കേരളക്കരയുടെ പ്രാര്‍ത്ഥന ഫലിച്ചു; ലിനിയുടെ മക്കള്‍ക്ക് സാധാരണ പനിയെന്ന് ആരോഗ്യ വകുപ്പ്

കോഴിക്കോട്: പനി ബാധിച്ച ലിനിയുടെ മക്കള്‍ക്ക് നിപ്പ വൈറസ് ബാധയുടെ ലക്ഷണങ്ങളൊന്നുമില്ലെന്ന് സ്ഥിരീകരിച്ചു. നേരത്തെ പനിയെ തുടര്‍ന്നാണ് കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിനായി എത്തിച്ചത്. നിരീക്ഷണത്തില്‍ സാധാരണ പനിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇരുവരുടെയും രക്തസാമ്ബിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും ഇഭയക്കാനൊന്നുമില്ലെന്നും ആരോഗ്യ വകുപ്പ് ചെയര്‍മാന്‍ ആര്‍ എല്‍ സരിത വ്യക്തമാക്കി.

നിപാ വൈറസ് ബാധിച്ചു മരിച്ച നഴ്‌സ് ലിനിയുടെ മക്കള്‍ക്കും പനി

കോഴിക്കോട്: നിപാ വൈറസ് ബാധിച്ചു മരിച്ച പേരാമ്ബ്ര താലൂക്കാശുപത്രിയിലെ നഴ്‌സായിരുന്ന ലിനിയുടെ മക്കള്‍ക്കും പനി. പനി ബാധിച്ച്‌ ലിനിയുടെ രണ്ടു മക്കളെയും മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസമാണ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ കുട്ടികള്‍ ചികിത്സ തേടിയത്. അഞ്ചും രണ്ടും വയസുള്ള റിഥുലും സിദ്ധാര്‍ഥുമാണ് ചികിത്സയിലുള്ളത്. മാരകമായ നിപ വൈറസെന്ന് തിരിച്ചറിയുന്നതിന് മുമ്ബ് രോഗിയെ പരിചരിച്ച പേരാമ്ബ്ര താലൂക്ക് Read More …

നിപ്പ വൈറസ്: കോഴി കഴിക്കരുതെന്ന് ഡി.എം.ഒയുടെ പേരില്‍ വ്യാജ അറിയിപ്പ്

കോഴിക്കോട്: നിപ വൈറസ് കോഴികളിലൂടെ പകരുമെന്നും അതിനാല്‍ കോഴി കഴിക്കരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫിസറുടെ പേരില്‍ വ്യാജ അറിയിപ്പ്. കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫിസിന്‍െറ ലെറ്റര്‍ഹെഡില്‍ തയ്യാറാക്കിയ സന്ദേശം വാട്സ്‌ആപ്പിലൂടെ വ്യാജമായി പ്രചരിക്കുകയാണ്‌. ജില്ലാ മെഡിക്കല്‍ ഓഫിസറുടെ ഒപ്പും സീലുമുള്ള സന്ദേശം ഒറിജിനലിനെ പിന്നിലാക്കുന്ന വ്യാജനാണ്. തിങ്കളാഴ്‌ച രാത്രിയാണ് ഇതു പ്രചരിച്ചത്. ഒറ്റ രാത്രി കൊണ്ടു Read More …

ഫിഷറീസ് വകുപ്പ് ചതിച്ചു; സ്ഥലം വിട്ടുനല്‍കിയ സ്ഥലമുടമകള്‍ പെരുവഴിയില്‍

വടകര: ഫിഷറീസ് വകുപ്പ് ചതി.സ്ഥലം വിട്ടുനല്‍കിയ സ്ഥലമുടമകള്‍ പെരുവഴിയില്‍.മത്സ്യത്തൊഴിലാളികള്‍ക്ക് വീടുവെക്കാനായി സ്ഥലം വിട്ടുനല്‍കിയ ഭൂഉടമകള്‍ പെരുവഴിയില്‍. ജില്ലയില്‍ സ്ഥലവും, വീടും ഇല്ലാത്ത മത്സ്യത്തൊഴിലാളികള്‍ക്ക് വീടുവെക്കാനായി ഫിഷറീസ് വകുപ്പ് ആവശ്യപ്പെട്ട പ്രകാരം ഭൂമി വിട്ടുകൊടുത്തവരാണ് വെട്ടിലായത്. ഭൂമിയുടെ വില ലഭിക്കാത്തതിനത്തെുടര്‍ന്ന് വട്ടം കറങ്ങുന്നത്. ജില്ലയില്‍ കടലോരത്തെ ഭൂവുടമകളോട് വീടുവെക്കാനും മറ്റുമായി ഭൂമി വിട്ടുനല്‍കാനായി ഫിഷറീസ് വകുപ്പ് ആവശ്യപ്പെട്ടിരുന്നു. Read More …

നിപ വൈറസ് പ്രതിരോധം: അഞ്ച് ഡോക്ടര്‍മാര്‍ക്ക് അടിയന്തിര വിദഗ്ദ പരിശീലനം

തിരുവനന്തപുരം: നിപ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അഞ്ച് ഡോക്ടര്‍മാര്‍ക്ക് ഡല്‍ഹിയിലെ സഫ്തര്‍ജംഗ് ആശുപത്രിയില്‍ അടിയന്തിര വിദഗ്ദ പരിശീലനം നല്‍കുന്നു. ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ നിര്‍ദേശ പ്രകാരമാണ് ഡോക്ടര്‍മാര്‍ക്ക് വിദഗ്ദ പരിശീലനം സാധ്യമാക്കുന്നത്. അനസ്‌തേഷ്യ വിഭാഗത്തിലെ രണ്ട് ഡോക്ടര്‍മാരും പള്‍മണറി മെഡിസിന്‍, ജനറല്‍ മെഡിസിന്‍, എമര്‍ജന്‍സി മെഡിസിന്‍ എന്നീ വിഭാഗങ്ങളില്‍ നിന്നും Read More …

നിപയില്‍ കോഴിക്കോട്ട്​ ​ഒരു മരണം കൂടി

കോഴിക്കോട്: നിപ വൈറസ് ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. മെഡിക്കല്‍ കോളജില്‍ പേവാര്‍ഡില്‍ ചികിത്സയിലായിരുന്ന കല്യാണി(62) ആണ്​ മരിച്ചത്. ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നതായി ആശുപത്രി സൂപ്രണ്ട് ഡോ.കെ.ജി സജീത്ത്കുമാര്‍ പറഞ്ഞു. ഇതോടെ നിപ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 13 ആയി. പേരാ​മ്ബ്ര ചെറവണ്ണൂര്‍ സ്വദേശിയാണ്​ കല്യാണി. നേരത്തെ നിപ ബാധിച്ച്‌​ മരിച്ച ജാനകിയുടെ ബന്ധുവാണ്​. Read More …

നിപ വൈറസ്; ഉറവിടം വവ്വാലല്ലെന്ന് സ്ഥിരീകരണം; പിന്നെന്ത്?

കോഴിക്കോട്: ( 25.05.2018) നിപ്പ വൈറസിന്റെ ഉറവിടം വവ്വാല്‍ അല്ലെന്ന് സ്ഥിരീകരിച്ചു. ഭോപ്പാലിലേക്ക് അയച്ചുകൊടുത്ത സാമ്ബിളുകള്‍ പരിശോധിച്ചതിന്റെ റിപ്പോര്‍ട്ടിലാണ് വൈറസിന്റെ ഉറവിടം വവ്വാല്‍ അല്ലെന്ന് സ്ഥിരീകരിച്ചത്. രക്തം, സ്രവം, തൊലി എന്നിവയടക്കം വവ്വാലില്‍ നിന്ന് എടുത്ത നാല് സാമ്ബിളുകളാണ് പരിശോധനയക്കായി അയച്ചിരുന്നത്. രോഗം ആദ്യം സ്ഥിരീകരിച്ച ചങ്ങരോത്തെ മൂസയുടെ വീട്ടിലെ കിണറ്റിലെ ചത്ത വവ്വാലുകളുടെ സാമ്ബിളുകളാണ് പരിശോധിച്ചത്. Read More …

പേരാമ്ബ്രയില്‍ നഴ്സുമാരോട് വിവേചനം ; വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

കോഴിക്കോട്: നിപ്പാ വൈറസ് പനി ബാധിച്ചവരെ ചികിത്സിച്ച പേരാമ്ബ്ര താലൂക്ക് ആസ്പത്രിയിലെ നഴ്സുമാരെയും മരിച്ചവരുടെ ബന്ധുക്കളെയും അകറ്റി നിര്‍ത്തുന്ന നാട്ടുകാരില്‍ ചിലരുടെ സമീപനം സംബന്ധിച്ച്‌ വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇത്തരം സമീപനങ്ങള്‍ അവസാനിപ്പിക്കാന്‍ ആവശ്യമെങ്കില്‍ ബോധവല്‍ക്കരണം ഉള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കണമെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ എം.സി. ജോസഫൈന്‍ ആവശ്യപ്പെട്ടു. ഇൗ ആവശ്യം ഉന്നയിച്ച്‌ ജില്ലാ Read More …