പാലക്കാട്- ജില്ലയില്‍ ഞായറാഴ്ച രണ്ട് പേര്‍ക്ക് സൂര്യതാപമേറ്റു. ലക്കിടി കൂട്ടുപാതയില്‍ ഓട്ടോഡ്രൈവറായ ജയന്, ഒറ്റപ്പാലം സ്വദേശിനി ജയശ്രീ എന്നിവര്‍ക്കാണ് സൂര്യതാപമേറ്റത്. കൂട്ടുപാതയില്‍ ഓട്ടോസ്റ്റാന്റില്‍ നില്‍ക്കുമ്പോളാണ് ജയന്റെ ശരീരത്തില്‍ കടുത്ത ചൂടുമൂലം പൊള്ളലേറ്റത്. ശരീരത്തില്‍ മൂന്നിടങ്ങളിലായി പെള്ളലേറ്റ പാടുകളുണ്ട്.
വാണിയംകുളത്ത് നിന്ന് തോട്ടപ്പള്ളിയിലേക്ക് പോകുമ്പോഴാണ് ജയശ്രീക്ക് കഴുത്തിന്റെ ഭാഗത്ത് പൊള്ളലേറ്റത്. ഇരുവര്‍ക്കും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ചികില്‍സ നല്കി. രണ്ടു പേരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ഇവരെ പരിശോധിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
