കോട്ടക്കലില്‍ വന്‍ കഞ്ചാവ് വേട്ട: 22 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയിലായി

മലപ്പുറം: ജില്ലയില്‍ വന്‍ കഞ്ചാവ് വേട്ട. 22 കിലോ കഞ്ചാവുമായി രണ്ട് പേര്‍ കോട്ടക്കല്‍ പുത്തൂരില്‍ എക്‌സൈസ് സ്‌ക്വാഡ് ഷാഡോ സംഘത്തിന്റെ പിടിയിലായി. വളാഞ്ചേരി പാറപ്പുറത്തേത് വീട്ടില്‍ വലിയ തൊടി അബ്ദുള്‍ റൗഫ്(24), കോട്ടക്കല്‍ കാവുപുറം പണ്ടാരക്കല്‍ വീട്ടില്‍ മുത്തു എന്ന മുനവര്‍ യൂസഫ്(23) എന്നിവരാണ് സംഘത്തിന്റെ പിടിയിലായത്.     ഈ വര്‍ഷം ജില്ലയിലെ Read More …

കാമുകനുമായി ബന്ധപ്പെടുന്നതിനിടെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തിനിരയായ പ്രവാസി യുവതി മരിച്ചു

ദുബായ: കാമുകനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തിനിരയായി ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 25 കാരിയായ പ്രവാസി യുവതി മരിച്ചു. അല്‍ ഖ്വസിമി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി ചൊവ്വാഴ്ച രാവിലെയാണ് യുവതി മരണത്തിന് കീഴടങ്ങിയത്. അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് കാമുകനുമായി ബന്ധപ്പെടുന്നതിനിടെയായിരുന്നു ആക്രമണം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ച യുവതിയ്ക്ക് 30 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ Read More …

ഫേസ്ബുക്ക് കാമുകനും കൂട്ടുകാരും പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി

ആലപ്പുഴ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിനെയും സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് കാമുകന്‍ പട്ടണക്കാട് പഞ്ചായത്ത് നാലാം വാര്‍ഡില്‍ ചക്കാലപ്പറമ്പ്  നികത്തില്‍ അഖില്‍ കൃഷ്ണ(ഉണ്ണിക്കുട്ടന്‍23), തുറവൂര്‍ കൊച്ചുപുത്തന്‍തറ രാജേഷ്(ആന രാജേഷ്28), പട്ടണക്കാട് പുലരി നിലയത്തില്‍ ജിനദേവ്(29), തിരുനെല്ലൂര്‍ ചാലിത്തറയില്‍ സിനീഷ്(29 വളമംഗലം ബിനീഷ്(26) എന്നിവരെയാണ് കുത്തിയതോട് പോലീസ് Read More …

വിവാദ യോഗ കേന്ദ്രത്തിനെതിരേ അന്വേഷണം; ഹൈക്കോടതി നിര്‍ദേശം നല്‍കി

കൊച്ചി: തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗ കേന്ദ്രത്തിനെതിരേ അന്വേഷണം. കൊച്ചി സിറ്റി പോലീസ് കമ്മീഷണറോട് അന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. കണ്ണൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി. യോഗ കേന്ദ്രം തടവിലാക്കിയ പെണ്‍കുട്ടിയെ യുവാവിനൊപ്പം വിട്ടയക്കാനും കോടതി നിര്‍ദേശം നല്‍കി. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാനും കോടതി ആവശ്യപ്പെട്ടെന്ന് കൈരളി Read More …

ഏഴ് വയസുകാരിയുടെ കൊലപാതകം: ബന്ധു പൊലീസ് പിടിയില്‍

കൊല്ലം: ഏരൂരില്‍ കാണാതായ ഏഴ് വയസുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് അമ്മയുടെ സഹോദരി ഭര്‍ത്താവ് രാജേഷ് പോലീസ് പിടിയില്‍. മാനഭംഗപ്പെടുത്തിയശേഷം താനാണ് കുട്ടിയെ കൊന്നതെന്ന് രാജേഷ് പോലീസിനു മൊഴി നല്‍കി. ട്യൂഷനു പോയ കുട്ടിയെ ബുധനാഴ്ചയാണ് കാണാതായത്. ഇതേതുടര്‍ന്നു കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പോലീസ് വ്യാപകമായി അന്വേഷണം നടത്തിവരികയായിരുന്നു. രാജേഷിനൊപ്പം കുട്ടി പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ Read More …

സോളാര്‍ റിപ്പോര്‍ട്ട് നിഷ്പക്ഷമെങ്കില്‍ പ്രതിസ്ഥാനത്ത് ഉമ്മന്‍ ചാണ്ടിയുടെ പേരുമുണ്ടാകുമെന്ന് സരിത

കൊച്ചി: സോളാര്‍ കമ്മിഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിഷ്പക്ഷമെങ്കില്‍ പ്രതിസ്ഥാനത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരുമുണ്ടാകുമെന്ന് കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍. സോളാര്‍ തട്ടിപ്പില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് വ്യക്തിപരമായി പങ്കുണ്ടെന്നും സരിത പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ടാണ് ജസ്റ്റിസ് ജി ശിവരാമന്‍ മുഖ്യമന്ത്രി പിണറായി വിജയന് സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സംഭവത്തില്‍ ഉമ്മന്‍ Read More …

അക്വേറിയം ജീവനക്കാരിയുടെ മാല കവര്‍ന്നയാളെ കണ്ടെത്താന്‍ കടയില്‍ സ്ഥിരമായി എത്തുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം

നീലിമംഗലത്ത് അക്വേറിയം ജീവനക്കാരിയെ കഴുത്തില്‍ കുരുക്കിട്ട് അബോധാവസ്ഥയിലാക്കി 10 പവന്‍ കവര്‍ന്നയാളെ കണ്ടെത്താന്‍ കടയില്‍ സ്ഥിരമായി വരുന്നവരെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി. അലങ്കാര മത്സ്യങ്ങള്‍ക്ക് തീറ്റ വാങ്ങാനായി വരുന്നയാളാണ് തന്നെ ആക്രമിച്ച് ആഭരണം കവര്‍ന്നതെന്ന് അക്വേറിയം ജീവനക്കാരി ആര്‍പ്പൂക്കര കുറുപ്പഞ്ചേരി ബാബുവിന്റെ ഭാര്യ ഉഷ(52) പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. 58 വയസിനു മേല്‍ പ്രായമുള്ളയാളാണ്. Read More …

ക്രിസ്ത്യന്‍ യുവാവിനെ വിവാഹം കഴിച്ച ഡോക്ടര്‍ക്ക് യോഗ കേന്ദ്രത്തില്‍ ക്രൂര പീഡനം; 65 പെണ്‍കുട്ടികള്‍ തടവിലെന്ന് പരാതി

തൃപ്പൂണിത്തുറ: ക്രിസ്ത്യന്‍ യുവാവിനെ വിവാഹം കഴിച്ച ആയുര്‍വേദ ഡോക്ടര്‍ക്ക് യോഗ കേന്ദ്രത്തില്‍ ക്രൂര പീഡനം. തൃപ്പൂണിത്തുറ കണ്ടനാടുള്ള യോഗ കേന്ദ്രത്തിലാണ് സംഭവം. ഇരുപത്തി രണ്ട് ദിവസത്തോളം ക്രൂര പീഡനമാണ് ഏല്‍ക്കേണ്ടി വന്നതെന്ന് യുവതി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ക്കെതിരെയും യോഗ സെന്ററിനെതിരേയും ഉദയംപേരൂര്‍ പൊലീസ് കേസെടുത്തു. ഓഗസ്റ്റ് 21 ന് Read More …