92 പൈസക്ക് റെയില്‍യാത്ര സുരക്ഷിതമാക്കാം

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ടിക്കറ്റിനൊപ്പം 92 പൈസക്ക് 10 ലക്ഷം രൂപ വരെ യാത്രയില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നല്കുന്ന റെയില്‍വേയുടെ പദ്ധതിക്ക് മികച്ച പ്രതികരണം. വ്യാഴാഴ്ച പ്രഖ്യാപിച്ച പദ്ധതി 24 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ 40 ശതമാനത്തോളം പേര്‍ സ്വീകരിച്ചു. റെയില്‍വേയുടെ ഓണ്‍ലൈന്‍ സൈറ്റായ ഐ ആര്‍ സി ടി സി വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ 92 Read More …

ജിയോയെ ചെറുക്കാന്‍ പ്ലാനുമായി ബി എസ് എന്‍ എല്‍

ന്യൂഡല്‍ഹി: ജിയോയിലൂടെ ടെലകോം രംഗത്ത് വന്‍ ഓഫറുമായിറങ്ങിയ റിലയന്‍സിനെ ചെറുക്കാന്‍ ബി എസ് എന്‍ എല്ലിന്റെ പുതിയ ബ്രോഡ്ബാന്റ് പ്ലാന്‍. പ്രതിമാസം 300 ജി ബി ഡാറ്റാ ഉപയോഗത്തിന് 249 രൂപയെന്ന പ്ലാനാണ് ബി എസ് എന്‍ എല്ലിന്റേത്. ഈ മാസം ഒന്‍പതിന് പുതിയ പ്ലാന്‍ അവതരിപ്പിക്കും. രണ്ട് എം ബി പി എസ് വേഗമുള്ള Read More …

നടപ്പാക്കുന്നത് സര്‍ക്കാര്‍ നയം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോള്‍ നടപ്പാക്കുന്നത് സര്‍ക്കാര്‍ നയമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. അഴിമതി ഇല്ലാതാക്കുക എന്നതാണ് സര്‍ക്കാര്‍ നയം. സംസ്ഥാനത്തെ അഴിമതി മുക്തമാക്കാന്‍ കൂട്ടായി പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുന്‍ മന്ത്രി കെ ബാബുവിന്റെ വീട്ടിലെ റെയ്ഡുമായി ബന്ധപ്പെട്ടായിരുന്നു ഈ പ്രതികരണം. അന്വേഷണത്തെക്കുറിച്ച് ഇപ്പോഴൊന്നും പറയാനില്ല. വിജിലന്‍സ് അവരുടെ പണി ചെയ്തുകൊണ്ടിരിക്കുകയാണ്. കൃത്യമായ Read More …

തെരുവ് നായയുടെ അക്രമത്തില്‍ പിഞ്ചുകുഞ്ഞിന് പരുക്ക്

മഞ്ചേരി: തെരുവുനായയുടെ അക്രമണത്തില്‍ ഒരു വയസായ കുഞ്ഞിനു ഗുരുതര പരിക്കേറ്റു. മലപ്പുറം കോഡൂര്‍ ചെമ്മങ്കടവില്‍ ഇന്നു രാവിലെ ഒന്‍പതിനാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. വീടിനകത്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പട്ടര്‍ക്കടവ് റിയാസിന്റെ മകള്‍ ഇഷയെയാണ് നായ കടിച്ചുകീറിയത്. കുട്ടിയുടെ മുഖത്തും തലക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. നായ കുട്ടിയെ കടിച്ചു വലിച്ചുകൊണ്ടുപോകുന്നതുകണ്ട അമ്മ കസേരകൊണ്ട് നായയെ എറിഞ്ഞു ഓടിക്കുകയായിരുന്നു. തെരുവുനായകള്‍ പരിസരത്തു Read More …

ഫിലിപ്പീന്‍സില്‍ ദാവോമാര്‍ക്കറ്റില്‍ സ്‌ഫോടനം 12 പേര്‍ മരിച്ചു

ദാവോ: ഫിലിപ്പീന്‍ ദാവോ മാര്‍ക്കറ്റിലുണ്ടായ സ്‌ഫോടനം പ്രസിന്റിനെ ലക്ഷ്യം വച്ചായിരുന്നോ എന്നും സംശയം ശക്തമാകുന്നു. സംഭവ സമയം സ്ഥലത്തുണ്ടായിരുന്ന പ്രസിഡന്റ് ഡുട്രെറ്റോ തലനാരിയ്ക്കാണ് രക്ഷപ്പെട്ടത്. ഇദ്ദേഹത്തിന്റെ ജന്‍മനാട് കൂടിയാണ് ദാവോ. സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയില്‍ നിന്നും 960 കിലോമാറ്റര്‍ അകലെ ദാവോ സിറ്റിയിലെ മാര്‍ക്കറ്റില്‍ Read More …

കെ ബാബുവിന്റെ വീട്ടില്‍ റെയ്ഡ്

കൊച്ചി: മുന്‍ എക്‌സൈസ് മന്ത്രി കെ.ബാബുവിന്റെ വീട്ടില്‍ റെയ്ഡ്. വിജിലന്‍സ് വിഭാഗമാണ് പരിശോധന നടത്തുന്നത്. അനധികൃത സ്വത്ത് സമ്പാദനത്തിനു ബാബുവിനെതിരെ കേസെടുത്തു. ബാബുവിന്റെ കൊച്ചിയിലെ വീട്ടിലും പെണ്‍മക്കളെ വിവാഹം കഴിച്ചയച്ചിരിക്കുന്ന പാലാരിവട്ടത്തെയും തൊടുപുഴയിലെയും വീടുകളിലുമാണ് റെയ്ഡ് നടക്കുന്നത്. ബാബുവിന്റെ അടുത്ത ബന്ധുക്കളുടെ വീടുകളിലടക്കം മൊത്തം ആറിടത്താണ് റെയ്ഡ് നടക്കുന്നത്.

നഗ്നതാ പ്രദര്‍ശനം: നടന് ഉപാധികളോടെ ജാമ്യം

പാലക്കാട്: സ്‌കൂള്‍ കുട്ടികളെ നഗ്നത പ്രദര്‍ശിപ്പിക്കുകയും ലൈംഗിക ചുവയുള്ള ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്ത കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും എല്ലാ വ്യാഴാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നുമുള്ള ഉപാധികളിലാണ് താരത്തിന് ജാമ്യം ലഭിച്ചത്. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിനുള്ള നിയമം Read More …

പ്രവാസി മലയാളിക്ക് അടുത്ത തിരിച്ചടി

റിയാദ്: നിതാഖാത്തിന്റെ ഭീതി അനുഭവിച്ച കേരളത്തിന് ഒരു തിരിച്ചടി കൂടിയായി സൗദി അറേബ്യയിലെ മൊബൈല്‍ ഫോണ്‍ വില്‍പ്പന, സര്‍വ്വീസ് കേന്ദ്രങ്ങളില്‍ സമ്പൂര്‍ണ്ണ സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍. പ്രവാസികള്‍ നടത്തിവന്ന കടകളില്‍ഭൂരിഭാഗവും അടച്ചുപൂട്ടി. ചില സ്ഥാപനങ്ങള്‍ ഇതിനകം ഇലക്ട്രോണിക്‌സ്, ഫാര്‍മസി, സ്റ്റേഷനറി തുടങ്ങിയവയിലേക്കു ലൈസന്‍സ് മാറ്റിയിട്ടുണ്ട്. മൊബൈല്‍ ഫോണുകളുടെയും അനുബന്ധ സംവിധാനങ്ങളുടേയും നിലവിലുളള സ്‌റ്റോക്ക് വിറ്റഴിക്കാനാകാത്തതു നഷ്ടമുണ്ടാക്കിയെന്നു പ്രവാസികള്‍ Read More …