നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് സ്ത്രീ മരിച്ചു

ഒറ്റപ്പാലം- മങ്കര കണ്ണംമ്പരിയാരത്ത് നിയന്ത്രണം വിട്ട കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. മാങ്കുറുശ്ശി അത്താണിപ്പറമ്പ് സ്വദേശിനി വിജയ (54) ആണ് മരിച്ചത്. അമിത വേഗതയില്‍ ഒറ്റപ്പാലം ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന കാര്‍ തട്ടുകടയുടെ മുന്‍പില്‍ സ്‌കൂട്ടര്‍ നിര്‍ത്തി ശീതളപാനീയം കുടിക്കുകയായിരുന്ന വിജയയെയും അവരുടെ വാഹനത്തെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ രണ്ട് വൈദ്യുതി തൂണുകളും തകര്‍ത്താണ് കാര്‍ നിന്നത്. അപകടത്തില്‍ വിജയയുടെ വലതു കാല്‍ അറ്റു. ഇടിയുടെ അഗാധത്തില്‍ വിജയ സമീപത്തെ ചെറിയമണ്‍കുഴിയിലേക്ക് തെറിച്ചു വീണു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ മങ്കര പൊലീസും നാട്ടുകാരും ചേര്‍ന്ന് വിജയയയെ ആംബുലന്‍സിലും ഇവരുടെ വേര്‍പെട്ട കാല്‍ മങ്കര പൊലീസിന്റെ വാഹനത്തിലും കയറ്റി പാലക്കാട് ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സക്കായി കോയമ്പത്തൂരിലെ സ്വകാര്യ ആസ്പത്രിയിലും എത്തിച്ചെങ്കിലും വിജയ മരിച്ചു. കാര്‍ െ്രെഡവര്‍ ചോറോട്ടൂര്‍ ധര്‍മേഷിനെതിരെ മങ്കര പൊലീസ് കേസെടുത്തു. മാങ്കുറുശിയില്‍ മില്‍ ജീവനക്കാരിയാണ് മരിച്ച വിജയ. പരേതനായ രവീന്ദ്രനാണ് ഭര്‍ത്താവ്. മക്കള്‍: അരുണ്‍, അജിത്, അശ്വതി. മരുമക്കള്‍: ഐശ്വര്യ, അക്ഷയ, പ്രദീപ്‌

Leave a Reply

Your email address will not be published. Required fields are marked *