കെഎസ്ആര്‍ടിസിയില്‍ മെല്ലെപ്പോക്ക്: സര്‍വ്വീസുകള്‍ മുടങ്ങി

തിരുവനന്തപുരം: തിരുവനന്തപുരം കെഎസ്ആര്‍ടിസിയില്‍ ജീവനക്കാരുടെ മെല്‌ളെപ്പോക്ക് സമരം. ജീവനക്കാരുടെ നിസഹകരണത്തെ തുടര്‍ന്ന് ദീര്‍ഘദൂര സര്‍വീസുകള്‍ മുടങ്ങി. നാലു മണിക്ക് പുറപ്പെടേണ്ട തിരുവനന്തപുരം~ കോയന്പത്തൂര്‍ സ്‌കാനിയ, അഞ്ചു മണിക്ക് പുറപ്പെടേണ്ട തിരുവനന്തപുരം~പാലക്കാട് വോള്‍വോ എന്നിവയുടെ സര്‍വീസുകളാണ് മുടങ്ങിയത്. ഇതോടെ ബസില്‍ സീറ്റുകള്‍ റിസര്‍വ് ചെയ്ത യാത്രക്കാര്‍ കുഴങ്ങി. ഇവരെ മറ്റു ബസുകളില്‍ കയറ്റിവിട്ടു. അതേസമയം, മിന്നല്‍സമരമുറയുമായി രംഗത്തെത്തിയവര്‍ക്കെതിരെ Read More …

മേയര്‍ക്കെതിരെ നടത്തിയത് കരുതിക്കൂട്ടിയുള്ള ആക്രമണം

തിരുവനന്തപുരം:  തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്തിനെതിരായ അക്രമം കരുതിക്കൂട്ടി നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍കൂട്ടി ആസൂത്രണം ചെയ്തതിനെ തുടര്‍ന്ന് ബിജെപി കൗണ്‍സിലര്‍മാരും അക്രമികള്‍ക്കൊപ്പം ചേര്‍ന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മേയറെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മേയര്‍റുടെ നില അതീവഗുരുതരാവസ്ഥയിലെന്നാണ് ഡോക്ടര്‍മാര്‍ മുഖ്യമന്ത്രിയെ അറിയിച്ചത്. കഴുത്തിന്റെ പിന്‍ഭാഗത്ത് സാരമായ Read More …

കാട്ടാക്കടയില്‍ സി.പി.എം പ്രവര്‍ത്തകന് നേരെ വധശ്രമം

തിരുവനന്തപുരം: കാട്ടാക്കടയില്‍ സി.പി.എം പ്രവര്‍ത്തകന് നേരെ വധശ്രമം. കാട്ടാക്കട സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗവും ദേശാഭിമാനി ഏജന്റുമായ കുമാറിനെയാണ് ബൈക്കില്‍ എത്തിയ സംഘം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. രാവിലെ ആറരയോടെയാണ് സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കുമാറിനെ പിന്നിലെത്തിയ അക്രമി സംഘം വെട്ടി വീഴ്ത്തുകയായിരുന്നു. കുതറിയോടിയ കുമാറിനെ അക്രമി വാളുമായി പിന്തുടര്‍ന്നെങ്കിലും കുമാര്‍ രക്ഷപ്പെടുകയായിരുന്നു. ഇയാളെ പിന്നീട് നെയ്യാറ്റിന്‍കര Read More …

സിപിഐയില്‍ തര്‍ക്കങ്ങളില്ലെന്ന് കാനം; ചാണ്ടിയുടെ രാജിക്കാര്യത്തിലേത് ഒറ്റക്കെട്ടായ തീരുമാനം

തിരുവനന്തപുരം: സിപിഐയില്‍ തര്‍ക്കങ്ങളില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിലേത് ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ്. എല്‍ഡിഎഫ് യോഗത്തിലെ തീരുമാനമാണ് നടപ്പിലാക്കിയതെന്നും അദ്ദേഹം അറിയിച്ചു. ഇസ്മയില്‍ എന്തുകൊണ്ടാണ് അങ്ങിനെ പറഞ്ഞത് എന്ന് അറിയില്ലന്നും കാനം പറഞ്ഞു. കാബിനറ്റ് യോഗം സിപിഐ മന്ത്രിമാര്‍ ബഹിഷ്‌കരിച്ചിട്ടില്ല. പങ്കെടുക്കാതിരിക്കുകയാണ് ചെയ്തതെന്നും കാനം വ്യക്തമാക്കി. ഇതിനിടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള Read More …

കശ്മീരില്‍ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ വധിച്ചു

ശ്രീനഗര്‍: കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. ബന്ദിപ്പുരയിലെ ഹാജിന്‍ മേഖലയില്‍ അജ്ഞായതര്‍ ഒളിച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെ സൈന്യത്തിനെതിരെ വെടിവയ്പ്പുണ്ടായി. തുടര്‍ന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടത്. സൈന്യവും സി.ആര്‍.പി.എഫും സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഫോഴ്‌സും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. Read More …

മേയര്‍ക്ക് നേരെ ആക്രമണം; ബിജെപി നടപടി പ്രാകൃതമാണെന്ന് കോടിയേരി

തിരുവനന്തപുരം: മേയര്‍ അഡ്വ.വി.കെ പ്രശാന്തിനെ ക്രൂരമായി അക്രമിച്ച് പരുക്കേല്‍പ്പിച്ച ബിജെപി നടപടി പ്രാകൃതമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോര്‍പ്പറേഷന്‍ മേയര്‍ക്ക് കക്ഷി പരിഗണകള്‍ക്ക് അതീതമായ ആദരവാണ് സമൂഹം നല്‍കുന്നത്. അതെല്ലാം ലംഘിച്ച് മേയറെ കാലിന് പിടിച്ച് നിലത്തിടുകയും മര്‍ദ്ദിക്കുകയും ചെയ്തത് കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത നടപടിയാണ്. ഇത് ജനാധിപത്യത്തേയും പൗരബോധത്തേയും കാറ്റില്‍ പറത്തുന്നതാണ്. ഒരുവശത്ത് Read More …

തെരഞ്ഞെടുപ്പ് നിരീക്ഷകനായി വി. മുരളീധരന്‍ ആസ്‌ട്രേലിയയിലേക്ക്

തിരുവനന്തപുരം: ആസ്‌ട്രേലിയന്‍ പൊതുതെരഞ്ഞെടുപ്പില്‍ രാജ്യാന്തര നിരീക്ഷകരിലൊരാളായി ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി. മുരളീധരനും. ആസ്‌ട്രേലിയയിലെ ലിബറല്‍ നാഷണല്‍ പാര്‍ട്ടിയുടെ ക്ഷണപ്രകാരമാണ് ബി.ജെ.പി കേന്ദ്രഘടകം മുരളീധരനെ നിയോഗിച്ചത്.   ക്വീന്‍സ് ലാന്‍ഡ് പ്രവിശ്യയില്‍ 25ന് നടക്കുന്ന പൊതുതെരഞ്ഞടുപ്പിനോട് അനുബന്ധിച്ചാണ് സന്ദര്‍ശനം. തെരഞ്ഞെടുപ്പ് പ്രചാരണവും നടപടിക്രമങ്ങളും നിരീക്ഷിക്കുന്നതിനാണ് ലോകത്തിലെ വിവിധ രാജ്യങ്ങളിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി Read More …

ഇടതുമുന്നണി കലഹമുന്നണിയായി മാറിയെന്ന് ചെന്നിത്തല

കൊച്ചി: ഇടതുമുന്നണി കലഹമുന്നണിയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള തര്‍ക്കം ഭരണത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്നും സംസ്ഥാനത്ത് ഭരണഘടനാപരമായ പ്രതിസന്ധി നിലനില്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പടയൊരുക്കം ജാഥയുടെ കൊച്ചിയിലെ പര്യടനത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനഭരണം ഐ.സി.യുവിലാണ്. മാവോയിസ്റ്റ് ഏറ്റുമുട്ടല്‍, മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍, ജിഷ്ണു പ്രണോയ്, ലോ Read More …