ബസും ബൈക്കും കൂട്ടിയിടിച്ച് ഒഡീഷ സ്വദേശി മരിച്ചു

പാലക്കാട്- ആലത്തൂരില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ഒഡീഷ സ്വദേശിയായ യുവാവ് മരിച്ചു. കഞ്ചിക്കോട്ടെ പെയിന്റ് കമ്പനിയില്‍ ജോലി ചെയ്യുന്ന നീലാംബര്‍ മാലിക്ക് എന്ന ഉമേഷ് (32) ആണ് മരിച്ചത്. ബൈക്കില്‍ ഇയാള്‍ക്കൊപ്പം യാത്ര ചെയ്തിരുന്ന സുഹൃത്തും ഒഡീഷ സ്വദേശിയുമായ രുദ്രാഷ്ട്ര (35) പരിക്കുകളോടെ ചികില്‍സയിലാണ്.
ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെ ആലത്തൂര്‍ ഗുരുകുലം ജംഗ്ഷന് സമീപത്ത് വെച്ചാണ് അപകടമുണ്ടായതെന്ന് ആലത്തൂര്‍ പോലീസ് പറഞ്ഞു. ഇരുവരും ബൈക്കില്‍ കാവശേരിയില്‍ നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്നു. വടക്കഞ്ചേരിയിലേക്ക് പോകുകയായിരുന്ന ബസുമായാണ് കൂട്ടിയിടിച്ചത്. ഉമേഷിന്റെ മൃതദേഹം ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രുദ്രാക്ഷ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *