സിപിഎമ്മിലെ കത്ത് ചോര്‍ച്ച വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് പരാതിക്കാരനായ മുഹമ്മദ് ഷര്‍ഷാദ്

സിപിഎമ്മിലെ കത്ത് ചോര്‍ച്ച വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് പരാതിക്കാരനായ മുഹമ്മദ് ഷര്‍ഷാദ്. സിപിഎമ്മിനെയോ പാര്‍ട്ടി സെക്രട്ടറിയെയോ നേതാക്കളെയോ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് ഷര്‍ഷാദ് പറയുന്നത്. പാര്‍ട്ടി സെക്രട്ടറിയുടെ മകനില്‍ നിന്ന് കത്ത് ചോര്‍ന്നു എന്നാണ് സംശയമെന്നും അത് സംശയം മാത്രമാണെന്നും പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം മറ്റു നേതാക്കള്‍ എല്ലാം രാജേഷ് കൃഷ്ണയില്‍ നിന്ന് അകല്‍ച്ച സൂക്ഷിച്ചിരുന്നുവെന്നും ഷര്‍ഷാദ് പറഞ്ഞു. മാധ്യമങ്ങളില്‍ താന്‍ പറയുന്നതിന്റെ ചില ഭാഗങ്ങള്‍ മാത്രം വരുന്നത് കൊണ്ടാണ് വാര്‍ത്താസമ്മേളനം നടത്തുന്നതെന്നും ഷര്‍ഷാദ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *