തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥര്‍ പ്രഖ്യാപിച്ച സമരം ന്യായീകരിക്കാന്‍ ആകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കൂട്ട അവധിയെടുത്ത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയശേഷം മാദ്ധ്യമങ്ങളോടു സംസാരിക്കവെയാണു മുഖ്യമന്ത്രിയുടെ പ്രതികരണം.
ചില ഉദ്യോഗസ്ഥര്‍ക്കെതിരായ വിജിലന്‍സ് അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണു സമരം നടത്തുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ ഇത്തരത്തിലൊരു സമരം നടത്തുന്നത്.
അന്വേഷണങ്ങള്‍ക്കെതിരായ വികാരപ്രകടനങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍, എന്നാല്‍ വികാരവും നടപടിയും രണ്ടാണെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
ഇത്തരമൊരു പ്രതിഷേധം ഗൗരവമായി കാണുന്നുവെന്നും സമരം ന്യായീകരിക്കാന്‍ ആകില്ലെന്നും പിണറായി വ്യക്തമാക്കി.
അന്വേഷണത്തിലെ എല്ലാക്കാര്യത്തിലും ഗവണ്മെന്റ് ഇടപെട്ടു സ്വാധീനിക്കില്ല. അന്വേഷണം സുഗമമായി നടക്കുക എന്നതാണു സര്‍ക്കാര്‍ നിലപാട്. നിഷ്പക്ഷവും സുഗമവുമായ നടപടി സ്വീകരിക്കുമെന്നും പിണറായി പറഞ്ഞു.
