോരാടില്ല. എന്നാല്‍ വായുമാര്‍ഗമായ സഹായങ്ങള്‍ നല്‍കുന്നത് അനിവാര്യമെങ്കില്‍ പരിഗണിക്കും്,” ഇങ്ങനെയായിരുന്ന ട്രംപിന്റെ പ്രതികരണം.
യുക്രൈന്‍ പ്രസിഡന്റ് വോളൊദിമിര്‍ സെലന്‍സ്‌കിയും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും ചര്‍ച്ചയ്ക്ക് തയ്യാറാകുമെന്നും ട്രംപ് സൂചന നല്‍കി. സമാധാന ചര്‍ച്ചകള്‍ക്കായി ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, യൂറോപ്യന്‍ നേതാക്കള്‍ യുക്രൈനിന് സുരക്ഷാ ഉറപ്പ് നല്‍കുന്നതില്‍ അമേരിക്ക കൂടുതല്‍ പങ്കാളിയാകണമെന്ന ആവശ്യം മുന്നോട്ടുവച്ചു. പക്ഷേ, റഷ്യയുടെ ഉറച്ച നിലപാട് – ‘യുക്രൈനില്‍ നാറ്റോ സൈന്യം പാടില്ലെന്നണ്” -ഇത് അന്താരാഷ്ട്രതലത്തിലുളള ചര്‍ച്ചകള്‍ക്ക് വലിയ തടസ്സമായി തുടരുകയാണ്.
യുക്രൈന്‍ യുദ്ധത്തിന് പരിഹാരം കാണാന്‍ നടത്തിയ ഉച്ചകോടിയുടെ ഭാഗമായി ട്രംപ് യൂറോപ്യന്‍ നേതാക്കളുമായി നേരത്തെ തന്നെ കൂടിക്കാഴ്ച നടത്തിയിരുന്നു.
