വ്യാജലോട്ടറി തടയാന്‍ നിയോഗിച്ച സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജലോട്ടറി തടയാന്‍ നിയോഗിച്ച സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. അച്ചടിയില്‍ കൂടുതല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ വേണമെന്ന് നിര്‍ദ്ദേശം നല്‍കി. അച്ചടിശാലകളില്‍ സിസിടിവി സ്ഥാപിക്കും. ലോട്ടറിയുടെ പകര്‍പ്പെടുത്താല്‍ അസാധു എന്ന് അച്ചടിച്ചുവരുന്ന സാങ്കേതിക വിദ്യ കൊണ്ടുവരണം. ലോട്ടറി അച്ചടിക്കാന്‍ വാട്ടര്‍മാര്‍ക്കുള്ള പേപ്പര്‍ ഉപയോഗിക്കണം എന്നിവയാണ് റിപ്പോര്‍ട്ടില്‍ പറയുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍. മൂന്നുമാസത്തിനകം ഈ സംവിധാനങ്ങള്‍ Read More …

ശശികല ഇന്ന് കീഴടങ്ങിയേക്കും

ചെന്നൈ: അഴിമതി കേസില്‍ നാലു വര്‍ഷത്തെ തടവുശിക്ഷയ്ക്കു വിധിയ്ക്കപ്പെട്ട അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശികല ഇന്നു കോടതിയില്‍ കീഴടങ്ങിയേക്കും. ശശികല ഇന്നു രാവിലെ ബംഗളൂരുവിലേക്കു തിരിക്കുമെന്നാണ് വിവരം. റോഡ് മാര്‍ഗമായിരിക്കും അവര്‍ ബംഗളൂരുവിലെത്തുക. അതേസമയം, ജയലളിത അണ്ണാ ഡിഎംകെയില്‍നിന്നും പുറത്താക്കിയ അംഗങ്ങളെ ശശികല തിരിച്ചെടുത്തു. ടി.പി.വി. ദിനകരന്‍, ഡോ. വെങ്കിടേഷ് എന്നിവരെയാണ് തിരിച്ചെടുത്തത്. Read More …

കരുനീക്കങ്ങളുമായി പനീര്‍സെല്‍വവും പളനിസാമിയും,കേന്ദ്ര മന്ത്രിമാരെ കുറ്റപ്പെടുത്തി സുബ്രഹ്മണ്യന്‍ സ്വാമി

സര്‍ക്കാര്‍ രൂപവത്ക്കരിക്കാന്‍ അവകാശവാദവുമായി ശശികലയുടെ പകരക്കാരന്‍ എടപ്പാടി പളനിസാമി ഗവര്‍ണറെ കണ്ടതിന് പിന്നാലെ പുതിയ കരുനീക്കങ്ങളുമായി പനീര്‍സെല്‍വ വിഭാഗവും രംഗത്ത്.പനീര്‍സെല്‍വം വിഭാഗത്തെ പ്രതിനിധീകരിച്ച് രാജ്യസഭ എംപി മൈത്രേയനും മനോജ് പാണ്ഡ്യനും ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവുമായി ചര്‍ച്ച നടത്തി.എടപ്പാടി പളനിസാമിയും 11 മന്ത്രിമാരും ഗവര്‍ണറെ കണ്ടതിനു പിന്നാലെയാണ് പനീര്‍സെല്‍വം വിഭാഗത്തിന്റെ കൂടിക്കാ!ഴ്ച. കൂവത്തൂര്‍ റിസോര്‍ട്ടില്‍ ചേര്‍ന്ന എംഎല്‍എമാരുടെ Read More …

പനീര്‍ ശെല്‍ത്തെ പുറത്താക്കി അണ്ണാ ഡി.എം.കെ. പിളര്‍പ്പിലേക്ക്

ചെന്നൈ: സുപ്രീംകോടതി വിധിയിലൂടെ ശശികലയുടെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള സ്വപ്്‌നങ്ങള്‍ തകര്‍ന്നടിഞ്ഞതിനു പിന്നാലെ തമിഴ്്‌നാട്ടില്‍ അണ്ണാ ഡി.എം.കെ.പിളര്‍പ്പിലേക്ക്. അഴിമതിക്കേസില്‍ ശശികലക്കും ബന്ധുക്കള്‍ക്കുമെതിരായ കീഴ്്‌കോടതി വിധി സുപ്രീംകോടകതി ശരിവച്ചതോടെയെ പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമായത്. സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ ഒ.പനീര്‍ശെല്‍വത്തെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി എ.ഐ.എ.ഡി.കെ.നേതൃത്വം പ്രസ്താവനയിറക്കി. പനീര്‍ശെല്‍വം മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത് തടയിന്‍ ശശികലയുടെ Read More …

എംഎല്‍എമാര്‍ തടവിലില്ലെന്ന് പോലീസ്

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പുതിയ വഴിത്തിരിവ്. ശശികല പക്ഷം എം.എല്‍.എമാരെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നു എന്ന ആരോപണം തള്ളി പൊലീസ് മദ്രാസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എം.എല്‍.എമാര്‍ ആരുടേയും തടവിലല്ല ഇവര്‍ സ്വതന്ത്രരാണെന്നും ഇവരിലാരും പരാതികള്‍ ഉന്നയിച്ചില്ലെന്നുമാണ് പൊലീസിന്റെ റിപ്പോര്‍ട്ട്. അതിനിടെ തന്നെ പിന്തുണയ്ക്കുന്ന 119 എം.എല്‍.എമാരെയും കോടതിയില്‍ എപ്പോള്‍ വേണമെങ്കിലും ഹാജരാക്കാമെന്ന് ശശികല അറിയിച്ചു. എംഎല്‍എമാര്‍ Read More …

സര്‍ക്കാരും ബെവ്‌കോയും സുപ്രീംകോടതിയിലേക്ക്

തിരുവനന്തപുരം:  ദേശീയ പാതയോരത്തെ മദ്യശാലകള്‍ പൂട്ടണമെന്ന ഉത്തരവില്‍ സര്‍ക്കാരും ബവ്‌റിജസ് കോര്‍പറേഷനും സുപ്രീംകോടതിയെ സമീപിക്കും. ഉത്തരവില്‍ വ്യക്തത വേണമെന്നു സര്‍ക്കാരും മദ്യശാലകള്‍ പൂട്ടുന്നതിനു കൂടുതല്‍ സമയം വേണമെന്നു ബവ്‌കോയും ആവശ്യപ്പെടും. ജനവാസ കേന്ദ്രങ്ങളിലേക്കു മദ്യശാലകള്‍ മാറ്റുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണിത്. പാതയോരത്തുള്ള 180 മദ്യശാലകളാണ് മാര്‍ച്ച് 31ന് മുമ്പു മാറ്റി സ്ഥാപിക്കേണ്ടത്. എന്നാല്‍ 25 Read More …

പനീര്‍ശെല്‍വം സെക്രട്ടറിയേറ്റില്‍ എത്തി

ചെന്നൈ: തമിഴ്‌നാട്ടില്‍ ഭരണസ്തംഭനമെന്ന പ്രതിപക്ഷത്തിന്റെ ആരോപണം മറികടക്കാന്‍ കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം സെക്രട്ടറിയേറ്റില്‍ എത്തി. ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് പനീര്‍ശെല്‍വം സെക്രട്ടറിയേറ്റില്‍ എത്തുന്നത്. കഴിഞ്ഞ ദിവസം ശശികല ക്യാമ്പ് വിട്ട് പനീര്‍ശെല്‍വ പക്ഷത്തെത്തിയ വിദ്യാഭ്യാസമന്ത്രി കെ.പാണ്ഡ്യരാജനും ഓഫീസിലെത്തും. പ്രതിപക്ഷനേതാവ് സ്റ്റാലിന്‍ നേരത്തേതന്നെ സെക്രട്ടറിയേറ്റില്‍ എത്തിയിരുന്നു. അതിനിടെ ശശികല ഇന്നും കൂവത്തൂരിലെത്തി എഐഎഡിഎംകെ എംഎല്‍എമാരെ കാണുമെന്ന് Read More …

റേഡിയോ മികച്ച ഉപാധി പ്രധാനമന്ത്രി

ന്യൂഡല്‍ഹി:   പരസ്പരം സംവദിക്കുന്നതിന്ന് റേഡിയോ മികച്ച ഉപാധിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ കാര്യങ്ങള്‍ മനസിലാക്കുന്നതിന്നും പഠിക്കുന്നതിന്നും ആശയവിനിമയം നടത്തുന്നതിന്നും റേഡിയോ സഹായിക്കും. മന്‍ കി ബാത്തിലൂടെ  ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളുമായി തന്നെ റേഡിയോ ബന്ധിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.   ലോക റേഡിയോ ദിനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. റേഡിയോ എന്ന മാധ്യമത്തെ ഊര്‍ജസ്വലമായി നിലനിര്‍ത്തണമെന്നും Read More …