എംകെ മുനീറിനെതിരെ കൈയേറ്റം; യുഡിഎഫ് പ്രതിഷേധ പ്രകടനം

കോഴിക്കോട്: മിഠായിതെരുവ് നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയ്ക്കിടയില്‍ പ്രതിപക്ഷ ഉപനേതാവ് ഡോ. എംകെ മുനീറിനെ കയ്യേറ്റം നടത്തുവാന്‍ നടന്ന ശ്രമത്തില്‍ പ്രതിഷേധിച്ച് സിറ്റി സൗത്ത് മണ്ഡലം യുഡിഎഫ്. കമ്മിറ്റി നഗരത്തില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി. മേയര്‍, എ.പ്രദീപ് കുമാര്‍ എംഎല്‍എ., ജില്ലാ കലക്ടര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വ്യാപാരി പ്രതിനിധികളുമായി നടന്ന Read More …

ഹജ്ജിന് സേവന നികുതി: തീര്‍ത്ഥാടകര്‍ പ്രക്ഷോഭത്തിലേക്ക്

കോഴിക്കോട്: സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് മുഖേന ഹജ്ജ് തീര്‍ത്ഥാടനം നടത്തുന്നവര്‍ക്ക് മാത്രം സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കിക്കൊണ്ടുള്ള തീരുമാനം പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം തീര്‍ത്ഥാടകരെ ഉള്‍പ്പെടുത്തി പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും ഇന്ത്യന്‍ ഹജ്ജ്ഉംറ ഗ്രൂപ്പ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി.   നിലവില്‍ സര്‍ക്കാര്‍ മുഖേന ഹജ്ജിനു പോകുന്ന തീര്‍ത്ഥാടകരില്‍ നിന്നും യാതൊരു ടാക്‌സും ഈടാക്കാത്ത സാഹചര്യത്തില്‍ Read More …

എംപി സ്ഥാനം രാജിവയ്ക്കുമെന്ന് വീരേന്ദ്ര കുമാര്‍

കോഴിക്കോട്: രാജ്യസഭാ അംഗത്വം രാജിവയ്ക്കുമെന്ന് എം.പി. വീരേന്ദ്ര കുമാര്‍. തീരുമാനം ശരത് യാദവിനെ അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മൂന്നു ദിവസത്തിനകം ഡല്‍ഹിയിലെത്തി രാജിക്കത്ത് കൈമാറും. യുഡിഎഫിനെ രക്ഷിക്കാന്‍ വേണ്ടിയാണ് രാജിയെന്നും വീരേന്ദ്ര കുമാര്‍ പറഞ്ഞു. നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ എംപിയായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വീരേന്ദ്ര കുമാര്‍ നേരത്തെ അറിയിച്ചിരുന്നു. ജെഡിയുവില്‍ തുടരാന്‍ താല്‍പര്യമില്ല, Read More …

ഓഖി: കോഴിക്കോട് തീരത്തുനിന്ന് ആറ് മൃതദേഹങ്ങള്‍ കണ്ടെത്തി

കോഴിക്കോട്: ഓഖി ദുരന്തത്തെ തുടര്‍ന്ന് കാണാതായവരില്‍ ആറ് പേരുടെ മൃതദേങ്ങള്‍ കോഴിക്കോട് ബേപ്പൂരില്‍ നിന്നും കണ്ടെത്തി. ബേപ്പൂര്‍ തീരത്തുനിന്ന് എട്ട് നോട്ടിക്കല്‍ മൈല്‍ അകലെ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് മൃതദേഹങ്ങള്‍ കരക്കെത്തിച്ചു. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസഥയിലാണ്. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം അമ്ബതായി. കഴിഞ്ഞ ദിവസം Read More …

ഒളിച്ചോടിയ കമിതാക്കള്‍ പോലീസ് പിടിയില്‍; ഇവരില്‍നിന്ന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍

കോഴിക്കോട്:   ഒളിച്ചോടിയ ഓര്‍ക്കാട്ടേരി മൊബൈല്‍ ഔട്ട്‌ലറ്റിലെ ഉടമ അംജാദും (23)ജീവനക്കാരി പ്രവീണ (32) യും കള്ളനോട്ട് കേസിലും വ്യാജലോട്ടറി കേസിലും പ്രതികളെന്ന് പോലീസ്. ഇരുവരും തമസിച്ചിരുന്ന കോഴിക്കോട് പുതിയറയിലെ വീട്ടില്‍ പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് കള്ളനോട്ടുകള്‍ കണ്ടെത്തിയത്. നൂറു രൂപയുടെ നിരവധി വ്യാജനോട്ടുകളാണ് പിടിച്ചെടുത്തത്. ഈ കേസില്‍ അംജാദ് ഒന്നാം പ്രതിയും പ്രവീണ Read More …

ജറൂസലം: ട്രംപിന്റേത് അവിവേകമെന്ന് കാന്തപുരം

കോഴിക്കോട്: മുസ്‌ലിംകളുടെ മൂന്നാമത്തെ വലിയ ആരാധന കേന്ദ്രമായ ബൈത്തുല്‍ മുഖദ്ദസ് നിലകൊള്ളുന്ന ജറൂസലമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച് മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം രൂക്ഷമാക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ശ്രമങ്ങള്‍ തുല്യതയില്ലാത്ത മനുഷ്യാവകാശ ലംഘനവും ആഗോള സമാധാന ശ്രമങ്ങള്‍ക്ക് കനത്ത പ്രഹരവുമാണെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്?ലിയാര്‍. Read More …

വടകര സഹകരണ റൂറല്‍ ബാങ്ക് തെരഞ്ഞെടുപ്പ്; സിപിഎം പിടിച്ചെടുത്തു

വടകര: സംസ്ഥാനത്തെ മികച്ച സഹകരണ ബാങ്കായ വടകര സഹകരണ റൂറല്‍ ബാങ്ക് ഭരണം ഇനി സിപിഎമ്മിന്റെ കൈകളിലേക്ക്.ബാങ്ക് സ്ഥാപിച്ച അന്ന് മുതല്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ നിയന്ത്രണത്തിലായിരുന്ന ഭരണ സമിതിയാണ് ജനതാ പരിവാര്‍ സംഘടനകളുടെ തൊഴുത്തില്‍ കുത്ത് കാരണം സിപിഎമ്മിന്റെ കൈകളിലെത്തിയത്. വടകരയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ നിലനില്‍പ്പ് തന്നെ ഈ ബാങ്ക് ഭരണം തങ്ങളുടേതാണെന്ന ദാഷ്ട്യമായിരുന്നു.മുന്‍ എം.എല്‍.എ.യും,സോഷ്യലിസ്റ്റും,പ്രമുഖ Read More …

കോഴിക്കോട് കടലുണ്ടിയില്‍ ഇടഞ്ഞോടിയ ആന തോട്ടില്‍ വീണു

കടലുണ്ടി: കോഴിക്കോട് കടലുണ്ടിയില്‍ അയ്യപ്പന്‍വിളക്കിനെത്തിയ ആന ഇടഞ്ഞോടി തോട്ടില്‍ വീണു. അയ്യപ്പന്‍ വിളക്കിനോടനുബന്ധിച്ച പൂജക്കായി ഇന്ന് രാവിലെ 10.30 ഓടെ റെയില്‍വേ സ്റ്റേഷനടുത്ത് അയ്യപ്പമഠത്തില്‍ പൂജക്ക് കൊണ്ടുവന്നപ്പോളാണ് സംഭവം. ട്രെയിന്‍ ശബ്ദം കേട്ട് ആന വിരണ്ടോടുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒന്നര കിലോമീറ്റര്‍ ഓടിയ ആന കോട്ടക്കടവിനും എടച്ചിറക്കും ഇടയില്‍ കടലുണ്ടി പുഴയുടെ കൈത്തോടായ മാട്ടുമ്മല്‍ തോട്ടിലാണ് Read More …