രണകാലാവധി അവസാനിക്കാൻ 9 മാസം ശേഷിക്കെ, ജനങ്ങളുടെ പരാതികളിലും നിർദേശങ്ങളിലും ഫലപ്രദമായി സർക്കാരിന് ഇടപെടാൻ കഴിയുന്ന പുതിയ സംവിധാനം നിർദേശിക്കാൻ വകുപ്പ് സെക്രട്ടറിമാരോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഒപ്പിട്ടു ചീഫ് സെക്രട്ടറി വഴി നൽകിയ ഇൗ കുറിപ്പിനോട് അടിയന്തരമായി പ്രതികരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
വകുപ്പു സെക്രട്ടറിമാർ നൽകുന്ന നിർദേശങ്ങൾ ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യുമെന്നും കുറിപ്പിലുണ്ട്.
