മോഷണക്കുറ്റം ആരോപിച്ച്‌ അറസ്റ്റിലായ പ്രതിയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കള്‍

കോഴിക്കോട്: അറസ്റ്റിലായ പ്രതിയുടെ മരണം കൊലപാതകമെന്ന് സംശയിക്കുന്നുവെന്ന് ബന്ധുക്കള്‍. കോഴിക്കോട് പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെ ഇന്നലെയാണ് തമിഴ്‌നാട് സ്വദേശി സ്വാമിനാഥന്‍ മരിക്കുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സ്വാമിനാഥന്റെ പിതാവ് ചെല്ലപ്പന്‍ സിറ്റി പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. സ്വാമിനാഥന്റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. മോഷണക്കുറ്റം ആരോപിച്ചാണ് തിരുനെല്‍വേലിക്കാരനായ സ്വാമിനാഥനെ കോഴിക്കോട് Read More …

കോഴിക്കോട് മോഷണ ശ്രമത്തിനിടെ പൊലീസ് പിടികൂടിയ തമിഴ്‌നാട് സ്വദേശി മരിച്ചു

കോഴിക്കോട്: മോഷണ ശ്രമത്തിന് പൊലീസ് പിടികൂടിയ തമിഴ്‌നാട് സ്വദേശി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു. നാട്ടുകാരാണ് ഇയാളെ പൊലീസില്‍ ഏല്‍പ്പിച്ചത്. തമിഴ്‌നാട് സ്വദേശി സ്വാമിനാഥാണ് (39) മരിച്ചത്. പൊലീസ് സ്റ്റേഷനില്‍ നിന്നുമാണ് സ്വാമിനാഥനെ ആശുപത്രിയിലേക്ക് കൊണ്ടു പോയത്. മരണകാരണം വ്യക്തമല്ല.

കെ.ടി.ജലീലിനെതിരേ ബന്ധുനിയമന ആരോപണം

കോഴിക്കോട്: മന്ത്രി കെ.ടി.ജലീലിനെതിരെ ബന്ധുനിയമന ആരോപണവുമായി യൂത്ത് ലീഗ്. പിതൃസഹോദര പുത്രനെ സംസ്ഥാന മൈനോറിറ്റി ഡെവലപ്‌മെന്‍റ് ഫിനാന്‍സ് കോര്‍പറേഷനില്‍ നിയമിച്ചെ ആരോപണം. പിതൃസഹോദര പുത്രനായ കെ.ടി.അദീബിനെ യോഗ്യതയില്‍ ഇളവ് നല്‍കി ജലീല്‍ മൈനോറിറ്റി ഡെവലപ്‌മെന്‍റ് ഫിനാന്‍സ് കോര്‍പറേഷന്‍റെ ജനറല്‍ മാനേജരായി നിയമിച്ചെന്നാണ് ആരോപണം. സര്‍ക്കാര്‍ തസ്തികയില്‍ മന്ത്രി നിയമിച്ച അദീബ് സ്വകാര്യ ബാങ്ക് ജീവനക്കാരനാണെന്നും യൂത്ത് Read More …

പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ കേരളം ശ്രമിക്കുമ്ബോള്‍ കേന്ദ്രം ഞെരുക്കിക്കൊല്ലുന്നുവെന്ന് തോമസ് ഐസക്

കോഴിക്കോട്: പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ കേരളം ശ്രമിക്കുമ്ബോള്‍ കേന്ദ്രം ഞെരുക്കിക്കൊല്ലാന്‍ ശ്രമിക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്. കേരളപ്പിറവി ദിനത്തിനോടനുബന്ധിച്ച്‌ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ വിമുഖതയ്ക്കെതിരെ മന്ത്രി രൂക്ഷമായി പ്രതികരിച്ചത്.’പ്രളയനഷ്ടങ്ങളെ അതിജീവിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങളെ എങ്ങനെയും തടയിടാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ സംസ്ഥാനത്തോടും ജനങ്ങളോടും ഇത്രയ്ക്ക് രാഷ്ട്രീയവൈരാഗ്യവും വിദ്വേഷവും വച്ചുപുലര്‍ത്തുന്നതിന് ഒരു കാരണമേയുള്ളൂ. കേരളത്തിന്റെ മതനിരപേക്ഷ പാരമ്ബര്യം Read More …

വിശ്വാസികള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ പാര്‍ട്ടിയ്ക്ക് നാശം സംഭവിക്കും: കെ.സുധാകരന്‍

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് വിശ്വാസികള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ കേരളത്തില്‍ പാര്‍ട്ടിയ്ക്ക് നാശം സംഭവിക്കുമെന്ന് കെ.പി.സി.സി.വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍. ശബരിലയില്‍ ബിജെപി നേട്ടമുണ്ടാക്കുന്നത് അനുവദിക്കരുതെന്നും ഭക്തരെ ഒപ്പം നിര്‍ത്തണമെന്നും ഇല്ലെങ്കില്‍ കോണ്‍ഗ്രസിന്റെ അടിവേരറക്കുന്നത് കാണേണ്ടി വരുമെന്നും സുധാകരന്‍ പറഞ്ഞു. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച വിധിയെ അനുകൂലിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടിന് മറുപടിയായിട്ടാണ് Read More …

നടന്‍ സുരേഷ് ഗോപി യുവതികള്‍ക്കായി അയ്യപ്പക്ഷേത്രം സ്ഥാപിക്കുന്നു

ബാലുശ്ശേരി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പരിഹാരം കാണുന്നതിന് വേണ്ടി സുരേഷ് ഗോപി യുവതികള്‍ക്കായി അയ്യപ്പക്ഷേത്രം സ്ഥാപിക്കുന്നതിന് വേണ്ടി റാന്നിയിലോ പരിസരത്തോ സ്ഥലം ലഭ്യമാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിക്കും . ഈ വിഷയത്തില്‍ അനുകൂലമായി നില്‍ക്കുന്ന ആളുകളുടെ സഹകരണത്തോടു കൂടിയായിരിക്കും സ്ഥലം ലഭ്യമാക്കുക .കൊളത്തൂര്‍ അദൈ്വതാശ്രമത്തില്‍ ശ്രീശങ്കര ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ശ്രീശങ്കര വൃദ്ധസേവാ കേന്ദ്രം Read More …

പട്ടികജാതി വികസന വകുപ്പിന്റെ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ കോഴിക്കോട് ഈ വര്‍ഷവും പ്രവര്‍ത്തന സജ്ജമാകില്ലെന്ന് പരാതി

കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന്റെ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ കോഴിക്കോട് ഈ വര്‍ഷവും പ്രവര്‍ത്തന സജ്ജമാകില്ലെന്ന് പരാതി. അടിസ്ഥാന സൗകര്യമില്ലാത്തതിന്റെ പേരില്‍ രണ്ട് വര്‍ഷം മുമ്ബാണ് ജില്ലയിലെ ഇത്തരത്തിലുള്ള ഏക സ്‌കുള്‍ അടച്ചുപൂട്ടിയത്. കരാര്‍ ഏറ്റെടുത്ത നിര്‍മാണ കമ്ബനി മന്ദഗതിയിലാണ് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുന്നതെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. ഇതോടെ വിദ്യാര്‍ഥികളും ബുദ്ധിമുട്ടുകയാണ്. പട്ടികജാതി വികസന വകുപ്പിന്റെ കോഴിക്കോട്ടെ ഏക Read More …

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കില്ല: കെ.സുരേന്ദ്രന്‍

കോഴിക്കോട്: മഞ്ച്വേശ്വരത്തെ തിരഞ്ഞെടുപ്പ് സംബന്ധിച്ച്‌ ഹൈക്കോടതിയിലുള്ള കേസ് പിന്‍വലിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു. കേസ് എത്രയും വേഗം തീര്‍പ്പായി കാണാനാണ് ബി.ജെ.പിക്ക് ആഗ്രഹമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്‍.ഡി.എഫും യു.ഡി.എഫും ചേര്‍ന്ന് കേസിന്റെ നടപടികള്‍ വൈകിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. കേസ് പിന്‍വലിക്കുമോയെന്ന് സുരേന്ദ്രനോട് ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.