അഭിഭാഷക നടപടി ജനാധിപത്യബോധത്തെ വെല്ലുവിളിക്കുന്നത്

കൊച്ചി: ഹൈക്കോടതിയില്‍ മാധ്യമങ്ങളെ തടഞ്ഞ അഭിഭാഷക നടപടി ജനാധിപത്യബോധത്തെ വെല്ലുവിളിക്കുന്നതാണെന്ന് മന്ത്രി എ.കെ.ബാലന്‍. കോടതിയില്‍ മാധ്യമങ്ങളെ തടഞ്ഞത് നാണക്കേടാണെന്ന് പ്രശ്‌നം പരിഹരിക്കാത്തത് എന്തുകൊണ്ടാണെന്ന് സര്‍ക്കാരും കോടതിയും പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിരാഹാര സമരത്തിന് തയാര്‍: വി.ടി.ബല്‍റാം

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ നിരാഹാര സമരത്തിന് തയാറാണെന്ന് വി.ടി.ബല്‍റാം എംഎല്‍എ. പാര്‍ട്ടിയും മുന്നണിയും തീരുമാനിച്ചാല്‍ നിരാഹാരത്തില്‍ പങ്കുചേരും. വി.എസിന്റെ പ്രസ്താവന സമരത്തെ കൂടുതല്‍ പ്രസക്തമാക്കിയെന്നും ബല്‍റാം പറഞ്ഞു

ആണവ സഹകരണത്തിന് ഇന്ത്യജപ്പാന്‍ കരാര്‍

ന്യൂഡല്‍ഹി: ആണവ സഹകരണത്തിന് ഇന്ത്യ ജപ്പാനുമായി കരാര്‍ ഒപ്പുവെക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി നവംബറില്‍ ജപ്പാന്‍ സന്ദര്‍ശിക്കുമ്പോള്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി ഇതുസംബന്ധിച്ച കരാര്‍ ഒപ്പുവെക്കുമെന്നാണ് മെയ്ന്‍ചി ദിനപത്രം റിപ്പോര്‍ട്ട് ചെയ്തത്. സൈനികേതര ആവശ്യങ്ങള്‍ക്ക് ആണവോര്‍ജം ഉപയോഗിക്കുന്നതിന് കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യയും ജപ്പാനും ധാരണയില്‍ എത്തിയിരുന്നു. എന്നാല്‍, ഇരു രാജ്യങ്ങള്‍ക്കിടയില്‍ സാങ്കേതികവും നിയമപരവുമായ വിയോജിപ്പുണ്ടായതിനെ തുടര്‍ന്ന് Read More …

ഭാര്യയേയും മകളെയും കൊല്ലാന്‍ ശ്രമിച്ച പൈലറ്റ് ജീവനൊടുക്കി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിഷാദരോഗത്തെ തുടര്‍ന്ന് പൈലറ്റ് ഭാര്യയേയും മകളെയും വെടിവച്ചു കൊല്ലാന്‍ ശ്രമിച്ച ശേഷം ജീവനൊടുക്കി. ശനിയാഴ്ച വൈകുന്നേരം മയൂര്‍വിഹാറിലായിരുന്നു സംഭവം. മുന്‍ പൈലറ്റായ ആനന്ദ് കുമാര്‍ സിംഗാണ് ജീവനൊടുക്കിയത്. ഭാര്യ രാജലക്ഷ്മിയുമായും മകള്‍ അഭിലാഷയുമായും വാക്കേറ്റമുണ്ടായതിനെ തുടര്‍ന്നാണ് സ്വന്തം റിവോള്‍വറില്‍നിന്നും ആനന്ദ് വെടിയുതിര്‍ത്തത്. എന്നാല്‍ വെടിവയ്പില്‍നിന്നും രാജലക്ഷ്മിയുമായും അഭിലാഷയുമായും പരിക്കേല്‍ക്കാതെ രക്ഷപെട്ടു. പിന്നീട് ആനന്ദ് Read More …

സ്വാഭാവികവും ന്യായവുമായ പ്രതികരണം

തിരുവനന്തപുരം: വി.എസിന്റേത് സ്വാഭാവികവും ന്യായവുമായ പ്രതികരണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. ന്യായമായി ചിന്തിക്കുന്നവര്‍ക്ക് വി.എസിന്റെ നിലപാടേ സ്വീകരിക്കാന്‍ സാധിക്കൂ. കേരളീയ സമൂഹത്തിന്റെ പൊതുതാല്‍പര്യം കണക്കിലെടുത്ത് സര്‍ക്കാര്‍ പ്രശ്‌നത്തില്‍ പരിഹാരം കാണണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷം ഉയര്‍ത്തി പിടിക്കുന്ന ആവശ്യങ്ങള്‍ ന്യായമാണ്. ജനാധിപത്യ ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ട ക്രിയാത്മക സമീപനം വിഷയത്തില്‍ സര്‍ക്കാറിന്റെ ഭാഗത്തുണ്ടായില്ല. Read More …

വി.എസിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നു

തിരുവനന്തപുരം: സ്വാശ്രയ കരാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിപക്ഷവുമായി ചര്‍ച്ചക്ക് തയാറാകണമെന്ന് പ്രതിപക്ഷ േേനതാവ് രമേശ്‌ചെന്നിത്തല. ഈ വിഷയത്തില്‍ സര്‍ക്കാര്‍ പിടിവാശി ഒഴിവാക്കണം. കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും ദിവസം സമരം നീണ്ടു പോകുന്നത്. സര്‍ക്കാര്‍ ശത്രുതാ മനോഭാവം വെടിയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സ്വാശ്രയ വിഷയത്തില്‍ മുതിര്‍ന്ന സി.പി.എം നേതാവ് വി.എസ് അന്യുതാനന്ദന്റെ ഉപദേശമെങ്കിലും സര്‍ക്കാര്‍ Read More …

സര്‍ക്കാരിനെ തള്ളി വി.എസ്

തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ സര്‍ക്കാരിനെ തള്ളി ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന്‍. സമരത്തോടുള്ള സര്‍ക്കാര്‍ സമീപനം തെറ്റാണെന്ന് വി.എസ് തുറന്നടിച്ചു. എംഎല്‍എമാരുടെ സമരം എത്രയും വേഗം ഒത്തു തീര്‍പ്പാക്കണമെന്നും വി.എസ് പറഞ്ഞു. സ്വാശ്രയ ഫീസ് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എംഎല്‍മാര്‍ നടത്തുന്ന സമരം അഞ്ചാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് വി.എസ് Read More …

ഹൃദ്രോഗം പ്രതിരോധിക്കാം. ഡോ. അനീസ് താജുദ്ധീന്‍

ദോഹ. ശാരീരിക വ്യായാമം കുറഞ്ഞതും കലോറി കൂടിയ ആഹാരങ്ങളുടെ ഉപഭോഗം കൂടിയതുമാണ് ലോകത്ത് ഹൃദ്രോഗികളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിക്കുവാനുള്ള പ്രധാന കാരണമെന്ന്് ഖത്തര്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ഹാര്‍ട്ട് ഹോസ്പിറ്റല്‍ കണ്‍സല്‍ട്ടന്റ് ഡോ. അനീസ് താജുദ്ധീന്‍ അഭിപ്രായപ്പെട്ടു. ലോക ഹൃദയ ദിനത്തോടനുബന്ധിച്ച്് മീഡിയ പഌ്, ഫ്രന്റ്‌സ് കല്‍ചറല്‍ സെന്റര്‍, ആന്റി സ്‌മോക്കിംഗ് സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ Read More …