കൊച്ചി : ആകാശവാണി കൊച്ചി എഫ്.എം 102.3 റെയിന്‍ബോ എഫ്.എം 107.5 എന്നീ നിലയങ്ങളില്‍ നിന്നുള്ള പ്രക്ഷേപണം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലെ മിക്ക പ്രദേശങ്ങളിലും സമീപ ജില്ലകളിലെ ഉയര്‍ന്ന സ്ഥലങ്ങളിലും ഇപ്പോള്‍ കൂടുതല്‍ വ്യക്തതയോടെ ലഭിക്കും. നിലയത്തിന്റെ പ്രസരണിയിലെ ആന്റിനയും കേബിളുകളും മാറ്റിയിടുന്ന ജോലികള്‍ കാരണം കഴിഞ്ഞ ഒരു മാസമായി എറണാകുളം ജില്ലയ്ക്ക് പുറത്തുള്ള സ്ഥലങ്ങളില്‍ പ്രക്ഷേപണം ലഭ്യമായിരുന്നില്ല. അറ്റകുറ്റ പണികള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഇതുവരെയും പ്രക്ഷേപണം ലഭ്യമല്ലാതിരുന്ന ഒട്ടേറെ പ്രദേശങ്ങളില്‍ രണ്ട് എഫ്.എം നിലയങ്ങളുടെയും പരിപാടികള്‍ കിട്ടിത്തുടങ്ങിയിട്ടുണ്ട്. പ്രക്ഷേപണം എവിടെയൊക്കെ ലഭിക്കുന്നുണ്ടെന്നും അതിന്റെ വ്യക്തത എങ്ങനെയെന്നും ആകാശവാണിയെ അറിയിക്കുവാന്‍ ശ്രോതാക്കളോട് അഭ്യാര്‍ത്ഥിച്ചിട്ടുണ്ട്. ഇതിനായി 04842422543 എന്ന നമ്പരിലും airfmkochi@gmail.com എന്ന ഇമെയിലിലും വിവരങ്ങള്‍ അറിയിക്കാം.
Featured
15 വര്‍ഷത്തെ നിയമപോരാട്ടത്തിന് വിജയം; കോഴിക്കോട് സ്വദേശികള്‍ക്ക് എയര്‍ എഷ്യ നഷ്ടപരിഹാരം നല്കി
Featured
ഔഷധ സസ്യങ്ങളെ കുറിച്ച് ഡോ.സുബൈര്‍ മേടമ്മലിന്റെ പുതിയ പുസ്തകം;പ്രകാശനം ഷാര്‍ജ ഭരണാധികാരി നിര്‍വ്വഹിക്കും
Latest News
വയനാട് മാനന്തവാടി എരുമത്തെരുവിൽ കാറിൽ ഇരുന്ന് ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വ്യാപാരി മരിച്ചു.
Crime
ഗുണ്ടാ പിരിവ് നല്‍കിയില്ല; തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് ബലാത്കാരം ചെയ്തു.
Latest News
