തമ്മിലടി മറയ്ക്കാന്‍ യുഡിഎഫിനുമേല്‍ കുതിരകയറേണ്ട

തിരുവനന്തപുരം: ലോ അക്കാദമി സമരത്തില്‍ സിപിഐയുമായി നടത്തിയ തമ്മിലടി മറച്ചുവയ്ക്കാന്‍ യുഡിഎഫിനുമേല്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കുതിരകയറേണ്ടതില്ലെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ലോ അക്കാദമിയില്‍ ബിജെപിയുടെ സമരത്തെയാണ് യുഡിഎഫ് സഹായിച്ചതെന്ന കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു ചെന്നിത്തല. ലോ അക്കാദമിയിലെ വിദ്യാര്‍ഥികള്‍ നടത്തിയ ന്യായമായ സമരം അട്ടിമറിക്കാന്‍ സിപിഎം നടത്തിയ ഹീനമായ Read More …

കൊടിയേരിയുടേത് ജാള്യത മറക്കാനുളള ശ്രമം

മലപ്പുറം ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടതിന്റെ ജാള്യത മറക്കാനാണ് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കോണ്‍ഗ്രസിനെതിരെയുള്ള ലേഖനമെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍.. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോ അക്കാദമി സമരം പൊളിഞ്ഞതു സംബന്ധിച്ച് ജനങ്ങളെയും വിദ്യാര്‍ത്ഥികളെയും ബോധ്യപ്പെടുത്താവുന്ന ഒരു ന്യായീകരണവും സി Read More …

ബിജെപി നേതൃത്വത്തിലേക്കു മടങ്ങാന്‍ ആഗ്രഹം: പി.പി. മുകുന്ദന്‍

കോഴിക്കോട്• ബിജെപി നേതൃത്വത്തിലേക്കു മടങ്ങാനുള്ള ആഗ്രഹം വ്യക്തമാക്കി പി.പി. മുകുന്ദന്‍. സംഘടനാകാര്യങ്ങള്‍ ഗൗരവത്തിലെടുക്കാത്ത ന്യൂനപക്ഷമാണു തന്റെ മടങ്ങിവരവിനെ എതിര്‍ക്കുന്നതെന്നു മുകുന്ദന്‍ പറഞ്ഞു. തന്നെ തിരികെ കൊണ്ടുവരുമെന്നു പറഞ്ഞതു കുമ്മനമാണ്. എന്തുകൊണ്ടു തിരികെ കൊണ്ടുവന്നില്ലെന്നു കുമ്മനത്തോടു ചോദിക്കണം. ഭാരവാഹിത്വത്തിലേക്കു മടങ്ങി വരുമെന്നു പ്രതീക്ഷയുണ്ട്. ഓരോ കാര്യത്തിലും നമുക്ക് ഓരോ പ്രതീക്ഷയുണ്ട്. പ്രതീക്ഷ പോലെ നടക്കണമെന്നില്ല. പ്രായം പറഞ്ഞിട്ടാണ് Read More …

ട്രംപിനെ പരിഹസിച്ച് ഡെമോക്രാറ്റിക് നേതാവ് ഹില്ലരി ക്ലിന്റണ്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പരിഹസിച്ച് ഡെമോക്രാറ്റിക് നേതാവ് ഹില്ലരി ക്ലിന്റണ്‍. അഭയാര്‍ഥികള്‍ക്കും ഏഴു മുസ്ലീം രാഷ്ട്രങ്ങളില്‍നിന്നുള്ള പൗരന്‍മാര്‍ക്കും വിലക്കേര്‍പ്പെടുത്തിയ ട്രംപിന്റെ നടപടി തടഞ്ഞ കീഴ്‌ക്കോടതി വിധി സ്‌റ്റേ ചെയ്യാന്‍ യുഎസ് അപ്പീല്‍ കോടതി വിസമ്മതിച്ചതിനു പിന്നാലെയാണ് ഹില്ലരി പരിഹാസവുമായി രംഗത്തെത്തിയത്. തന്റെ ട്വിറ്റര്‍ പേജിലാണ് ഹില്ലരി പരിഹാസമുയര്‍ത്തിയത്. ‘3 0’ എന്നാണ് ഹില്ലരി Read More …

സി പി ഐക്കെതിരെ എം എം മണി

തിരുവനന്തപുരം: കൂടെ നിന്ന് ആനുകൂല്യങ്ങള്‍ നേടിയ ശേഷം തോളിലിരുന്നു ചെവി കടിക്കുന്ന പണിയാണു സിപിഐ കാട്ടുന്നതെന്നു മന്ത്രി എം.എം.മണി പറഞ്ഞു. സിപിഎം ഏരിയ സെക്രട്ടറി ഡി.സോമനാഥന്റെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിവിധ വിഷയങ്ങളില്‍ തങ്ങള്‍ വലിയ കേമന്മാരാണെന്നു കാട്ടാനായി കുലംകുത്തികള്‍ക്കൊപ്പം ചേര്‍ന്നു നമ്മുടെ കൂട്ടത്തിലെ ചിലര്‍ സമരം നടത്തുകയാണ് Read More …

ഒന്നിച്ചുനിന്നാല്‍ ഭരണകൂടത്തെ തിരുത്താന്‍ കഴിയും

തിരുവനന്തപുരം: ജനവിരുദ്ധ പ്രവര്‍ത്തനമുണ്ടായാല്‍ ജനം ഒന്നിച്ചുനിന്ന് ഭരണകൂട നിലപാട് തിരുത്താന്‍ കഴിയുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇതിന്റെ വലിയ ഉദാഹരണമാണ് ലോ അക്കാദമി സമരമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം സമരങ്ങളില്‍ നിലപാടിലുറച്ച് നില്‍ക്കുന്ന പാര്‍ട്ടിയാണ് സി.പി.ഐ. അതിന്റെ പേരില്‍ കുറച്ചൊന്നുമല്ല പ്രവര്‍ത്തകര്‍ വിമര്‍ശനം കേള്‍ക്കേണ്ടിവന്നത്. ഏതൊരു പ്രക്ഷോഭത്തിലും വിജയത്തിനടിസ്ഥാനം ഉന്നയിക്കുന്ന വിഷയങ്ങളില്‍ വിപുലമായ Read More …

നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്

ഹൈദരാബാദ്: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയ്ക്ക് നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് നോട്ടീസ്. സേവന നികുതി വിഭാഗമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. സേവന നികുതി വെട്ടിച്ചെന്ന പരാതിയിലാണ് നടപടി. ഫെബ്രുവരി ആറിന് ഹൈദരാബാദിലെ പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ ഓഫ് സര്‍വീസ് ടാക്‌സ് ഓഫീസിലെ സര്‍വീസ് ടാക്‌സ് സൂപ്രണ്ട് കെ.സുരേഷ് കുമാറാണ് സെന്‍ട്രല്‍ എക്‌സൈസ് ആക്ട് 1944 പ്രകാരം നോട്ടീസ് അയച്ചത്. Read More …

നെഹ്‌റു കോളജിലെ നാലു വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

തൃശൂര്‍: പാമ്പാടി നെഹ്‌റു കോജിലെ നാലു വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു. സമരത്തിനു നേതൃത്വം നല്‍കിയ നാല് വിദ്യാര്‍ഥികളെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രതികാര നടപടിയാണ് ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികള്‍ സമരത്തിനൊരുങ്ങുകയാണ്.