കീഴാറ്റൂരില്‍ സമരം ചെയ്യുന്നവരോട് സിപിഎം മര്യാദകാട്ടണമെന്ന് പി.സി.ജോര്‍ജ്

കോഴിക്കോട് : കീഴാറ്റൂരില്‍ വയല്‍ നികത്തലിനെതിരെ സമരം ചെയ്യുന്നവരോട് സിപിഎം മര്യാദകാട്ടണമെന്ന് പി.സി.ജോര്‍ജ് എംഎല്‍എ. വയല്‍ക്കിളികളെ അടിച്ചൊതുക്കാമെന്ന് കരുതരുത്. രാഷ്ട്രീയലാഭത്തിനല്ല മനുഷ്യനന്മയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നും ജോര്‍ജ് പറഞ്ഞു. വയല്‍ക്കിളികളും സര്‍ക്കാരും ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരമുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിപിഎം പ്രയോഗിക്കുന്നത് ഫ്യൂഡല്‍ മാടമ്ബിമാരുടെ തന്ത്രങ്ങള്‍; വി. എം സുധീരന്‍

കോഴിക്കോട്: സിപിഎം പ്രയോഗിക്കുന്നത് പഴയ കമ്മ്യൂണിസ്റ്റ് സമരങ്ങള്‍ അടിച്ചമര്‍ത്തിയ ഫ്യൂഡല്‍ മാടമ്ബിമാരുടെ തന്ത്രങ്ങളാണെന്ന്‍ മുന്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ വി. എം സുധീരന്‍. ദേശീയപാത ബൈപ്പാസിനെതിരെ കണ്ണൂര്‍ കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ നടത്തുന്ന സമരത്തിനെതിരെ സിപിഎമ്മിന്റെ നിലപാടിനെ ചോദ്യം ചെയ്താണ് സുധീരന്‍ രംഗത്തെത്തിയിരിക്കുന്നത്. കീഴാറ്റൂരില്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടണമെന്നും വയല്‍ക്കിളികളുമായി സമവായ ചര്‍ച്ചകള്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം Read More …

ഹാദിയ കേസ് നടത്തിപ്പിന് ചെലവായത് 99.52 ലക്ഷം രൂപ

കോഴിക്കോട്: സുപ്രീംകോടതിയില്‍ ഹാദിയ കേസ് നടത്തിയതുമായി ബന്ധപ്പെട്ട വരവ് ചെലവ് കണക്കുകള്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതി പ്രസിദ്ധീകരിച്ചു. കേസില്‍ വിവിധഘട്ടങ്ങളിലായി കോടതിയില്‍ ഹാജരായ അഭിഭാഷകര്‍ക്ക് ഫീസിനത്തില്‍ 93,85,000 രൂപ ചെലവഴിച്ചു. യാത്രച്ചെലവ് ഇനത്തില്‍ 5,17,324 രൂപയും അഡ്വ. ഹാരിസ് ബീരാന്റെ ഓഫീസിലെ പേപ്പര്‍ വര്‍ക്കിന് 50,000 രൂപ നല്‍കിയതുള്‍പ്പടെ ആകെ 99,52,324 Read More …

പേരാമ്പ്ര ഇരട്ടക്കൊലക്കേസ്, പ്രതിക്ക് 22 വര്‍ഷം കഠിന തടവും, ഇരട്ട ജീവപര്യന്തവും

കോഴിക്കോട്: പേരാമ്പ്ര  ഇരട്ടക്കൊലക്കേസ് പ്രതിക്ക് 22 വര്‍ഷം കഠിന തടവും, ഇരട്ട ജീവപര്യന്തവും. ഞാണിയത്ത് തെരു വട്ടക്കണ്ടിമീത്തല്‍ ഇളചെട്ട്യാന്‍ ബാലന്‍, ഭാര്യ ശാന്ത എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് സമീപവാസിയായ കൂനേരി കുന്നുമ്മല്‍ ചന്ദ്രന് വടകര സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. കൊലപാതകം, ഭവനഭേദനം, കവര്‍ച്ചയ്‌ക്കിടെ മുറിവേല്‍പ്പിക്കല്‍,വധശ്രമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. 2015 ജൂലായ് ഒമ്ബതിനാണ് നാടിനെ Read More …

കോഴിക്കോട് സൂര്യാതപമേറ്റ് ഒരാള്‍ മരിച്ചു

കോഴിക്കോട്: സൂര്യാതപമേറ്റ് ഒരാള്‍ മരിച്ചു. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി ഗോപാലനാണ്(59) മരിച്ചത്. ശരീരമാസകലം പൊള്ളലേറ്റ് കൃഷി സ്ഥലത്ത് വീണു കിടക്കുന്ന നിലയില്‍ ഗോപാലനെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. സൂര്യാതപമേറ്റാണ് മരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

ഗുരുവായൂരപ്പന്‍ കോളജിലെ ഭക്ഷ്യവിഷബാധ, വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെ ഉപരോദിക്കുന്നു

കോഴിക്കോട്: ഗുരുവായൂരപ്പന്‍ കോളജില്‍ ഭക്ഷ്യവിഷബാധയേറ്റ് അന്‍പതോളം വിദ്യാര്‍ത്ഥികള്‍ ആശുപത്രിയിലായ സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ കോളേജിനെ ഉപരോധിക്കുന്നു. കഴിഞ്ഞ ദിവസം കോളേജ് ഹോസ്റ്റലില്‍ വിളമ്ബിയ വെജിറ്റബിള്‍ ബിരിയാണിയില്‍ നിന്നാണ് വിഷബാധയേറ്റത്. കോളേജിലെ ഒരു അദ്ധ്യാപികയ്ക്കും വിഷബാധ ഏറ്റിരുന്നു. ഭക്ഷ്യ വിഷബാധ പുറത്തറിയാതിരിക്കാന്‍ കോളജ് മാനേജ്മെന്റ് ഡോക്ടറെ വിളിച്ചുവരുത്തി തങ്ങളെ ചികിത്സിക്കുകയായിരുന്നുവെന്നും, മരുന്നുപോലും തങ്ങള്‍ക്ക് കൃത്യസമയത്ത് ലഭിച്ചില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. Read More …

പി.കെ ഫിറോസ് ഒറ്റുകാരന്‍ ; ഇവരെ ഇനിയും കയറൂരി വിടരുതെന്ന് സമസ്ത

കോഴിക്കോട്: യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത രംഗത്ത്. ഫറൂഖ് കോളജ് വിവാദത്തില്‍ കടുത്ത സ്ത്രീ അധിക്ഷേപങ്ങള്‍ നടത്തിയ അധ്യാപകനെതിരെ ഫിറോസ് വിമര്‍ശിച്ചതാണ് സമസ്ത നേതാക്കളെ ചൊടിപ്പിച്ചത്. ഒരധ്യാപകന്‍ തന്റെ കുട്ടികളെ കുറിച്ച്‌ പറയാന്‍ പാടില്ലാത്തതാണ് അധ്യാപകന്‍ പറഞ്ഞതെന്നും അത് ഫാറൂഖ് കോളേജിലെ മുഴുവന്‍ പെണ്‍കുട്ടികളെയും അപമാനിക്കുന്നതാണെന്നും പ്രസംഗത്തിനിടയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ Read More …

പ്രായപൂര്‍ത്തിയാവാത്ത എസ്.സി. വിഭാഗത്തില്‍പ്പെട്ട പ്ലസ്ടു വിദ്യാര്‍ത്ഥിനി പ്രസവിച്ചു

മുക്കം : തലേ ദിവസത്തെ രണ്ടു പരീക്ഷ എഴുതിയ ശേഷം വീട്ടില്‍ വന്നപ്പോഴാണു വയറുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രസവം നടന്നതിനു ശേഷമാണ് ആശുപത്രി അധികൃതര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പ്രസവം പോലീസില്‍ അറിയിക്കുന്നത്. തുടര്‍ന്നു പെണ്‍കുട്ടിയുടെ രക്ഷിതാക്കളും പോലീസില്‍ പരാതി നല്കി. അതിനെ തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണു വിവാഹ വാദാനം നല്കി പീഡിപ്പിച്ചു Read More …