രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ വിപിന്റെ കുടുംബത്തിന്റെ സംരക്ഷണം ഉറപ്പുവരുത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം > കൊട്ടാരക്കരയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ അപകടത്തില്‍ പെട്ട പൊലീസ് കണ്‍ട്രോള്‍ യൂണിറ്റിലെ ഡ്രൈവര്‍ വിപിന്റെ വേര്‍പാടില്‍ മുഖ്യമന്ത്രി അനുശോചിച്ചു. വിപിന്റെ കുടുംബത്തിന് എല്ലാ സംരക്ഷണവും സര്‍ക്കാര്‍ ഉറപ്പുവരുത്തും. അപകടത്തില്‍ പെട്ട മറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മതിയായ ചികിത്സ ഉറപ്പുവരുത്താനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പുലര്‍ച്ചെ അഞ്ചരയോടെ കൊട്ടാരക്കരക്കടുത്ത് കുളക്കടയില്‍ എംസി റോഡില്‍ കാറപകടത്തില്‍പ്പെട്ടവരെ രക്ഷിച്ചതിനു ശേഷം മഹസര്‍ Read More …

കാനം രാജേന്ദ്രന്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി തുടരും

മലപ്പുറം: കാനം രാജേന്ദ്രന്‍ സി.പി.​െഎ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത്​ തുടരും. ​ എതിരില്ലാതെയാണ്​ കാനത്തെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക്​ തെരഞ്ഞെടുത്തത്​​. എതിര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള ഇസ്​മായില്‍ പക്ഷത്തി​​െന്‍റ നീക്കം പാളിയതോടെയാണ്​ വീണ്ടും കാനം സെക്രട്ടറി സ്ഥാനത്തേക്ക്​ എത്തിയത്​. കാനത്തിനെതിരെ സി.ദിവാകരനെ നിര്‍ത്താനുള്ള നീക്കമാണ്​ ഇസ്​മായില്‍ വിഭാഗം നടത്തിയത്​. എന്നാല്‍, മല്‍സരിക്കാനില്ലെന്ന്​ ദിവാകരന്‍ വ്യക്​തമാക്കിയതോടെ ഇൗ നീക്കം Read More …

കേരളത്തില്‍ ഒരിക്കലും ത്രിപുര ആവര്‍ത്തിക്കില്ലെന്ന് വെള്ളാപ്പള്ളി

കൊച്ചി: കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിന് അതിനുള്ള കഴിവില്ലെന്നും എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി പറഞ്ഞു. ബിഡിജെഎസ് എന്‍ഡിഎയില്‍ ഇരിക്കെത്തന്നെയാണ് വീണ്ടും ബിജെപി സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ച്‌ വെള്ളാപ്പള്ളി രംഗത്ത് വന്നിരിക്കുന്നത്. ചെങ്ങന്നൂരില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരമാണ് നടക്കാന്‍ പോകുന്നതെന്നും എന്നാല്‍ എസ്‌എന്‍ഡിപിയുടെ നിലപാട് Read More …

രാത്രി ബസ് കാത്തുനിന്ന അച്ഛനും പെണ്‍മക്കള്‍ക്കും നേരെ സദാചാര ഗുണ്ടായിസം

കല്‍പ്പറ്റ: രാത്രി ബസ് കാത്തുനില്‍ക്കുകയായിരുന്ന അച്ഛനും പെണ്‍മക്കള്‍ക്കും നേരെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ സദാചാര ഗുണ്ടായിസം. കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്റിന് സമീപമാണ് സംഭവം. പെണ്‍മക്കളേയുംകൊണ്ട് രാത്രി യാത്രപുറപ്പെട്ട സുരേഷ് ബാബു എന്ന ഒരച്ഛനാണ് സാക്ഷര കേരളത്തില്‍ ഇത്തരത്തില്‍ ഒരനുഭവം നേരിടേണ്ടി വന്നത്. ഫെബ്രുവരി 28ന് രാത്രി ബംഗളൂരുവിലേക്ക് പോകുന്നതിനായി മുന്‍കൂട്ടി ബുക്ക് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ അനന്തരാവീര Read More …

പൊന്തന്‍പ്പുഴ വനഭൂമി: സര്‍ക്കാറും വനം വകുപ്പും കള്ളകളി നടത്തുന്നു -ചെന്നിത്തല

കാഞ്ഞിരപ്പള്ളി: വിവാദ പൊന്തന്‍പ്പുഴ വനഭൂമി വിഷയത്തില്‍ സര്‍ക്കാര്‍ കള്ളകളി നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ വനം മന്ത്രി കെ. രാജുവിന്‍റെ കൈകള്‍ ശുദ്ധമല്ല. അതു കൊണ്ടാണ് ഇത്തരത്തിലുള്ള വിധി ഹൈകോടതിയില്‍ നിന്ന് ഉണ്ടായത്. വിഷയത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ചെന്നിത്തല പറഞ്ഞു. ആയിരക്കണക്കിന് കുടുംബങ്ങള്‍ പട്ടയത്തിനായി കാത്തുകിടക്കുന്നു. സര്‍ക്കാര്‍ ജനതാല്‍പര്യം അട്ടിമറിക്കുകയാണ്. വനഭൂമി Read More …

പിണറായി വിജയന്‍ ആശുപത്രി വിട്ടു

കൊച്ചി: ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി വിട്ടു. ഇന്നലെ വൈകിട്ടോടെയാണ് അദ്ദേഹം ആശുപത്രി വിട്ടത്. പതിവ് പരിശോധനക്കായാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയ്ക്ക് ശേഷം അദ്ദേഹം തമിഴ്നാട് ഗസ്റ്റ്ഹൗസിലേക്ക് പോയി. മുഖ്യമന്ത്രിയെ പ്രവേശിപ്പിച്ചെന്ന വിവരം അപ്പോളോ ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു. പുലര്‍ച്ചെ 2.30 യോടെയാണ് ആശുപത്രിയിലേക്ക് ഇദ്ദേഹത്തെ മാറ്റിയത്. പകര്‍ച്ചവ്യാധി Read More …

ഈ വിജയം നരേന്ദ്രമോദിക്കുള്ള അംഗീകാരമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള അംഗീകാരമാണ് മൂന്നു സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പു വിജയമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. വിജയത്തിനായി പ്രവര്‍ത്തിച്ച മൂന്നു സംസ്ഥാനങ്ങളിലെയും പ്രവര്‍ത്തകരെ അനുമോദിക്കുന്നതായും അമിത് ഷാ പറഞ്ഞു. ത്രിപുരയിലെ വിജയം മോദിയുടെ നയങ്ങളുടെ വിജയമാണെന്നും അമിത് ഷാ പറഞ്ഞു. കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിജയം 2019 ലെ തെരഞ്ഞെടുപ്പ് നേരിടാന്‍ കൂടുതല്‍ ആത്മവിശ്വാസം പകരുന്നുണ്ട്.

ബീഡി കെട്ടുന്ന പണിയുണ്ടായിരുന്ന കോടിയേരി കോടീശ്വരനായത് എങ്ങനെയെന്ന് കെ.സുധാകരന്‍

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലെ സിപിഎമ്മിന്റെ തോല്‍വിയില്‍ വിമര്‍ശനവുമായി കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സുധാകരന്‍. ബിജെപിയുടെ വര്‍ഗീയ ഫാസിസത്തെ ഒറ്റയ്ക്കു നേരിടുമെന്ന സിപിഎമ്മിന്റെ അവകാശവാദം, ആനയ്ക്ക് അണ്ണാന്‍ കല്യാണമാലോചിച്ചതു പോലെയെന്ന് അദ്ദേഹം പരിഹസിച്ചു. കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.സുധാകരന്‍. ബംഗാളിലും ത്രിപുരയിലും Read More …