അജ്ഞാതന്റെ രേഖ ചിത്രം തയ്യാറാക്കുന്നു

മലപ്പുറം: സിവില്‍ സ്റ്റേഷനില്‍ സ്‌ഫോടനം നടക്കുന്നതിന് മുമ്പായി പരിസരത്തു കണ്ട അജ്ഞാതനെ കുറിച്ച് സൂചനകളൊന്നും അന്വേഷണ സംഘത്തിനു ലഭിച്ചില്ല. കൈയില്‍ സഞ്ചിയുമായി അജ്ഞാതനായ ഒരാള്‍ ഈ പരസരത്തുണ്ടായിരുന്നതായി സ്‌ഫോടന സമയത്ത് കോടതിക്ക് മുന്നിലുണ്ടായിരുന്ന ചിലരാണ് പോലീസിനു മൊഴി നല്‍കിയത്. എന്നാല്‍ ഇത്തരത്തിലൊരാളെ കുറിച്ചുള്ള അന്വേഷണം എങ്ങുമെത്തിയിട്ടില്ല. കോടതി വളപ്പില്‍ സിസിടിവി കാമറകളൊന്നുമില്ലാത്തതിനാല്‍ സ്‌ഫോടനം നടക്കുന്ന സമയത്ത് Read More …

25 ലക്ഷം പേര്‍ക്ക് സൗജന്യ നിരക്കില്‍ 35 കിലോ അരി

തിരുവനന്തപുരം: സംസ്ഥാനത്തെ, റേഷന്‍ കാര്‍ഡ് ഗുണഭോക്താക്കള്‍ക്ക് 35 കിലോ അരി വീതം സൗജന്യ നിരക്കില്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ മന്ത്രിസഭായോഗം തീരുമാനമെടുത്തതായി മുഖ്യമന്ത്രി അറിയിച്ചു. ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് പ്രസിദ്ധീകരിച്ച താത്കാലിക മുന്‍ഗണനാ പട്ടികയില്‍പ്പെട്ട അന്ത്യോദയ–അന്നയോജന വിഭാഗങ്ങളില്‍ പെടുന്ന 5,95,800 കാര്‍ഡുകളിലെ 25,58,631 ഗുണഭോക്താക്കള്‍ക്കാണ് സമ്പൂര്‍ണ്ണ സൗജന്യ നിരക്കില്‍ അരി ലഭിക്കുക. Read More …

782 ബ്രാഞ്ചുകളും സ്തംഭിപ്പിച്ച് സിഐടിയുവിന്റെ സമരം

കൊച്ചി: മാനേജ്‌മെന്റിന്റെ തൊഴിലാളിദ്രോഹ നടപടികളില്‍ മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ ഇന്ന് അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചതോടെ സ്ഥാപനത്തിന്റെ എല്ലാ ശാഖകളിലും പ്രവര്‍ത്തനം സ്തംഭിച്ചു. സംസ്ഥാനത്തെ 782 ബ്രാഞ്ചുകളിലെ 2500ഓളം ജീവനക്കാരാണ് പണിമുടക്കുന്നത്. 12 റീജണല്‍ ഓഫീസുകളെയും എറണാകുളത്തെ ഹെഡ് ഓഫീസിനെയും പണിമുടക്ക് ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ജീവനക്കാര്‍ യൂണിയന്‍ പ്രവര്‍ത്തനം ശക്തമാക്കിയതോടെ അതിനെ ചെറുക്കാന്‍ മാനേജ് മെന്റ് ആരംഭിച്ച Read More …

അവലോകനയോഗം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് ശബരിമല തീര്‍ഥാടന ഒരുക്കങ്ങള്‍ സംബന്ധിച്ച അവലോകനയോഗം നടക്കും. ഒരുക്കങ്ങളുടെ അന്തിമ വിലയിരുത്തലിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്താണ് യോഗം ചേരുന്നത്. നിയമസഭാ മന്ദിരത്തില്‍ നടക്കുന്ന യോഗത്തില്‍ ദേവസ്വം, ആരോഗ്യം, പൊതുമരാമത്ത്, ഗതാഗതം, തദ്ദേശം തുടങ്ങിയ വകുപ്പ് മന്ത്രിമാര്‍ പങ്കെടുക്കും. ദേവസ്വം ബോര്‍ഡ് ഭാരവാഹികളും പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലാ Read More …

വീണ്ടും മാധ്യമവിലക്ക്

കൊച്ചി: കോടതി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിന് വീണ്ടും മാധ്യമവിലക്ക്. എറണാകുളം ജില്ലാ കോടതിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ ഇറക്കി വിട്ടു. കോടതി മുറയില്‍ റിപ്പോര്‍ട്ടിംഗ് അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു അഭിഭാഷകര്‍. ജിഷ കൊല കേസ് സംബന്ധിച്ച വിചാരണ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യപ്രവര്‍ത്തകരെയാണ് തടഞ്ഞത്. ഉന്നത അഭിഭാഷകരും സര്‍ക്കാറും ഇടപെട്ടിട്ടും ഒരു വിഭാഗം അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ തിരിയുന്നത് തുടരുകയാണ്. Read More …

തീവ്രവാദം തടയാന്‍ പ്രത്യേക സേന വേണം

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനു പ്രത്യേക സേന രൂപീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. തീവ്രവാദം കേരളത്തില്‍ വേരുറപ്പിക്കുന്നു എന്നതിന്റെ തെളിവാണ് മലപ്പുറം സംഭവമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തീവ്രവാദ സ്വഭാവമുള്ള ചെറുതും വലുതുമായ കേസുകള്‍ ശരിയായ രീതിയില്‍ അന്വേഷിക്കാത്തതിനാലാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും കുമ്മനം പറഞ്ഞു.

രാജസ്ഥാനില്‍ വന്‍ മയക്കുമരുന്നു വേട്ട

രാജസ്ഥാനില്‍ വന്‍ മയക്കുമരുന്നു വേട്ട; 5,000 കോടിയുടെ മടക്കുമരുന്ന് പിടികൂടി ജയ്പൂര്‍: രാജസ്ഥാനില്‍ വന്‍ മയക്കുമരുന്നു വേട്ട. 5,000 കോടി രൂപയുടെ മയക്കുമരുന്ന് കസ്റ്റംസ് പിടികൂടി. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. മയക്കുമരുന്നു ശൃംഖലയിലെ പ്രധാന പ്രതിയെയും ഡിആര്‍ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ഓന്‍ഡ് ക്സ്റ്റംസ് ചെയര്‍മാന്‍ നജീബ് ഷായാണ് ഇക്കാര്യം മാധ്യമങ്ങളെ Read More …

ഇനിയും സ്‌ഫോടനം നടക്കുമെന്ന് ഭീഷണി

മലപ്പുറം സിവില്‍ സ്റ്റേഷനിലുണ്ടായ സ്‌ഫോടനം ഭീകര സംഘടന ആസൂത്രിതമായി നടത്തിയതെന്നതിന് കൂടുതല്‍ തെളിവ്. സംഭവ സ്ഥലത്തു നിന്നും ലഭിച്ച പെന്‍ഡ്രൈവില്‍ ഇത് സ്ഥിരീകരിക്കുന്ന വിവരങ്ങളും ദൃശ്യങ്ങളുമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. സ്‌ഫോടന കേസ് നാര്‍കോട്ടിക്ക് ഡി.വൈ.എസ്.പി പി.ടി ബാലന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്തു. ദേശീയ അന്വേഷണ ഏജന്‍സിയും സമാന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മലപ്പുറം സിവില്‍ Read More …