സ്വാശ്രയമെഡിക്കല്‍ പ്രവേശനം അട്ടിമറിക്കാന്‍ നീക്കം

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളെജുകളിലേക്കുള്ള മെറിറ്റ് പ്രവേശനം അട്ടിമറിക്കാന്‍ മാനേജ്‌മെന്റുകള്‍ നീക്കം നടത്തുന്നതായി സൂചന. സര്‍ക്കാരുമായുണ്ടാക്കിയ ധാരണകള്‍ക്ക് പുറകെ സ്വാശ്രയ മെഡിക്കല്‍ കോളെജുകളുടെ വെബ്‌സൈറ്റുകള്‍ നിശ്ചലമായതാണ് ഈ സംശയത്തിനിട നല്കുന്നത്. ഓണ്‍ ലൈന്‍ പ്രവേശനത്തിനുള്ള വെബ് സൈറ്റ് തകരാറിലാക്കി വിദ്യാര്‍ഥികളുടെ അപേക്ഷ നിരസിക്കുകയാണ് ചെയ്യുന്നത്. വിവരം പുറത്തു വന്നതോടെ കോളെജുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ജയിംസ് കമ്മിറ്റി മുന്നറിയിപ്പ് Read More …

സര്‍വ്വകക്ഷി സന്ദര്‍ശനത്തിനിടയിലും കശ്മീര്‍ അശാന്തം

ശ്രീനഗര്‍: രാജ് നാഥ് സിംഗിന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം കശ്മീര്‍ സന്ദര്‍ശനം നടത്തുമ്പോഴും താഴ്‌വരയിലെ സംഘര്‍ഷത്തിന് അറുതിയായില്ല. കുല്‍ഗാം ജില്ലയില്‍ 23കാരനായ ബാസിത് അഹാംങ്കര്‍ കൊല്ലപ്പെട്ടതോടെ മരണ സംഖ്യ 74 ആയി. ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്റര്‍ ബുര്‍ഹാന്‍വാനിയുടെ വധത്തോടെ തുടങ്ങിയ അക്രമങ്ങളില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണമാണിത്. പെല്ലറ്റ് തോക്ക് ഉപയോഗിച്ച് കാലില്‍ പരിക്കേല്‍പ്പിച്ചശേഷം സുരക്ഷാ സൈന്യം Read More …

ഇന്ത്യയില്‍ നിക്ഷേപത്തിന് സൗദിയെ ക്ഷണിച്ച് മോദി

ഹാങ്ങ്ഷു: ഇന്ത്യക്ക് പ്രതീക്ഷയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൂടിക്കാഴ്ച. ജി20 ഉച്ചകോടിക്കിടെയാണ് കൂടിക്കാഴ്ച നടന്നത്. ഇന്ത്യയിലേക്ക് കൂടുതല്‍ നിക്ഷേപം നടത്താനുള്ള സാധ്യതയാണ് മോദി ആരാഞ്ഞത്. അടിസ്ഥാന സൗകര്യ വികസന ഫണ്ടിലേക്കാണ് സൗദി നിക്ഷേപം തേടിയത്. ഇന്ത്യന്‍ റെയില്‍വേയുടെ ആധുനീകവത്കരണത്തിനുള്ള സൗദി സഹായവും മോദി അഭ്യര്‍ഥിച്ചു. ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയുടെ പുനസംഘടന Read More …

നടന്‍ ശ്രീജിത്ത് രവിക്കായി ഒത്തുകളി തുടര്‍ന്നു

പാലക്കാട്: പത്തിരിപ്പാലയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് മുന്നില്‍ കാറിലിരുന്ന് നഗ്‌നത പ്രദര്‍ശിപ്പിക്കുകയും ഫോട്ടോകള്‍ എടുക്കുകയും ചെയ്തുവെന്ന കേസില്‍ നടന്‍ ശ്രീജിത്തിന് ജാമ്യം ലഭിച്ചത് ഒത്തുകളിയെന്ന് ആരോപണം. പോക്‌സോ നിയമം ചുമത്തിയിട്ടും ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്‍ നടനുവേണ്ടി ഒത്തുകളിച്ചതുകൊണ്ടെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തുടക്കംമുതല്‍ നടനെ സംരക്ഷിക്കുന്ന രീതിയായിരുന്നു ഒറ്റപ്പാലം പോലിസിന്റെത്. ഇതിന്റെ തുടര്‍ച്ചയാണ് ഗവ. പ്ലീഡറില്‍ നിന്നുണ്ടായതെന്നാണ് വിലയിരുത്തല്‍. Read More …

നടന്‍ ശ്രീജിത്ത് രവിക്കായി ഒത്തുകളി തുടര്‍ന്നു

പാലക്കാട്: പത്തിരിപ്പാലയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് മുന്നില്‍ കാറിലിരുന്ന് നഗ്‌നത പ്രദര്‍ശിപ്പിക്കുകയും ഫോട്ടോകള്‍ എടുക്കുകയും ചെയ്തുവെന്ന കേസില്‍ നടന്‍ ശ്രീജിത്തിന് ജാമ്യം ലഭിച്ചത് ഒത്തുകളിയെന്ന് ആരോപണം. പോക്‌സോ നിയമം ചുമത്തിയിട്ടും ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്‍ നടനുവേണ്ടി ഒത്തുകളിച്ചതുകൊണ്ടെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തുടക്കംമുതല്‍ നടനെ സംരക്ഷിക്കുന്ന രീതിയായിരുന്നു ഒറ്റപ്പാലം പോലിസിന്റെത്. ഇതിന്റെ തുടര്‍ച്ചയാണ് ഗവ. പ്ലീഡറില്‍ നിന്നുണ്ടായതെന്നാണ് വിലയിരുത്തല്‍. Read More …

ലൈഗീക പീഡനക്കേസില്‍ ഡല്‍ഹി മുന്‍ മന്ത്രി സന്ദീപ് കുമാര്‍ പോലീസ് അറസ്റ്റില്‍

ന്യൂഡല്‍ഹി: ലൈഗീക പീഡനക്കേസില്‍ ഡല്‍ഹി മുന്‍ മന്ത്രി സന്ദീപ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. സെക്‌സ് വീഡിയോ വിവാദത്തെ തുടര്‍ന്ന് മന്ത്രിസഭയില്‍നിന്നും ആം ആദ്മി പാര്‍ട്ടിയില്‍നിന്നും പുറത്തായ സന്ദീപ് കുമാര്‍ കഴിഞ്ഞ ദിവസം പോലീസില്‍ കീഴടങ്ങിയിരുന്നു. വീഡിയോ ദൃശ്യങ്ങളിലുള്‍പ്പെട്ട സ്ത്രീയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. വീഡിയോ ദൃശ്യങ്ങള്‍ പുറത്തായതിനെ തുടര്‍ന്നാണ് സ്ത്രീ പോലീസില്‍ പരാതിപ്പെട്ടത്. റേഷന്‍ Read More …

സെക്‌സ് വീഡിയോ സന്ദീപ് കുമാറിനെ എ എപിയില്‍ പുറത്താക്കി

ന്യൂഡല്‍ഹി: സെക്‌സ് വീഡിയോ പുറത്തുവന്നതിന് പിന്നാലെ മന്ത്രിസ്ഥാനം പോയ എഎപി എംഎല്‍എ സന്ദീപ് കുമാറിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. കുമാറിനെതിരേ ഉയര്‍ന്ന ആരോപണം ഗൗരവമുള്ളതാണെന്നും ഇതിനെതിരേ ശക്തമായ നടപടി സ്വീകരിക്കുകയാണെന്നും എഎപി അറിയിച്ചു. പാര്‍ട്ടി അച്ചടക്ക സമിതി വിഷയം പരിശോധിച്ച ശേഷമാണ് മനോജ് കുമാറിനെതിരേ നടപടിയെടുത്തതെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. വിഷയം Read More …

മല്യയുടെ 6,600 കോടിയുടെ ആസ്തി കണ്ടുകെട്ടി

ന്യൂഡല്‍ഹി: വ്യവസായി വിജയ്മല്യയുടെ 6,600 കോടി മൂല്യമുള്ള ഓഹരികളും വസ്തുവഹകളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് കണ്ടുകെട്ടി. 200 കോടി വിലമതിക്കുന്ന മഹാരാഷ്ട്രയിലെ ഫാംഹൗസ്, 800 കോടിയുടെ ബംഗ്ലൂരിവിലെ അപ്പാര്‍ട്ട്‌മെന്റ്, യു ബി എല്‍, യു എസ് എല്‍ എന്നിവയുടെ 3000 കോടി മൂല്യമുള്ള ഓഹരികള്‍ തുടങ്ങിയവയാണ് കണ്ടുകെട്ടിയത്. 9000 കോടി രൂപ വിവിധ ബാങ്കുകളില്‍ വായ്പ കുടിശികയാക്കിയാണ് Read More …