ഭീകരരുടെ നുഴഞ്ഞു കയറ്റശ്രമം പരാജയപ്പെടുത്തി

ശ്രീനഗര്‍: ജമ്മു കാഷ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാനുള്ള ഭീകരരുടെ മൂന്ന് ശ്രമങ്ങള്‍ പരാജയപ്പെടുത്തിയതായി സൈന്യം. ബുധനാഴ്ച രാത്രിയില്‍ നൗഗാം സെക്ടറിലും റാംപൂര്‍ സെക്ടറിലുമാണ് നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത്. പാക്കിസ്ഥാന്‍ സൈന്യം ഇന്ത്യന്‍ പോസ്റ്റുകളിലേക്ക് വെടിയുതിര്‍ത്താണ് ഭീകരരെ നുഴഞ്ഞുകയറാന്‍ സഹായിക്കുന്നതെന്നും സൈന്യം അറിയിച്ചു.

കേരളാ ബ്ലാസ്‌റ്റേഴ്‌സിന് വിണ്ടും തോല്‍വി

കൊച്ചി: ഐ.എസ്.എല്‍ മൂന്നാം സീസണിലെ ആദ്യ ഹോംമാച്ചില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്‌ക്കെതിരായ മല്‍സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഒരു ഗോളിന് പിന്നില്‍. 52ാം മിനിറ്റില്‍ ഹവിയര്‍ ലാറ നേടിയ ഗോളാണ് കൊല്‍ക്കത്തയ്ക്ക് ലീഡ് നേടിക്കൊടുത്തത്. മല്‍സരത്തിന്റെ ആദ്യപകുതി ഗോള്‍രഹിതമായിരുന്നു. ബ്ലാസ്‌റ്റേഴ്‌സ് പലകുറി ഗോളിനടുത്തെത്തിയെങ്കിലും വല കുലുക്കാനായില്ല. ആദ്യ മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് തോറ്റ ബ്ലാസ്‌റ്റേഴ്‌സും ആദ്യ Read More …

ഐ,എസ് ഭീകരത: സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് ലീഗ് പിന്തുണ

മലപ്പുറം: ഐ,എസ് ഭീകരതയും അതിലെ കണ്ണികളായവര്‍ക്കും എതിരെയുള്ള സര്‍ക്കാരിന്റെയും അന്വേഷണ ഏജന്‍സികളുടെയും നീക്കങ്ങള്‍ക്ക് മുസ്‌ലിംലീഗ് പാര്‍ട്ടി എല്ലാവിധ പിന്തുണയും ഉറപ്പ് നല്‍കുന്നതായി മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പത്രക്കുറിപ്പില്‍ പറഞ്ഞു. ഏതാനും ചില യുവാക്കളെങ്കിലും ഐ.എസ് ആശയങ്ങളുമായി സമൂഹത്തില്‍ ഭീകരത സൃഷ്ടിക്കാന്‍ ഇറങ്ങിപുറപ്പെട്ടുവെന്നത് അപകടം തന്നെയാണ്. ഇത് വെച്ചു പൊറുപ്പിക്കാനാവില്ല. അറസ്റ്റും നടപടികളും Read More …

പാക് അതിര്‍ത്തി അടയ്ക്കാന്‍ ഇന്ത്യന്‍ തീരുമാനം

ന്യൂഡല്‍ഹി: പാകിസ്ഥാനുമായുള്ള രാജ്യാന്തര അതിര്‍ത്തി പൂര്‍ണമായും അടയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. 2300 കിലോമീറ്റര്‍ നീളമുള്ള അതിര്‍ത്തി അടയ്ക്കാനാണ് പദ്ധതി. ഒന്നോ രണ്ടോ ചെക്‌പോയിന്റുകളിലേക്ക് ചരക്ക്, ഗതാഗത സൗകര്യങ്ങള്‍ പരിമിതപ്പെടുത്തി പരിശോധന ശക്തിപ്പെടുത്താനാണ് തീരുമാനം. ഇതു സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ജയ്‌സാല്‍മേറില്‍ യോഗം വിളിച്ചു. ജമ്മുകശ്മീര്‍, ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാന്‍ മുഖ്യമന്ത്രിമാരുമായാണ് Read More …

ചര്‍ച്ച പൊളിഞ്ഞതിന് കാരണം താനല്ല

തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള വാക് പോര് തുടരുന്നു. മുഖ്യമന്ത്രിയുടെ പിടിവാശിയും ദുരഭിമാനവുമാണ് ചര്‍ച്ച സമവായത്തിലെത്താതിന് കാരണമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ഇന്ന് സഭ സ്തംഭിപ്പിച്ചത്. മുഖ്യമന്ത്രി സഭയില്‍ നടത്തിയ പ്രസ്താവനയില്‍ പ്രതിപക്ഷത്തിന് മറുപടി നല്‍കുകയും മാനേജ്‌മെന്റുകളെ വിമര്‍ശിക്കുകയുമായിരുന്നു. സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാരും മുന്നണിയും ഒറ്റക്കെട്ടാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തന്റെ പിടിവാശി മൂലമല്ല Read More …

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇന്ന് ശമ്പളം നല്‍കും

തിരുവനന്തപുരം: കെഎസ് ആര്‍ടിസിയിലെ ജീവനക്കാര്‍ക്ക് ഇന്ന് ശമ്പളം നല്‍കുമെന്ന് ഗതാഗതമന്ത്രി എ. കെ. ശശീന്ദ്രന്‍ വ്യക്തമാക്കി. എസ്ബിടിയില്‍ നിന്നു വായ്പയെടുക്കാന്‍ അടിയന്തര ചര്‍ച്ചകള്‍ നടക്കുകയാണെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി. രണ്ടു മണിയോടെ വായ്പ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അത് ലഭിച്ചാലുടന്‍ ശമ്പളം വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാര്‍ച്ച്

കണ്ണൂര്‍: സ്വാശ്രയ ഫീസ് വര്‍ധനവില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ യുവജന സംഘടനകള്‍ പരിയാരം മെഡിക്കല്‍ കോളജിലേയ്ക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. മാര്‍ച്ചിനോട് അനുബന്ധിച്ച് വലിയ സുരക്ഷ സന്നാഹം പരിയാരത്ത് ഒരുക്കിയിട്ടുണ്ട്. സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനവിന്റെ പേരില്‍ സമരം ശക്തമാക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചതിന് പിന്നാലെയാണ് മാര്‍ച്ച്. പരിയാരത്തെ ഫീസ് കുറച്ചു സര്‍ക്കാര്‍ Read More …

മോദിയുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി: ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ ഇന്ത്യയിലെത്തി. ഇന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനുള്ള പദ്ധതികള്‍ സംബന്ധിച്ച് ഇരു നേതാക്കളും ചര്‍ച്ച നടത്തുമെന്നാണ് വിവരം. ത്രിദിന സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ശ്രീലങ്കന്‍ പ്രധാനമന്ത്രി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായും കൂടിക്കാഴ്ച നടത്തും. വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെയും മറ്റ് നയതന്ത്ര Read More …