സ്‌നേഹസംഗമം: ലോഗോ പ്രകാശനം ചെയ്തു

പാലക്കാട്-തൃത്താല ഹൈസ്‌കൂളിലെ 1986-87 ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ഥികള്‍ സംഘടിപ്പിക്കുന്ന സ്‌നേഹ സംഗമത്തിന്റെ ലോഗോ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ വി.ടി.വാസുദേവന്‍ പ്രകാശനം ചെയ്തു. മേഴത്തൂരില്‍ നടന്ന ചടങ്ങില്‍ സംഗമത്തിന്റെ സംഘാടക സമിതി ചെയര്‍മാന്‍ കെ.സുന്ദരന്‍ ലോഗോ ഏറ്റുവാങ്ങി.     ആഗസ്റ്റ് 27 ന് തൃത്താല സ്‌കൂളില്‍ നടക്കുന്ന സംഗമത്തിന്റെ ലോഗോ ഡിസൈന്‍ ചെയ്തത് തൃത്താല സ്വദേശിയായ ഉമ്മര്‍ Read More …

ജാതിയും മതവും ഇല്ലെന്നെഴുതി മക്കളെ എം.ബി.രാജേഷ് സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്തു

പാലക്കാട്: പുതിയൊരു സ്‌കൂള്‍ അദ്ധ്യയന വര്‍ഷം കൂടി പിറന്നപ്പോള്‍ തന്റെ മക്കളെ ലോക്‌സഭാംഗമായ എം.ബി.രാജേഷ്, മലയാളം പഠിപ്പിക്കാത്ത കേന്ദ്രീയ വിദ്യാലയത്തില്‍ ചേര്‍ക്കാതെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്തു. കേന്ദ്രീയ വിദ്യാലയത്തില്‍ പാര്‍ലമെന്റംഗങ്ങള്‍ക്ക് പ്രത്യേക ക്വാട്ട അനുവദിച്ചിട്ടുള്ളത് വേണ്ടെന്ന് വച്ചാണ് സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്തത്. മൂത്ത മകള്‍ നിരഞ്ജനയെ ഗവ.മോയന്‍സ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം കഌസിലും ഇളയമകള്‍ Read More …

മകനെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്ത് വി.ടി.ബല്‍റാം എം.എല്‍.എ

പാലക്കാട്: മക്കളെ സ്വകാര്യ സ്‌കൂളില്‍ ചേര്‍ക്കാന്‍ മാതാപിതാക്കള്‍ ആഗ്രഹിക്കുന്ന ഇക്കാലത്ത് തൃത്താലയില്‍ നിന്നുള്ള യുവ കോണ്‍ഗ്രസ് എം.എല്‍.എ വി.ടി.ബല്‍റാം തന്റെ മകന്‍ അദ്വൈത് മാനവിനെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്ത് വേറിട്ട മാതൃകയായി. തന്റെ വീടിന് സമീപത്തുള്ള അരീക്കാട് ഗവണ്‍മെന്റ് സ്‌കൂളിലാണ് മകനെ ബല്‍റാം ചേര്‍ത്തത്. പ്രദേശത്തെ വാര്‍ഡ് മെമ്പര്‍ ശശിയുടെ മകള്‍ അടക്കമുള്ള കുട്ടികള്‍ ഈ Read More …

കുട്ടികള്‍ക്ക് എന്‍ ആര്‍ സി വഴി ചികിത്സ നല്‍കും: കെ കെ ശൈലജ

പാലക്കാട്: അട്ടപ്പാടി മേഖലയിലെ ആരോഗ്യകുറവുളള കുട്ടികളെ കണ്ടെത്തി ന്യൂട്രീഷ്യന്‍ റീഹാബിലിറ്റേഷന്‍ സെന്റര്‍ (എന്‍ ആര്‍ സി) വഴി ചികിത്സ നല്‍കുമെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞു. ഇതിനായി ആരോഗ്യവകുപ്പും പട്ടികവര്‍ഗ്ഗ വകുപ്പും പ്രത്യേക പദ്ധതി രൂപവത്കരിക്കും. അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലെ 100 കിടക്കകളുള്ള പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു Read More …

കാരുണ്യത്തിന്റെ കനിവുമായി തൃത്താല ലയണ്‍സ് ക്ലബ്ബിന് തുടക്കം

തൃത്താല- ജീവിതസായാഹ്്‌നത്തില്‍ ഒറ്റപ്പെടലിന്റെ നൊമ്പരമനുഭവിക്കുന്നവര്‍ക്ക് ലയണ്‍സ് ക്ലബ്ബിന്റെ സഹായം. തൃത്താല ലയണ്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പടിഞ്ഞാറങ്ങാടി സ്‌നേഹാലയത്തിലെ അന്തേവാസികളായ വയോജനങ്ങള്‍ക്ക് ധനസഹായം നല്‍കിയത്. തൃത്താല വെള്ളിയാങ്കല്ല് പൈറ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ പുതിയ ക്ലബ്ബിന്റെ ഉദ്ഘാടനവും ധനസഹായ വിതരണവും ലയണ്‍സ് ക്ലബ്ബ് സെന്റീനിയല്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ വി.പി.നന്ദകുമാര്‍ നിര്‍വ്വഹിച്ചു. സഹായം ആവശ്യമുള്ള മേഖലകള്‍ കണ്ടെത്തി സേവനമെത്തിക്കുകയാണ് Read More …

ആര്‍ക്കും എന്തും വിളിച്ചു പറയാം എന്ന രീതി നല്ലതല്ലെന്ന് എ.കെ ബാലന്‍

പാലക്കാട്: ആര്‍ക്കും എന്തും പറയാവുന്ന രീതി നല്ലതല്ലെന്ന് മന്ത്രി എ.കെ ബാലന്‍. എം.എം മണിയുടെ പരാമര്‍ശത്തെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദേവികുളം സബ് കളക്ടറെ ഊളമ്ബാറയ്ക്ക് വിടണമെന്ന മണിയുടെ പരാമര്‍ശം പാര്‍ട്ടി പരിശോധിക്കണം. അതേസമയം മൂന്നാര്‍ ഒഴിപ്പക്കലുമായി ബന്ധപ്പെട്ട് സബ്കളക് ടറുടെ നടപടികളില്‍ ചില നിയമ പ്രശ്‌നങ്ങളുണ്ടെന്നും എ.കെ ബാലന്‍ പറഞ്ഞു. ഒരു പ്രശ്‌നമുണ്ടാവുമ്‌ബോള്‍ സ്ഥലത്തെ ചുമതലപ്പെട്ട Read More …

എം എം മണിക്ക് വി.എസിന്റെ മറുപടി

പാലക്കാട്: മൂന്നാറിലെ ഭൂമി കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട് മന്ത്രി എം.എം.മണിക്ക് മറുപടിയുമായി ഭരണപരിഷ്‌കരണ കമ്മീഷന്‍ അദ്ധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍ രംഗത്ത്. ആരാണ് കാര്യങ്ങള്‍ പഠിക്കാത്തതെന്ന് ജനങ്ങള്‍ക്കറിയാമെന്ന് വി.എസ് പറഞ്ഞു. മൂന്നാറില്‍ കൈയേറ്റമില്ലെന്നാണല്ലോ ആ വിദ്വാന്‍ പറയുന്നതെന്നും മണിയുടെ പേര് പറയാതെ വി.എസ് സൂചിപ്പിച്ചു. ഇതെല്ലാം ഭൂമാഫിയയെ സഹായിക്കാനാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പപറഞ്ഞു. ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രനെ പിന്തുണച്ചും Read More …

അധ്യക്ഷസ്ഥാനം ഏറ്റെടുക്കില്ലെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചു

പാലക്കാട്: ഔദ്യോഗികമായി കെ പി സി സി അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതില്‍ വിഷമമുണ്ടെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഒരു സ്ഥാനത്തുനിന്നും മാറിനില്‍ക്കില്ല. എന്നാല്‍ അധ്യക്ഷസ്ഥാനം ഏല്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡ് ആശയവിനിമയം നടത്തിയിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.