ജിഷ കേസ്: പ്രതി കുറ്റക്കാരന്‍, ശിക്ഷ നാളെ

കൊച്ചി: ജിഷ കൊലക്കേസില്‍ പ്രതി അമീറുള്‍ ഇസ്‌ളാം കുറ്റക്കാരനെന്ന് കോടതി. ശിക്ഷ നാളെ വിധിക്കും. പെരുമ്ബാവൂരിലെ നിയമ വിദ്യാര്‍ത്ഥിനിയായ ജിഷയാണ് അതിക്ര ൂരമായ രീതിയില്‍ വീട്ടിനുള്ള് കൊലചെയ്യപ്പെട്ടത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസിലെ ഏക പ്രതിയായ അമീറുള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പൊലീസ് നിഗമനങ്ങളെ കോടതി ശരിവെച്ചു. ദൃക്‌സാക്ഷികളില്‌ളാത്ത കൊലപാതകത്തില്‍ ഡി.എന്‍.എ. പരിശോധനയുടെ ഫലമാണ് നിര്‍ണായകമായത്. Read More …

രാഷ്ട്രം നേരിടുന്ന വെല്ലുവിളികള്‍ക്കുള്ള ഉത്തരം രാഹുല്‍ ഗാന്ധി: ചെന്നിത്തല

തിരുവനന്തപുരം: രാഷ്ട്രം ഇന്ന് നേരിടുന്ന കടുത്ത വെല്ലുവിളികള്‍ക്കുള്ള ഉത്തരമാണ് നിയുക്ത കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ തകര്‍ക്കപ്പെടുകയും വിദ്വേഷത്തിന്റെ വിഷം സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും പടര്‍ത്തുകയും ചെയ്യുന്ന അതീവ അപകടകരമായ അവസ്ഥയിലാണ് രാഹുല്‍ കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷനാവുന്നത്. ഇപ്പോഴത്തെ ഈ അവസ്ഥയില്‍ നിന്ന് രാഷ്ട്രത്തെ Read More …

ജനാധിപത്യത്തെക്കുറിച്ചു പാകിസ്ഥാന്‍ പഠിപ്പിക്കണ്ട :ബിജെപി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയ പാക്കിസ്ഥാനെതിരെ തിരിച്ചടിച്ച് ബിജെപി.ജനാധിപത്യത്തേക്കുറിച്ച് ഇന്ത്യയിലെ ജനങ്ങളെ കൂടുതല്‍ പഠിപ്പിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കേണ്ടെന്ന് നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. പാക്കിസ്ഥാന്‍ ഇന്ത്യയെ ലക്ഷ്യമാക്കി നടത്തുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് എല്ലാവര്‍ക്കും അറിവുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നരേന്ദ്ര മോദിയുടെ ആരോപണങ്ങള്‍ക്ക് പാക് വിദേശകാര്യ മന്ത്രാലയ വക്താവ് മുഹമ്മദ് Read More …

ദളിതര്‍ക്കെതിരായ അതിക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ ഹിന്ദുമതം ഉപേക്ഷിക്കുമെന്ന് മായാവതി

ലഖ്‌നൗ: രാജ്യത്ത് ദളിതര്‍ക്കെതിരായ അതിക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിക്കുമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. ദളിതര്‍ക്കും പിന്നോക്ക വിഭാഗക്കാര്‍ക്കും എതിരായ ആക്രമണങ്ങള്‍ ആര്‍.എസ്.എസും ബി.ജെ.പിയും അവസാനിപ്പിച്ചില്ലെങ്കില്‍ താനും തന്റെ അനുയായികളും ബുദ്ധമതം സ്വീകരിക്കുമെന്ന് മായാവതി പറഞ്ഞു. 1935ല്‍ അംബേദ്കര്‍ നടത്തിയ പ്രഖ്യാപനം താന്‍ ഒരു ഹിന്ദുവായാണ് ജനിച്ചതെങ്കിലും മരിക്കുന്നത് അങ്ങനെയാവില്ല എന്നായിരുന്നു. ഹിന്ദു നേതാക്കള്‍ക്ക് Read More …

മാറ്റത്തിന്റെ വഴിയെ സൗദി: നിര്‍ണായക പ്രഖ്യാപനവുമായി സൗദി സര്‍ക്കാര്‍

റിയാദ് :  സൗദിയില്‍ ഇനി സിനിമാ തീയറ്ററുകളും. രാജ്യത്ത് അടുത്ത വര്‍ഷം മുതല്‍ സിനിമാ തീയറ്ററുകള്‍ക്ക് അനുമതി നല്‍കുമെന്ന് സൗദി അറേബ്യ. സൗദി സാംസ്‌കാരികവിവര വകുപ്പ് മന്ത്രി അവ്വാദ് സലെഹ് അലവാദ് ആണ് നിര്‍ണായക പ്രഖ്യാപനം നടത്തിയത്. ഓഡിയോ വിഷ്വല്‍ മീഡിയ ജനറല്‍ കമ്മീഷന്‍ രാജ്യത്ത് തീയറ്ററുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായും അദ്ദേഹം Read More …

പി.വി.അന്‍വര്‍ നിര്‍മിച്ച തടയണ രണ്ടാഴ്ചയ്ക്കുള്ളില്‍ പൊളിക്കണം

മലപ്പുറം: നിലമ്പൂര്‍ എം.എല്‍.എ പി.വി.അന്‍വര്‍ കക്കാടം പൊയിലില്‍ അനധികൃതമായി നിര്‍മിച്ച തടയണ രണ്ടാഴ്ചയ്ക്കുള്ളില്‍ പൊളിച്ചു നീക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി ഉത്തരവിട്ടു. ഉടമയുടെ സ്വന്തം ചെലവില്‍ വേണം തടയണ പൊളിക്കേണ്ടത്. തടയണ പൊളിക്കാത്ത സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം പൊളിച്ചു നീക്കും. ഇതിന് വരുന്ന ചെലവ് ഉടമസ്ഥനില്‍ നിന്ന് ഈടാക്കുകയും ചെയ്യും.

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനം ; രാജീവ് ധവാന്‍ അഭിഭാഷകവൃത്തി ഉപേക്ഷിക്കുന്നു

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനങ്ങളില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ അഭിഭാഷകവൃത്തി ഉപേക്ഷിക്കുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് എഴുതിയ കത്തിലാണ് താന്‍ ഗൗണഴിക്കുന്നതായി ധവാന്‍ അറിയിച്ചത്.അഭിഭാഷകര്‍ കോടതിയില്‍ അതിരുവിട്ട് ഒച്ചവയ്ക്കുന്നു എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശങ്ങളില്‍ ഒന്ന്. മുതിര്‍ന്ന അഭിഭാഷകനെന്ന പദവി തിരിച്ചെടുത്തുകൊള്ളാന്‍ ധവാന്‍ ചീഫ് ജസ്റ്റിസ് ദീപക് Read More …

ഓഖി: സര്‍ക്കാര്‍ എല്ലാം നഷ്ടപ്പെട്ടരുടെ കൂടെയാെണന്ന് ബോധ്യപ്പെടുത്തണം സുധീരന്‍

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ എല്ലാം നഷ്ടപ്പെട്ടരുടെ കൂടെയാണ് തങ്ങളെന്ന് സംസ്ഥാന സര്‍ക്കാര്‍ ബോധ്യപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. കടലില്‍ കാണാതായവരെ കണ്ടെത്തുക എന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു. അന്യ സംസ്ഥാനങ്ങളില്‍ എത്തപ്പെട്ട കേരളത്തിലെ മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. നിലവിലെ പുനരധിവാസ പാക്കേജിലെ പോരായ്മകള്‍ പരിഷ്‌കരിക്കണം. കേന്ദ്രവും സംസ്ഥാനവും സംയുക്ത Read More …