അ​മി​ത് ഷാ ​നി​യ​മ​വ്യ​വ​സ്ഥ​യെ വെ​ല്ലു​വി​ളി​ക്കു​ന്നു​വെ​ന്ന് കോ​ടി​യേ​രി

കോ​ഴി​ക്കോ​ട്: ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ ​നി​യ​മ വ്യ​വ​സ്ഥ​യെ വി​ല്ലു​വി​ളി​ക്കു​ക​യാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. അ​മി​ത് ഷാ​യെ പേ​ടി​യി​ല്ല. സം​സ്ഥാ​ന​ത്ത് സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​ത് കേ​ന്ദ്ര​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്‍​എ​സ്‌എ​സ് മ​ന്ന​ത്തു പ​ദ്മ​നാ​ഭ​ന്‍ എ​ടു​ത്ത നി​ല​പാ​ടു​ക​ള്‍​ക്ക് വി​രു​ദ്ധ​മാ​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ എ​ന്‍​എ​സ്‌എ​സി​ന്‍റെ നി​ല​പാ​ട് തി​രു​ത്ത​ണം. സു​കു​മാ​ര​ന്‍ നാ​യ​ര്‍ Read More …

നിബന്ധനകളില്‍ ഇളവ് ലഭിക്കാതെ കേരളത്തിലേക്കില്ല; നിലപാടിലുറച്ച്‌ മഅദനി

കോഴിക്കോട്: നിബന്ധനകളില്‍ കോടതി ഇളവ് നല്‍കാതെ കേരളത്തിലേക്കില്ലെന്ന് മഅദനി. അസുഖം മൂര്‍ച്ഛിച്ച ഉമ്മയെ കാണാനായി കേരളത്തിലേക്ക് എത്താന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ചെങ്കിലും കര്‍ശന നിബന്ധനകളാണ് കോടതി മുന്നോട്ടുവച്ചിട്ടുള്ളത്. ഈ നിബന്ധനകളില്‍ ഇളവ് നല്‍കിയാലേ സന്ദര്‍ശനം നടക്കൂവെന്ന് മഅദനി. നിബന്ധകള്‍ നീക്കാന്‍ വീണ്ടും കോടതിയെ സമീപിക്കാനും തീരുമാനിച്ചു. വിചാരണക്കോടതി വച്ച നിബന്ധനകളാണ് മഅദനിയുടെ കേരളസന്ദര്‍ശം അനിശ്ചിതത്വത്തിലാക്കിയത്. മാധ്യമങ്ങളുമായി Read More …

കോഴിക്കോട് പയ്യോളിയില്‍ പൂജാരിയെ ആക്രമിച്ചു സ്വര്‍ണ്ണമാല അടങ്ങിയ ബാഗ് കവര്‍ന്നു

കോഴിക്കോട്: കോഴിക്കോട് പയ്യോളിയില്‍ പൂജാരിയെ ആക്രമിച്ചു സ്വര്‍ണ്ണമാല അടങ്ങിയ ബാഗ് കവര്‍ന്നു. കീഴൂര്‍ മഹാശിവ ക്ഷേത്ര പൂജാരി ഹരീന്ദ്രനാഥന്‍ നമ്ബൂതിരിയാണ് ആക്രമിക്കപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിക്ക് ക്ഷേത്ര വളപ്പില്‍ വെച്ചാണ് സംഭവം. ബൈക്കിലെത്തിയ സംഘം മുഖത്തേക്ക് രാസവസ്തു ഒഴിച്ച ശേഷം ബാഗ് തട്ടിയെടുക്കുകയായിരുന്നു. കണ്ണിന് ഗുരുതര പരിക്കേറ്റ ഹരീന്ദ്രനാഥന്‍ നമ്ബൂതിരിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ Read More …

പിഞ്ചു കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്നു, പിതൃസഹോദര ഭാര്യ അറസ്റ്റില്‍

താമരശേരി: തൊട്ടിലില്‍ കി‌ടത്തിയിരുന്ന കു‌ഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുട്ടിയുടെ പിതൃ സഹോദര ഭാര്യ ജസീല (26) അറസ്റ്റില്‍. മുഹമ്മദലിയുടെയും ഷെമീനയുടെയും മകളായ 7മാസം പ്രായമുള്ള ഫാത്തിമയെയാണ് കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ അമ്മയോടുള്ള എതിര്‍പ്പും വീട്ടില്‍ നേരിടേണ്ടി വന്ന അവഗണനയുമാണ് കൊലപാതകത്തിന് പിന്നെലന്ന് പ്രതി ​​ കുറ്റസമ്മതം നടത്തി.കുഞ്ഞിനെ പാലുകൊടുത്ത് ഉറക്കിയ Read More …

കോഴിക്കോട് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും ചാടിയ വിദ്യാര്‍ത്ഥിനി മരണത്തിന് കീഴടങ്ങി

കോഴിക്കോട്: കളന്തോട് എം.ഇ.എസ് ഹോസ്റ്റലിന്റെ മൂന്നാം നിലയില്‍ നിന്നും താഴേക്ക് ചാടിയ വിദ്യാര്‍ഥിനി മരിച്ചു. മണാശേരി സ്വദേശി മെഹറൂഫിന്റെ മകള്‍ ഹര്‍ഷിദയാണ് മരിച്ചത്. പതിനേഴ് വയസായിരുന്നു. കഴിഞ്ഞ ദിവസമാണ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ഹര്‍ഷിദ ചാടിയത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ദിവസങ്ങള്‍ക്ക് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു.

ശബരിമലയില്‍ ദര്‍ശനം നിഷേധിക്കപ്പെട്ട യുവതിക്ക് നാട്ടില്‍ വിലക്ക്, ജോലിക്ക് വരേണ്ടെന്ന് സ്കൂള്‍ അധികൃതരും

കോഴിക്കോട്:ശബരിമലയ്ക്കു പോകാനായി എരുമേലിയിലെത്തിയ യുവതി വിലക്ക്. കോഴിക്കോട് ചേവായൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപിക ബിന്ദു തങ്കംകല്യാണിക്കാണ് (42) വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ വീട്ടുടമ വിലക്കേര്‍പ്പെടുത്തിയത്. ചേവായൂരിലെ വാടക വീട്ടില്‍ തിരിച്ചുവരേണ്ടെന്ന് വീട്ടുടമ ബിന്ദുവിനോട് പറഞ്ഞു. കൂടാതെ അറിയിപ്പ് കീട്ടാതെ സ്കൂളിലേക്ക് ജോലിക്ക് വരേണ്ടെന്നാണ് അധികൃതരും പറയുന്നത്. അതേസമയം, വാടകവീട്ടില്‍ കയറാന്‍ പറ്റാതായതോടെ അഭയം തേടിയ Read More …

ശബരിമല; പ്രത്യേക നിയമസഭാ സമ്മേളനം ആവശ്യമില്ലെന്ന് കാനം രാജേന്ദ്രന്‍

കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രത്യേക നിയമസഭാ സമ്മേളനം ആവശ്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നിയമനിര്‍മ്മാണം നടത്താമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ളയുടെ അഭിപ്രായം പരിചയക്കുറവ് കാരണമെന്നും കാനം പറഞ്ഞു. ശബരിമല വിഷയത്തില്‍ രാഷ്ട്രീയ നഷ്ടം സംഭവിക്കാന്‍ പോകുന്നത് കോണ്‍ഗ്രസ്സിനാണ്. സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് പ്രതിപക്ഷ കക്ഷികള്‍ നടത്തുന്നതെന്നും Read More …

ഐജി ശ്രീജിത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് കെ മുരളീധരന്‍

കോഴിക്കോട്: ശബരിമലസ്ത്രീ പ്രവേശനത്തില്‍ രഹന ഫാത്തിമയ്ക്കും മോജോ ജേര്‍ണലിസ്റ്റ് കവിതയ്ക്കും പൊലീസ് യൂണിഫോം നല്‍കിയ ഐജി ശ്രീജിത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് പ്രചരണ വിഭാഗം അധ്യക്ഷന്‍ കെ. മുരളീധരന്‍. എന്നാല്‍ പൊലീസ് യൂണിഫോം ആര്‍ക്കും നല്‍കിയിട്ടില്ലെന്നും ഹെല്‍മറ്റും സുരക്ഷാകവചവും നല്‍കിയത് ചട്ടലംഘനമല്ലെന്നും ഐജി ശ്രീജിത്ത് പ്രതികരിച്ചിരുന്നു. യുവതികള്‍ നേരത്തേ സുരക്ഷ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ Read More …