Category: Kozhikode
കക്കാടംപൊയില്‍ പാര്‍ക്കില്‍ ദുരന്ത സാധ്യതയില്ലെന്ന ഉന്നതസമിതി കണ്ടെത്തലിന് തിരിച്ചടി
കൂടരഞ്ഞി കക്കാടംപൊയിലിലെ പി.വി. അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍ തീം പാര്‍ക്കിനടുത്ത് വന്‍ മണ്ണിടിച്ചിലുണ്ടായ സാഹചര്യത്തില്‍ പാര്‍ക്ക് ദുരന്തസാധ്യത മേഖലയിലല്ലെന്ന ജില്ല കലക്ടര്‍ കണ്‍വീനറായ സമിതിയുടെ കണ്ടെത്തലിന് തിരിച്ചടി. കഴിഞ്ഞ ദിവസമാണ് വാട്ടര്‍ തീം പാര്‍ക്കിെന്റ 30 മീറ്റര്‍ താഴെ വലിയ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലുമുണ്ടായത്. പാര്‍ക്കിെന്റ ആവശ്യത്തിന് വെള്ളം കെട്ടിനിര്ത്തിയതിെന്റ താഴെയായിരുന്നു മണ്ണിടിഞ്ഞത്. പരിസ്ഥിതി ദുര്‍ബല പ്രദേശത്താണ് Read More …
കരിഞ്ചോല ഉരുള്‍പൊട്ടല്‍: നഫീസയ്ക്കായി തെരച്ചില്‍ തുടരുന്നു
താമരശേരി: കട്ടിപ്പാറ കരിഞ്ചോലമലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ നഫീസയ്ക്കായി തിങ്കളാഴ്ചയും തെരച്ചില്‍ തുടരും. ഉരുള്‍പൊട്ടലില്‍ മരിച്ച അബ്ദു റഹ്മാന്റെ ഭാര്യയാണ് നഫീസ. അഞ്ചാം ദിവസമാണ് തെരച്ചില്‍ തുടരുന്നത്. ദേശീയ ദുരന്തനിവാരണസേന, ഫയര്‍ഫോഴ്സ്, പോലീസ് എന്നിവരുടെ നേതൃത്വത്തില്‍ മണ്ണുമാന്തി യന്ത്രങ്ങളും മറ്റു സംവിധാനങ്ങളും ഉപയോഗിച്ചുള്ള തെരച്ചിലാണ് തുടരുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 13 പേരാണ് മരിച്ചത്. ഞായറാഴ്ച Read More …
കരിഞ്ചോല ഉരുള്‍പൊട്ടല്‍; മരണം എട്ടായി
താമരശേരി: കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ഉരുള്‍പൊട്ടലില്‍ കാണാതായ നസ്‌റത്തിന്റെ മകള്‍ ഒരു വയസ്സുകാരി റിഫ ഫാത്തിമ മറിയത്തിന്‌റെ മൃതദേഹമാണ് കിട്ടിയത്. കാണാതായിരിക്കുന്നവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കുന്നു. വ്യാഴാഴ്ച പുലര്‍ച്ച ഉണ്ടായ ഉരുള്‍ പൊട്ടലില്‍, നാലു വീടുകളാണ് മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയത്. ഈ വീടുകളിലെ അഞ്ചു പേര്‍ രക്ഷപ്പെട്ടു. ദുരന്ത നിവാരണ സേനയും അഗ്‌നിശമനസേനയും Read More …
വ്രതാനുഷ്ഠാനത്തിനു പരിസമാപ്തി; വെള്ളിയാഴ്ച ചെറിയ പെരുന്നാള്‍
കോഴിക്കോട്: വ്രതാനുഷ്ഠാനത്തിന്റെ പകലിരവുകള്‍ക്കു പരിസമാപ്തി കുറിച്ച് മുസ്ലിംകള്ക്ക് വെള്ളിയാഴ്ച ചെറിയ പെരുന്നാള്‍. മാസപ്പിറവി കണ്ടതിനാല്‍ വെള്ളിയാഴ്ച ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, മുഖ്യഖാസി കെ.വി.ഇന്പിച്ചമ്മദ് ഹാജി എന്നിവര്‍ അറിയിച്ചു.
ഫറോക്ക് നഗരസഭാഭരണം വീണ്ടും എല്‍ഡിഎഫിന്
ഫറോക്ക്:>രണ്ടര വര്‍ഷത്തിന് ശേഷം ഫറോക്ക് നഗരസഭാ ഭരണം എല്‍ഡിഎഫ് തിരിച്ചുപിടിച്ചു. എല്‍ഡിഎഫ് പിന്തുണയില്‍ സ്വതന്ത്ര അംഗം കെ എ കമറുല്‍ ലൈല നഗരസഭാദ്ധ്യക്ഷയായും കെ മൊയ്തീന്‍കോയ ഉപാദ്ധ്യക്ഷനായും തെരഞ്ഞെടുക്കപ്പെട്ടു. ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ 16 നെതിരെ 21 വോട്ടുകള്‍ക്കാണ് ഇരുവരും വിജയിച്ചത്.ഇതോടെ ഫറോക്ക് നഗരസഭയില്‍ ബിജെപിയുടെ കൂടി പിന്തുണയില്‍ ലീഗ് ആധിപത്യത്തിലുള്ള യുഡിഎഫ് ഭരണം സമ്ബൂര്‍ണമായും Read More …
നിപ്പാ: അജന്യ വീട്ടിലേക്ക് മടങ്ങി; അഞ്ചു പേര്‍ക്കുകൂടി ഡെങ്കി
കോഴിക്കോട്: നിപ്പ ഭീതിയൊഴിഞ്ഞെങ്കിലും നഗരത്തില്‍ പകര്‍ച്ചപനി പിടിമുറുക്കുന്നു. ഇന്നലെ ചികിത്സയില്‍ കഴിയുന്ന നാല് പേര്‍ക്ക് കൂടി ഡെങ്കിപനി സ്ഥിരീകരിച്ചു. മാങ്കാവ്, നരിക്കുനി, കാരശ്ശേരി, എം.എം പറമ്ബ് സ്ഥലങ്ങളിലുള്ളവര്‍ക്കാണ് രോഗം പിടിപെട്ടത്. ഡെങ്കി സംശയത്തില്‍ 50 പേരെ വിദഗ്ധ ചികിത്സക്ക് വിധേയമാക്കി. വയറിളക്കത്തെ തുടര്‍ന്ന് 172 പേരും ചിക്കന്‍പോക്‌സ് പിടിപെട്ട് 9 പേരും ചികിത്സതേടി. 747 പേരാണ് Read More …
നിപ്പയെ കീഴടക്കിയ സര്‍ക്കാരിനെ അഭിനന്ദിച്ച് പി.കെ കുഞ്ഞാലിക്കുട്ടി
കോഴിക്കോട് നിപ്പ വൈറസിനെ നിയന്ത്രണ വിധേയമാക്കിയ സര്‍ക്കാരിനെയും ആരോഗ്യപ്രവര്‍ത്തകരെയും അഭിനന്ദിച്ച് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപി. കേരളമെന്ന വികാരത്തിനായി ജാതിമതരാഷ്ട്രീയ ഭേദമന്യേ ഏവരും കൈകോര്‍ത്തിട്ടുണ്ട്. നിപ്പ എന്ന മാരകവ്യാധിയെ പ്രതിരോധിച്ച ആരോഗ്യവകുപ്പിനും മന്ത്രി കെ.കെ.ശൈലജയ്ക്കും മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനും അഭിനന്ദനങ്ങള്‍ കുഞ്ഞാലിക്കുട്ടി സമൂഹമാധ്യമത്തില്‍ കുറിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടിയുടെ കുറിപ്പ് നിപ്പയെ കീഴടക്കിയവര്‍ക്ക് Read More …
