പട്ടേലുമാര്‍ അക്രമാസക്തമായി; അമിത് ഷായുടെ പരിപാടി അലങ്കോലമായി

സൂററ്റ്: പട്ടേല്‍ സമൂഹത്തിലെ നേതാക്കന്മാരെ അഭിനന്ദിക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തിലുള്ള കൂറ്റന്‍ റാലി അലങ്കോലപ്പെട്ടു. പട്ടേല്‍ സംവരണ പ്രക്ഷോഭത്തിനു തുടക്കം കുറിച്ച ഹാര്‍ദിക് പട്ടേലിനെ പിന്‍തുണച്ചെത്തിയവര്‍ സമ്മേളനത്തിനിടെ അക്രമാസക്തമായതോടെയാണ് പരിപാടി അലങ്കോലപ്പെട്ടത്. പട്ടേല്‍ വിഭാഗത്തില്‍നിന്നുള്ള പുതിയ മന്ത്രിമാരെ ആദരിക്കാനായാണ് ബിജെപിയുടെ നേതൃത്വത്തില്‍ കൂറ്റന്‍ റാലി സംഘടിപ്പിച്ചത്. വിജയ് രുപാണിയുടെ നേതൃത്വത്തിലുള്ള പുതിയ Read More …

ഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ചു കത്തിക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍

ചാവക്കാട്: ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തി ഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ചു കത്തിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. വാടാനപ്പള്ളി ഗണേശമംഗലം അരയച്ചന്‍ സുശീല (44) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആറിന് ഉച്ചയ്ക്കു രണ്ടോടെയാണ് ഭാര്യ ജയന്തി ജോലി ചെയ്യുന്ന ചാവക്കാട് പുതിയപാലത്തിനു സമീപത്തെ വ്യാപാരസ്ഥാപനത്തിലെത്തിയ സുശീലന്‍ ഭാര്യയുടെ ദേഹത്ത് Read More …

വാപ്പച്ചിക്ക് പിറന്നാള്‍ ആശംസകളുമായി ദുല്‍ഖര്‍

പിറന്നാള്‍ മധുരത്തില്‍ മമ്മൂട്ടിക്ക് ഫേസ്ബുക്കിലൂടെ ദുല്‍ഖര്‍ സല്‍മാന്റെ വക അതിമധുരം.കുടുംബ ഫോട്ടോയിട്ടാണ് ദുല്‍ഖര്‍ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസ നേര്‍ന്നത്.ദുല്‍ഖറിന്റെ വാക്കുകള്‍ ഇങ്ങിനെ ‘എന്റെ പ്രിയപ്പെട്ട വാപ്പിച്ചി.താങ്കളാണ് ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാം.താങ്കളുടെ തണലിലാണ് ഞങ്ങളെല്ലാം.വെല്ലുപ്പിച്ചിക്കും വെല്ലുമ്മിച്ചിക്കും ഏറെ കാത്തിരുന്നു കിട്ടിയ സമ്മാനമാണ് വാപ്പിച്ചി.വലിയ കാര്യങ്ങള്‍ ചെയ്യാനാണ് താങ്കള്‍ പിറന്നത്.അതെല്ലാം താങ്കള്‍ ചെയ്യുകയും ചെയ്തു.സ്വപ്‌നം കണ്ടെതെല്ലാം താങ്കള്‍ നേടി.വിജയത്തിന്റെ Read More …

എയ്ഡഡ് സ്‌കൂള്‍, കോളെജ് നിയമനങ്ങളില്‍ വികലാംഗര്‍ക്ക് സംവരണം

തിരുവനന്തപുരം: എയ്ഡഡ് സ്‌കൂള്‍, കോളെജ് നിയമനങ്ങളില്‍ വികലാംഗര്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനം. മൂന്നു ശതമാനം സംവരണം നല്കാനാണ് തീരുമാനമായത്. ദേവസ്വം ബോര്‍ഡ് നിയമനം പി എസ് സിക്ക് വിടാനുള്ള ബില്‍ കൊണ്ടുവരാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഈ മാസം 26ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. കെ എസ് എഫ് ഇ ജീവനക്കാരുടെ Read More …

ശ്രീജിത്ത് രവി സംഭവം: പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

പാലക്കാട്: യുവനടന്‍ ശ്രീജിത്ത് രവി വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ഒറ്റപ്പാലം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ രാജശേഖരനെയാണ് ജില്ലാ പൊലീസ് മേധാവി സസ്‌പെന്റ് ചെയ്തത്. എസ് ഐ ഉള്‍പ്പെടെ മൂന്നുദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ്തല നടപടിയുമുണ്ടാവും. പൊലീസിന് വീഴ്ചയുണ്ടായെന്ന സബ് കലക്ടറുടെ റിപ്പോര്‍ട്ടാണ് സസ്‌പെന്‍ഷനിലേക്ക് നയിച്ചത്. വിദ്യാര്‍ഥിനികളോട് Read More …

സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു

കൊച്ചി: സ്വര്‍ണ വില വീണ്ടും കയറുന്നു. പവന് 240 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 23,480 രൂപയാണ് ഇന്ന് പവന്റെ വില. ഗ്രാമിന് 30 രൂപ കൂടി, 2,935 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. രണ്ടു ദിവസത്തിന് ശേഷമാണ് സ്വര്‍ണ വിലയില്‍ വര്‍ധനയുണ്ടാകുന്നത്.

സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നു

കോഴിക്കോട്: സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ന്നെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. തലസ്ഥാനത്ത് ബിജെപി ഓഫീസിനു നേരെ ഉണ്ടായ ആക്രമണം അരാജകത്വത്തിന്റെ ഉദാഹരണമാണ്. ഇടതുപക്ഷം അധികാരത്തിലേറിയതിനു ശേഷം കേരളത്തിലെ ക്രമസമാധാനനില പാടെ തകര്‍ന്നെന്നും കുമ്മനം പറഞ്ഞു. കേരളത്തില്‍ നിയമത്തിന്റെ ആനുകൂല്യം ലഭിക്കുന്നത് സി.പി.എമ്മിന് മാത്രമാണെന്നും ബി.ജെ.പിക്കെതിരെ നിരന്തര ആക്രമണങ്ങള്‍ നടന്നിട്ടും പൊലീസ് നോക്കു Read More …

യുഎസ് ഓപ്പണ്‍: സാനിയ സഖ്യം ക്വാര്‍ട്ടറില്‍

സാനിയ മിര്‍സയും കൂട്ടുകാരി ചെക് റിപ്പബ്‌ളിക്കിന്റെ ബാര്‍ബറ സ്ട്രികോവയും യുഎസ് ഓപ്പണ്‍ ടെന്നീസ് വനിതാ ഡബിള്‍സിന്റെ ക്വാര്‍ട്ടറില്‍ കടന്നു. മൂന്നാം റൌണ്ടില്‍ അമേരിക്കയുടെ നിക്കോള്‍ ഗിബ്‌സ്, ജപ്പാന്റെ നാവോ ഹിബിനോ സഖ്യത്തെ തോല്‍പ്പിച്ചു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ജയം (6-4, 7-5). ക്വാര്‍ട്ടറില്‍ ടോപ് സീഡ് ഫ്രാന്‍സിന്റെ കരോളിന ഗാര്‍ഷ്യക്രിസ്റ്റീന മ്‌ളാദെനോവിച്ച് സഖ്യത്തെ ഇരുവരും നേരിടും. യുഎസ് Read More …