ന്യൂഡല്‍ഹി: ആഭ്യന്തര വിമാനസര്‍വീസുകളില്‍ ആറു സീറ്റുകളിലാണ് സ്ത്രീകള്‍ക്ക് എയര്‍ ഇന്ത്യ സംവരണം ഏര്‍പ്പെടുത്തുന്നത്. ഈമാസം 18 മുതല്‍ സംവിധാനം നിലവില്‍ വരും.
ലോകത്തില്‍ത്തന്നെ ആദ്യമായിട്ടാകും വിമാനത്തില്‍ സ്ത്രീകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നത്. ഇന്ത്യയില്‍ പ്രാദേശിക, വിദൂര ട്രെയിന്‍, ബസ്, മെട്രോ തുടങ്ങിയ എല്ലാ ഗതാഗത സംവിധാനങ്ങളിലും സ്ത്രീകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വിമാനത്തില്‍ ഇതുവരെ സംവരണം ഏര്‍പ്പെടുത്തിയിരുന്നില്ല.
എയര്‍ ഇന്ത്യയുടെ മുംബൈ നേവാര്‍ക് വിമാനത്തില്‍ സ്ത്രീയെ യാത്രക്കാരിലൊരാള്‍ അപമാനിച്ചുവെന്ന പരാതി ഉയര്‍ന്നതിനു പിന്നാലെയാണ് നടപടി.
യാത്രയ്ക്കിടെ ബിസിനസ് ക്ലാസ് യാത്രികന്‍, എക്കോണമി ക്ലാസിലേക്ക് സീറ്റുമാറി യുവതിയെ കയറിപ്പിടിക്കുകയായിരുന്നു.
