ഉ​ദ്യോ​ഗ​സ്ഥ​യു‌​ടെ എ​ടി​എം കാ​ര്‍​ഡ് മോഷ്ടിച്ച്‌ 36,000 രൂ​പ ക​വ​ര്‍​ന്ന യു​വ​തി​ക്കാ​യി അ​ന്വേ​ഷ​ണം

കോ​ഴി​ക്കോ​ട്: ബ​സി​ല്‍ യാ​ത്ര​ചെ​യ്യു​ക​യാ​യി​രു​ന്ന സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​യു​ടെ പ​ഴ്സ് ക​വ​ര്‍​ന്ന് അ​തി​ലെ എ​ടി​എം കാ​ര്‍​ഡ് ഉ​പ​യോ​ഗി​ച്ച്‌ 36,000 രൂ​പ പി​ന്‍​വ​ലി​ച്ച യു​വ​തി​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. രാ​വി​ലെ 8.45ന് ​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന​ടു​ത്ത മു​ണ്ടി​ക്ക​ല്‍​താ​ഴ​ത്തു​നി​ന്ന് മൊ​ഫ്യൂ​സി​ല്‍ സ്റ്റാ​ന്‍​ഡി​ലേ​ക്ക് ബ​സ് ക​യ​റി​യ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രി​യു‌​ടെ വാ​നി​റ്റി ബാ​ഗി​ല്‍ നി​ന്നാ​ണ് പ​ഴ്സ് ക​വ​ര്‍​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ 9.05ന് ​സ്റ്റാ​ന്‍​ഡി​ല്‍ ബ​സി​റ​ങ്ങി ഓ​ഫീ​സി​ലേ​ക്ക് പോ​യി. Read More …

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീധരന്‍ പിള്ള ഹൈക്കോടതിയില്‍

കോഴിക്കോട്: വിവാദ പ്രസംഗത്തിന്‍റെ പേരില്‍ എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അധ്യക്ഷന്‍ അഡ്വ.പി.എസ് ശ്രീധരന്‍ പിള്ള ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്‍റെ വിശദീകരണം തേടിയിട്ടുണ്ട്. അറസ്റ്റ് അടക്കമുള്ള നടപടികള്‍ ചൊവ്വാഴ്ച വരെ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.   കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. നിലനില്‍ക്കാത്ത കേസാണ് തനിക്കെതിരെ ഉള്ളതെന്നാണ് ശ്രീധരന്‍പിള്ള Read More …

ദേവികുളം സബ്കലക്ടറെയും കോഴിക്കോട് കലക്ടറെയും മാറ്റി

ദേവികുളം സബ്കലക്ടര്‍ പ്രേംകുമാറിനെ മാറ്റി. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. പ്രേംകുമാറിനെ മാറ്റണമെന്ന് സിപിഐഎം ഇടുക്കി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് കലക്ടര്‍ യു.വി.ജോസിനെയും മാറ്റി. കോഴിക്കോട്ട് പുതിയ കളക്ടറായി ശ്രീറാം സാംബശിവ റാവുവിനെ നിയമിച്ചിട്ടുണ്ട്. പുതിയ ദേവികുളം സബ് കളക്ടര്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.

ശബരിമലയില്‍ സിപിഐഎമ്മിന്റെയും ബിജെപിയുടെയും ഒത്തുകളിയാണ് നടക്കുന്നത് കെ. മുരളീധരന്‍

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ കേസെടുത്ത് ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കെ മുരളീധരന്‍. അറസ്റ്റ് ചെയ്താല്‍ പിണറായിയുടെ ഗൂഢാലോചന പിള്ള തുറന്നു പറയുമോ എന്ന് പേടിയുണ്ടോ എന്നും ശബരിമലയില്‍ സിപിഐഎമ്മിന്റെയും ബിജെപിയുടെയും ഒത്തുകളിയാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ശബരിമലയില്‍ യുവതി പ്രവേശിച്ചാല്‍ നടയടയ്ക്കുമെന്ന തന്ത്രിയുടെ നിലപാട് ബിജെപിയുമായി ആലോചിച്ച ശേഷമായിരുന്നു എന്ന Read More …

ശ്രീധരന്‍പിള്ളയുടെ പ്രസംഗം: ബിജെപിയുടെ സാധ്യതകള്‍ ഇല്ലാതാക്കി; പാര്‍ട്ടിയില്‍ മുറുമുറുപ്പ്

കോ​ഴി​ക്കോ​ട്: വി​വാ​ദ പ്ര​സം​ഗ​ത്തി​ല്‍ പ്ര​തി​ക്കൂ​ട്ടി​ലാ​യ ബി​ജെ​പി സം​സ്ഥാ​ന അധ്യക്ഷന്‍ പി.​എ​സ്.​ശ്രീ​ധ​ര​ന്‍പി​ള്ള​യെ ത​ള​യ്ക്കാ​നൊ​രു​ങ്ങി സ​ര്‍​ക്കാ​ര്‍. ശ​ബ​രി​മ​ല​ വി​ഷ​യ​ത്തി​ല്‍ ക​ത്തി​ക​യ​റി​യ ബി​ജെ​പി​യെ അ​വ​സാ​ന​ നി​മി​ഷം പി​റ​കോ​ട്ട​ടി​ച്ച സ​ന്തോ​ഷ​ത്തി​ലാ​ണ് സ​ര്‍​ക്കാ​രും രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളും. യു​വ​മോ​ര്‍​ച്ച സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​ലെ പ്ര​സം​ഗ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മ​ത​വി​കാ​രം ഇ​ള​ക്കി​വി​ടു​ന്ന​തി​നെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പ​ട്ട് കൊ​ച്ചി​യി​ലും കോ​ഴി​ക്കോ​ടും ശ്രീ​ധ​ര​ന്‍പി​ള്ള​ക്കെ​തി​രേ പ​രാ​തി ല​ഭിച്ചു കഴിഞ്ഞു. നി​ല​വി​ല്‍ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ന് ബി​ജെ​പി Read More …

ശബരിമലയില്‍ നിയന്ത്രണം പൊലീസിന് തന്നെയെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: ശബരിമലയില്‍ നിയന്ത്രണം പൊലീസിന് തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍ ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്ന ആളുകളുണ്ടെന്ന് എല്ലാവര്‍ക്കും വ്യക്തമായതാണ്. അതിന് പറ്റിയ മണ്ണ് കേരളമല്ല എന്ന് കുറച്ച്‌ നാളുകള്‍ കൊണ്ട് അവര്‍ തിരിച്ചറിയും. ശബരിമലയിലെ പൊതുവായ അവസ്ഥ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളുണ്ട്. അവരറിയേണ്ട ഒരു കാര്യമുണ്ട്, അതിനുള്ള ശേഷി അവര്‍ക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശബരിമല Read More …

മന്ത്രി ജലീലിനു നേരെ കരിങ്കൊടി പ്രതിഷേധം

കോഴിക്കോട്: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി.ജലീലിന് നേരെ യൂത്ത് ലീഗിന്‍റെ പ്രതിഷേധം. കോഴിക്കോട് ചേവായൂരില്‍ മന്ത്രിക്ക് നേരെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു യൂത്ത് ലീഗിന്‍റെ പ്രതിഷേധം. പോലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി.

അതിനുള്ള ശേഷി അവര്‍ക്കില്ല, അതു വൈകാതെ മനസിലാവുമെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: ശബരിമലയെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള ശേഷി ഇല്ലെന്ന് ഏതാനും ദിവസം കൊണ്ടു തിരിച്ചറിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം അവര്‍ക്കു പറ്റിയ സ്ഥലമല്ലെന്നു തിരിച്ചറിയുന്ന ദിനങ്ങളാണ് വരികയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയെ കലാപ ഭൂമിയാക്കാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്. അതിപ്പോള്‍ എല്ലാവര്‍ക്കും ബോധ്യപ്പെട്ടുവരുന്നുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആക്രമണം നടത്തിയത് ഇവരാണ്. ഇവരുടെ ശ്രമം വിജയിക്കാന്‍ പോവുന്നില്ല. Read More …