എംബ്രേയര്‍ വിമാന ഇടപാട് അഴിമതി സി ബി ഐ അന്വേഷിക്കും

ന്യൂഡല്‍ഹി: യു.പി.എ സര്‍ക്കാറിന്റെ കാലത്ത് നടന്ന 208 ദശലക്ഷം യു.എസ് ഡോളറിന്റെ എംബ്രേയര്‍ വിമാന ഇടപാടിലെ വന്‍ അഴിമതിയാരോപണം സി.ബി.ഐ അന്വേഷിക്കും. പ്രാഥമിക അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള കത്ത് പ്രതിരോധ മന്ത്രാലയം സി.ബി.ഐക്ക് കൈമാറും. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിമാനം കൈമാറിയതില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. വിഷയത്തില്‍ വിമാന കമ്പനിയില്‍നിന്ന് വിശദീകരണം തേടുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. Read More …

ുവാവിന്റെ മൃതദേഹം പൊട്ടക്കിണറ്റില്‍ കണ്ടെത്തി

കണ്ണൂര്‍: തളിപ്പറമ്പില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം പൊട്ടക്കിണറ്റില്‍ കണ്ടെത്തി. കുറ്റിക്കോല്‍ മുണ്ടപ്രത്തെ പുതിയപുരയില്‍ രജീഷിന്റെ(34) തിരോധാനം സംബന്ധിച്ച് നിരവധി കഥകള്‍ നാട്ടില്‍ പ്രചരിക്കുന്നതിനിടയിലാണ് ഇന്ന് രാവിലെ 11.30 ഓടെ ദേശീയപാതയില്‍ ബക്കളം നെല്ലിയോട്ട് ക്ഷേത്രത്തിന് സമീപം ഉപയോഗശൂന്യമായ കിണറ്റില്‍ കമിഴ്ന്നു കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്. കടുത്ത ദുര്‍ഗന്ധം പരന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ Read More …

തെരുവുനായകളോട് അനുകമ്പയാകാമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: തെരുവുനായകളോട് അനുകമ്പയാകാമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. എന്നാല്‍ മനുഷ്യര്‍ക്ക് ശല്യമാകരുത്. തെരുവുനായ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ മൃഗസംരക്ഷണ ബോര്‍ഡ് കോടതിയില്‍ സമര്‍പ്പിച്ചു. കേസ് ഒക്ടോബര്‍ നാലിന് വീണ്ടും പരിഗണിക്കും. തെരുവുനായ പ്രശ്‌നത്തില്‍ രാജ്യത്തെ മൃഗസ്‌നേഹികളും സന്നദ്ധ സംഘടനകളും അടക്കം നല്‍കിയ 14 ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ സുപ്രധാന പരാമര്‍ശം. ജസ്റ്റീസുമാരായ ദീപക് മിശ്ര, Read More …

വിന്‍ഡീസ് കോച്ച് സിമ്മണ്‍സിനെ പുറത്താക്കി

സെന്റ് ലൂസിയ: വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം പരിശീലകന്‍ ഫില്‍ സിമ്മണ്‍സിന്റെ സ്ഥാനം തെറിച്ചു. സിമ്മണ്‍സിനെ പുറത്താക്കിയതായി വിന്‍ഡീസ് ബോര്‍ഡ് അറിയിച്ചു. പാക്കിസ്ഥാനെതിരായ ട്വന്റി-20 പരമ്പരയ്ക്ക് വിന്‍ഡീസ് ടീം യുഎഇയിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുന്‍പാണ് കോച്ചിനെ പുറത്താക്കിയത്. ട്വന്റി -20 ലോകകപ്പ് കിരീടത്തിലേക്ക് ടീമിനെ എത്തിച്ചത് ഉള്‍പ്പടെ മോശമല്ലാത്ത പ്രകടനമായിരുന്നു സിമ്മണ്‍സിന്റേത്. പാക്കിസ്ഥാന്‍ പര്യടനത്തില്‍ മുന്‍ ഫാസ്റ്റ് Read More …

മുഖ്യമന്ത്രിയുടെ ഓണം ക്ലിഫ്ഹൗസില്‍; ചെന്നിത്തല മലേഷ്യയില്‍

തിരുവനന്തപുരം: ഉത്രാടപ്പാച്ചിലിന്റെ ചൂടില്‍നിന്ന് രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഒരു ദിവസത്തെ അവധി കൊടുത്ത് തിരുവോണമുണ്ണാന്‍ തയാറെടുക്കുകയാണ് സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകര്‍. ആദ്യമായി മുഖ്യമന്ത്രിപദത്തിലത്തെിയ പിണറായി വിജയന്‍ ഇത്തവണത്തെ ഓണം കുടുംബസമേതം തിരുവനന്തപുരത്താക്കി. എല്ലാ ഔദ്യോഗിക തിരക്കുകളും മാറ്റിവെച്ച് ഭാര്യ കമലക്കും മക്കള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പം തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയായ ക്‌ളിഫ് ഹൗസിലായിരിക്കും മുഖ്യമന്ത്രിയുടെ ഓണാഘോഷം. തലസ്ഥാനത്തെ ഓണപരിപാടികള്‍ Read More …

ഷിമോണ്‍ പെരസ് ഗുരുതരാവസ്ഥയില്‍

ജറുസലേം: ഇസ്രയേല്‍ മുന്‍ പ്രസിഡന്റും നൊബേല്‍ സമ്മാന ജേതാവുമായ ഷിമോണ്‍ പെരസി (93)നെ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റമാത്ത് ഗാനിലെ ഷേബാ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഷിമോണ്‍ ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നു നിങ്ങളുടെ തിരിച്ചുവരവിനായി രാജ്യം മുഴുവന്‍ കാത്തിരിക്കുന്നുവെന്ന് പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു ട്വീറ്റ് ചെയ്തു. Read More …

ഗള്‍ഫില്‍ ഓണവും പെരുന്നാളും; അന്യ സംസ്ഥാന പൂക്കള്‍ കേരളത്തില്‍ നിന്ന്

മലപ്പുറം: ഗള്‍ഫ് നാട്ടില്‍ ഗൃഹാതുരതയുടെ ഓണപ്പൂക്കളവും,സദ്യവട്ടവും ഒരുക്കാന്‍ പൂക്കള്‍ മുതല്‍ പച്ചക്കറികള്‍ വരെ കേരളത്തില്‍ നിന്ന് വിമാനം കയറിതുടങ്ങി.ഓണവും പെരുന്നാളും ഒരുമിച്ചെത്തിയത് വിമാനമാര്‍ഗമുളള പഴം-പച്ചക്കറി കാര്‍ഗോ കയറ്റുമതി വര്‍ധിച്ചിരിക്കുകയാണ്.പതിവ് കാര്‍ഗോ ഉല്‍പ്പന്നങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ഓണം,പെരുന്നാള്‍ സ്‌പേഷ്യല്‍ പാക്കറ്റുകളും കടലുകടക്കുന്നുണ്ട്.ഗള്‍ഫിലേക്ക് അയക്കാനുളള വിഭവങ്ങള്‍ ശേഖരിക്കാനായി ഏജന്റെുമാര്‍ നെട്ടോട്ടമോടുകയാണ്. കരിപ്പൂര്‍,നെടുമ്പാശ്ശേരി,തിരുവനന്തപുരം എന്നീ മൂന്ന് വിമാനത്താവളങ്ങളില്‍ നിന്നുളള കാര്‍ഗോ Read More …

ഒഡീഷയില്‍ ബസ് നദിയിലേക്ക് വീണ് 20 മരണം

ഭുവനേശ്വര്‍: ഒഡിഷയിലെ അംഗൂള്‍ ജില്ലയില്‍ പാലത്തില്‍ നിന്നും നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് 20 മരണം. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.15 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ചിലരുടെ പരിക്ക് ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്. ബൗദ് ജില്ലാ ആസ്ഥാനത്തു നിന്ന് അതാമാലിക്കിലേക്ക് യാത്ര തിരിച്ച സ്വകാര്യ ബസ് ആണ് അപകടത്തില്‍ പെട്ടത്. Read More …