അലങ്കാര രാവ്…..മുഖദാറിലേക്ക് വന്നോളി, തിന്നോളി

കോഴിക്കോട് : രാത്രി 12 മണിയുടെ തിര കോഴിക്കോട് കടപ്പുറത്തെ തൊട്ട് തിരികെ മടങ്ങുമ്‌ബോഴും ഐസ് ചുരണ്ടിയെടുത്ത ചീളുകള്‍ കടലാസുകപ്പുകളിലേക്ക് വീണുകൊണ്ടിരുന്നു. ബീറ്റ്‌റൂട്ട് ചാറും റോസ് മില്‍ക്കും കൊണ്ട് മധുരത്തില്‍ പൊതിഞ്ഞ കോഴിക്കോട്ടുകാരുടെ ഐസ് ഉരതി ഓരോ ചുണ്ടുകളിലേക്കും കടല്‍ത്തീരത്തിന്റെ രാത്രിവെളിച്ചത്തില്‍ രുചിയുടെ മുഹബ്ബത്ത് പകര്‍ന്നുകൊണ്ടിരുന്നു. തിരയോട് തൊട്ടുകിടക്കുന്ന തീരത്തും ബീച്ച് റോഡിലുമെല്ലാം ഐസ് ഉരതിയെടുക്കുന്ന Read More …

ഐഎസ് : ഷജീറിന്റെ മൃതദേഹത്തിന്റെ ചിത്രം ബന്ധുക്കള്‍ക്ക് ലഭിച്ചു

കോഴിക്കോട്: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ കേരളത്തില്‍ നിന്ന് നാടുവിട്ട് നാംഗര്‍ഹാര്‍ ക്യാമ്ബിലെത്തി എന്ന് കരുതപ്പെടുന്ന ഷജീറിന്റെ മൃതദേഹത്തിന്റെ ചിത്രം ബന്ധുക്കള്‍ക്ക് ടെലഗ്രാം ആപ്പിലൂടെ ലഭിച്ചു. ഷജീറിനൊപ്പം നാഗര്‍ഹാറിലെ ഐഎസ് ക്യാമ്ബിലെത്തിയ 21 മലയാളികളിലൊരാണ് ചിത്രം വീട്ടുകാര്‍ക്ക് അയച്ചത്. കോഴിക്കോട് എന്‍ഐടിയില്‍ നിന്ന് പഠിച്ചിറങ്ങിയ 32കാരനായ ഷജീര്‍ മംഗലശ്ശേരി അഫ്ഗാനിസ്ഥാനിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് ക്യാമ്ബിലുള്ള മറ്റൊരു മലയാളിയായ Read More …

കെഎസ്‌കെടിയു കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെ ബോംബാക്രമണം

കോഴിക്കോട്: കെഎസ്‌കെടിയു കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.കെ. ദിനേശന്‍ മാസ്റ്ററുടെ വീടിന് നേരെ ബോംബേറ്. കുറ്റ്യാടി മൊകേരിയിലാണ് സംഭവം. ആക്രമണത്തില്‍ വീടിന്റെ മുന്‍ വാതില്‍ തകര്‍ന്നു. എന്നാല്‍ ആര്‍ക്കും പരിക്കില്ല.

എച്ച്‌വണ്‍എന്‍വണ്‍ ബാധിച്ച് ഗര്‍ഭിണി മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും പനിമരണം. കോഴിക്കോട് വടകരയില്‍ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് ഗര്‍ഭിണി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മടപ്പിളളി പൂതം കുനിയില്‍ നിഷ(34) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പനി ബാധിച്ച് രണ്ട് പേര്‍ മരിച്ചിരുന്നു. കോഴിക്കോട് ജില്ലയില്‍ മാത്രം ഡെങ്കിപ്പനി ബാധിച്ച് 7 പേരാണ് മരിച്ചത്. പകര്‍ച്ച Read More …

ഉഷാ സ്‌കൂള്‍ സ്റ്റേഡിയം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

കോഴിക്കോട്: ഉഷാ സ്‌കൂള്‍ ഓഫ് അത് ലറ്റിക്‌സിനു കീഴില്‍ ബാലുശ്ശേരി കിനാലൂരില്‍ 8.5 കോടി ചെലവില്‍ സ്ഥാപിച്ച 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക് ഉഷാ സ്‌കൂള്‍ സ്റ്റേഡിയം പ്രധാനമന്ത്രി നരേന്ദ്ര മോഡി വീഡിയോ കോണ്‍ഫ്രന്‍സിങ് വഴി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ഒളിമ്പ്യന്‍ പി.ടി. ഉഷ ഇന്ത്യയുടെ അഭിമാനമാണെന്നു പറഞ്ഞ പ്രധാനമന്ത്രി ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിന് കേന്ദ്ര Read More …

കാളിരാജ് മഹേഷ് കുമാര്‍ പുതിയ കോഴിക്കോട് കമീഷണര്‍

കോഴിക്കോട്: സിറ്റി പൊലീസ് കമീഷണറായി കാളിരാജ് മഹേഷ് കുമാറിെന നിയമിച്ചു. നിലവിലെ കമീഷണര്‍ ജെ. ജയനാഥിനെ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്കാണ് മാറ്റിയത്. തിരുവനന്തപുരത്ത് റെയില്‍വേ എസ്.പിയായി സേവനമനുഷ്ഠിക്കുകയായിരുന്നു കാളിരാജ് മഹേഷ്‌കുമാര്‍. നേരത്തേ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ എസ്.പിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തമിഴ്‌നാട് സ്വദേശിയായ ഇദ്ദേഹം ജമ്മുഫകശ്മീര്‍ കാഡര്‍ ഐ.പി.എസ് ഓഫിസറാണ്. ഇന്റര്‍ കാഡര്‍ ട്രാന്‍സ്ഫര്‍ വഴിയാണ് കേരളത്തിലെത്തിയത്.

ജിഷ്ണു കേസ്: സി.ബി.ഐ അന്വേഷണം അംഗീകരിച്ചെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: പാന്പാടി നെഹ്‌റു കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം സി.ബി.ഐയ്ക്ക് വിടണമെന്ന ബന്ധുക്കളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കേസ് സി.ബി.ഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ പിതാവ് ഡി.ജി.പിയെ കണ്ടിരുന്നു. അവരുടെ ആവശ്യം സര്‍ക്കാര്‍അംഗീകരിച്ചിട്ടുണ്ട്. ഇക്കാര്യം Read More …

അനാട്ടമി വിഭാഗത്തിന് ഗുരുതര വീഴ്ച

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ മൃതദേഹങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അനാട്ടമി വിഭാഗത്തിന്റേത് ഗുരുതര വീഴ്ചയാണെന്നും തലവനെതിരെ നടപടി സ്വീകരിക്കണമെന്നും അന്വേഷണ റിപ്പോര്‍ട്ട്. ശവം അടക്കം ചെയ്യുന്നത് കരാര്‍ നല്‍കിയതായി പറയുന്നുവെങ്കിലും അതിന്റെ വൗച്ചറോ അനുബന്ധരേഖകളോ ഹാജരാക്കിയിട്ടില്ലെന്നും അനാട്ടമി വിഭാഗം അത്യന്തം ഗുരുതര വീഴ്ച വരുത്തിയതായാണ് ഹെല്‍ത്ത് ഓഫീസര്‍ ഡോ. ഡോ.ആര്‍.എസ് ഗോപകുമാര്‍ ഡി.എം.ഒക്ക് നല്‍കിയ Read More …