മുഖ്യമന്ത്രി സമാധാന ചര്‍ച്ച നടത്തി

തിരുവനന്തപുരം:  കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളും കൊലപാതകങ്ങളും അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു സമാധാനചര്‍ച്ച നടത്തി. തിരുവനന്തപുരത്ത് മുഖ്യമന്ത്രി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടെ പങ്കെടുത്തു. ചൊവ്വാഴ്ച കണ്ണൂരില്‍ സര്‍വകക്ഷിയോഗം നടക്കും.

വ്യോമയാന മന്ത്രാലയം നീക്കം നടത്തി

വരുന്ന വര്‍ഷവും കരിപ്പൂര്‍ വഴിയുളള ഹജ് യാത്ര ഒഴിവാക്കാന്‍ കേന്ദ്രവ്യോമയാന മന്ത്രാലയം നീക്കം നടത്തിയതിനു തെളിവ്. കേരളത്തില്‍നിന്നുളള ഹാജിമാരുടെ യാത്രയ്ക്കു വലിയ ശ്രേണിയില്‍പ്പെട്ട വിമാനങ്ങള്‍ മാത്രം മതിയെന്ന് ആവശ്യപ്പെട്ടു ക്ഷണിച്ച ദര്‍ഘാസിന്റെ പകര്‍പ്പു മനോരമ ന്യൂസിനു ലഭിച്ചു. കേളത്തില്‍നിന്നുളള ഹജ് യാത്രയ്ക്കു 450 പേര്‍ക്കു യാത്ര ചെയ്യാവുന്ന ബോയിങ് 747 ശ്രേണിയില്‍പ്പെട്ട വലിയ വിമാനങ്ങള്‍ മാത്രം Read More …

സുധീരനും, വി എസ്സും വളഞ്ഞിട്ട് ആക്രമിച്ചു

ൂവാറ്റുപുഴ: പിണറായി സര്‍ക്കാരിനെ വിലയിരുത്താന്‍ സമയമായിട്ടില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പിണറായി നല്ലത് ചെയ്യാന്‍ ശ്രമിക്കുന്നുവെങ്കിലും മുന്നണിയില്‍ നിന്ന് പ്രതിച്ഛായ നഷ്ടപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. അയിത്തം കേരളത്തില്‍ തിരികെ വരുന്നതിന്റെ സൂചനയായി വേണം ദൈവശതകം ചൊല്ലിയ കുട്ടിയെ തല്ലിയത് കാണാന്‍. മൈക്രോഫിനാന്‍സിന്റെ പേരില്‍ സുധീരനും അച്യൂതാനന്ദനും എന്നെ വളഞ്ഞിട്ട് Read More …

ഉദ്ദ്യോഗസ്ഥര്‍ക്ക് ജി.സുധാകരന്റെ മുന്നറിയിപ്പ്

ഗുരുവായൂര്‍: ഡെമോക്രസിക്ക് താഴെ ഉത്തരവാദിത്തത്തോടെ അടങ്ങി നിന്നില്ലെങ്കില്‍ അടിച്ച് പല്ലു കൊഴിക്കുമെന്ന് മന്ത്രി ജി. സുധാകരന്‍. ഗുരുവായൂര്‍ പൊന്നാനി ദേശീയപാതയുടെ നവീകരണ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതിനിടെയാണ് മന്ത്രിഉദ്ദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. സെക്രട്ടറിയേറ്റില്‍ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്ത നടപടിയുടെ പശ്ത്താലത്തിലാണ് മന്ത്രിയുടെ പരാമര്‍ശം. സെക്രട്ടറിയേറ്റില്‍ ജോലി ചെയ്യുന്നവര്‍ ആയൂഷ്‌കാലം വരെ അവിടെ പിടിച്ച് തൂങ്ങാമെന്ന് ആരും Read More …

ഹജ്ജ്: അപേക്ഷകരില്‍ കേരളം രണ്ടാമത്

കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹ ജ്ജി ന് അഞ്ചാം വര്‍ഷ അപേക്ഷകരില്‍ കേരളം രണ്ടാമത്.  ഗുജറാത്താണ് ഒന്നാം സ്ഥാനത്ത്. റിസര്‍വ് കാറ്റഗറിയില്‍പ്പെട്ട അഞ്ചാം വര്‍ഷക്കാരായി 20,896 പേരാണ് മൊത്തം അപേക്ഷ നല്‍കിയത്. ഇതില്‍ 9,700 പേര്‍ ഗുജറാത്തില്‍ നിന്നാണ്. കേരളത്തില്‍ നിന്ന് 9,038 പേരും മഹാരാഷ്ട്രയില്‍ നിന്ന് 2,158 പേരുമാണുള്ളത്. നിലവിലുള്ള മാനദണ്ഡം ഹജ്ജ് കമ്മിറ്റി Read More …

ഇ.അഹമ്മദിന്റെ മരണം: മനുഷ്യാവകാശ കമീഷന്‍ വിശദീകരണം തേടി

ന്യൂഡല്‍ഹി: ഇ.അഹമ്മദിന്റെ മരണത്തെ സംബന്ധിച്ച് ദേശീയ മനുഷ്യാവകാശ കമീഷന്‍ വിശദീകരണം തേടി. ഡല്‍ഹി പൊലീസ് കമീഷണര്‍ക്കും രാം മനോഹര്‍ ലോഹ്യ ആശുപത്രി സൂപ്രണ്ടിനുമാണ് വിശദീകരണം ആവശ്യെപ്പട്ടുള്ള നോട്ടീസ് അയച്ചത്. ഇ. അഹമ്മദിനെ കാണാന്‍ മക്കളെ അനുവദിക്കാത്തതും മരിച്ചത് മറച്ചുവെച്ചതും ഗുരുതരകുറ്റമാണ്. 3040 മിനുട്ട് മാത്രം ഘടിപ്പിക്കാവുന്ന ഉപകരണങ്ങള്‍ ദീര്‍ഘനേരം അഹമ്മദിന്റെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്നുവെന്നും ആരോപണങ്ങളുണ്ട്. നാലാഴ്ചക്കുള്ളില്‍ Read More …

ബഹ്‌റൈനില്‍ കേരള ക്ലിനിക്ക് തുടങ്ങും

മനാമ: ബഹ്‌റൈനിലെ മലയാളികളുടെ നിത്യ ജീവിതവുമായി ബന്ധപ്പെട്ട ഏഴു നിര്‍ദേശങ്ങള്‍ ബഹ്‌റൈന്‍ ഭരണാധികാരികള്‍ക്കു സമര്‍പ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ബഹ്‌റൈന്‍ കിരീടവകാശി സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുമായുള്ള കൂടിക്കാഴ്ചയിലാണ് ബഹ്‌റൈനിന്റെയും കേരളത്തിന്റെയും അഭിവൃദ്ധിക്കായി ഏഴിന ശുപാര്‍ശകള്‍ സമര്‍പ്പിച്ചത് . ബഹ്‌റൈനിന്റെയും കേരളത്തിന്റെയും അഭിവൃദ്ധിക്കായാണ് ശുപാര്‍ശകള്‍ സമര്‍പ്പിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വെള്ളിയാഴ്ച രാത്രി ബഹ്‌റൈന്‍ Read More …

ഒപ്പു വാങ്ങിയത് ഭീഷണിപ്പെടുത്തി

ചെന്നൈ: അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ.ശശികലയ്‌ക്കെതിരെ എസ്.പി.ഷണ്‍മുഖനാഥന്‍ എംഎല്‍എ പൊലീസില്‍ പരാതി നല്‍കി. പിന്തുണയുണ്ടെന്നു വ്യക്തമാക്കുന്ന ഒപ്പു വാങ്ങിയത് ഭീഷണിപ്പെടുത്തിയാണെന്നും ആരോപിച്ചാണ് പരാതി. മുന്‍ എംഎല്‍എ വി.പി.കലൈരാജന്‍ കാവല്‍ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തെ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.   കഴിഞ്ഞദിവസം ശശികല വിളിച്ചുചേര്‍ത്ത എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുത്ത ഷണ്‍മുഖനാഥന്‍, അവരെ ഒളിസങ്കേതത്തിലേക്കു കൊണ്ടുപോകുന്നതിനു മുന്‍പ് രക്ഷപെടുകയായിരുന്നു. Read More …