ഹൈദരാബാദ്: മുന്‍ സുപ്രീം കോടതി ജഡ്ജി ബി സുദര്ശന് റെഡ്ഡി, 2011-ല്‍ നല്കിയ നിര്‍ണായക വിധി മ വീണ്ടും വാര്‍ത്തകളില്‍. ചത്തീസ്ഗഡില്‍ പ്രവര്‍ത്തിച്ചിരുന്ന സായുധ കൂട്ടായ്മയായ ‘സല്‍വ-ജുഡും’ ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് റെഡ്ഡി അധ്യക്ഷനായ ബെഞ്ച് അത് നിരോധിക്കുകയായിരുന്നു.
ഗോത്രവര്‍ഗ്ഗ യുവാക്കളെ Special Police Officers (SPO) ആയി നിയമിച്ച് മാവോയിസ്റ്റ് വിരുദ്ധ യുദ്ധത്തില്‍ വിന്യസിക്കുകയായിരുന്നു സല്‍വ-ജുഡും. എന്നാല്‍ മനുഷ്യാവകാശ ലംഘനങ്ങളും അനധികൃത സൈനികവല്‍ക്കരണവും ആരോപണ വിധേയമായതിനെ തുടര്‍ന്ന് സുപ്രീംകോടതി നടപടി എടുത്തു.
”പൗരന്മാരുടെ അടിസ്ഥാന അവകാശങ്ങള്‍ ലംഘിക്കുന്ന രീതിയില്‍ സംസ്ഥാനത്തിന് സ്വന്തം പൗരന്മാരെ ആയുധധാരികളാക്കാന് കഴിയില്ല,” എന്നായിരുന്നു ജസ്റ്റിസ് റെഡ്ഡിയുടെ നിരീക്ഷണം.
ഈ വിധി രാജ്യത്തെ മനുഷ്യാവകാശ സംരക്ഷണത്തില്‍ വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നു. വിധി പുറപ്പെടുവിച്ച് ജസ്റ്റിസ് സുദര്ശന് റെഡ്ഡിയെ പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതതോടെയാണ് സാല്വാ ജുഡും നിരോധിച്ച വിധി വീണ്ടും ഓര്‍മകള്‍ ഉണര്‍ത്തുന്ന വാര്‍ത്തയാകുന്നത്.
