ജിദ്ദയില്‍നിന്ന്​ കോഴിക്കോട്ടേക്കുള്ള ആദ്യ വിമാനം ബുധനാഴ്ച

ജിദ്ദയില്‍നിന്ന്​ കോഴിക്കോട്ടേക്കുള്ള ആദ്യ വിമാനം ബുധനാഴ്ച പുറപ്പെടും. നേരത്തെ ഡല്‍ഹിയിലേക്ക്​ സര്‍വിസ് നടത്താനിരുന്ന എയര്‍ ഇന്ത്യ വിമാനം റദ്ദാക്കിയാണ് കോഴിക്കോ​ട്ടേക്ക്​ സര്‍വിസ് നടത്തുന്നു. ഇവിടേക്കുള്ള യാത്രക്കാരുടെ പട്ടിക തയാറാക്കുന്നതായി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് വൃത്തങ്ങള്‍ അറിയിച്ചു. ജിദ്ദയില്‍നിന്ന്​ കോഴിക്കോട്ടേക്ക് 950 റിയാലും സര്‍വിസ് ചാര്‍ജ്ജുമാണ് ടിക്കറ്റ് നിരക്ക്​. ജിദ്ദയില്‍നിന്ന്​ കൊച്ചിയിലേക്കുള്ള വിമാനം വ്യാഴാഴ്ച സര്‍വിസ് നടത്തും. Read More …

ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​നം; ടി. ​ന​സി​റു​ദ്ദീ​നെ​തി​രേ കേ​സെ​ടു​ത്തു

കോ​ഴി​ക്കോ​ട്: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി. ​ന​സീ​റു​ദ്ദീ​ന്‍റെ ക​ട തു​റ​ന്ന​ത് പോ​ലീ​സ് മി​നി​ട്ടു​ക​ള്‍​ക്ക​കം അ​ട​പ്പി​ച്ചു. കോ​ഴി​ക്കോ​ട് മി​ഠാ​യി​ത്തെ​രു​വി​ലെ “ബ്യൂ​ട്ടി സ്റ്റോ​ഴ്സ്’ എ​ന്ന വ​സ്ത്ര​വ്യാ​പാ​ര കേ​ന്ദ്ര​മാ​ണ് ഇ​ന്നു രാ​വി​ലെ 9.45 ഓ​ടെ തു​റ​ന്ന​ത്. ന​സി​റു​ദ്ദീ​നും നാ​ലു തൊ​ഴി​ലാ​ളി​ക​ളും ക​ട​യി​ല്‍ ക​യ​റി​യ ഉ​ട​നെ ടൗ​ണ്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ എ.​ഉ​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സെ​ത്തി അ​ട​പ്പി​ക്കു​ക​യാ​യി​രു​ന്നു. ലോ​ക്ഡൗ​ണ്‍ ലം​ഘി​ച്ച​തി​ന് ന​സി​റു​ദ്ദീ​ന​ട​ക്കം Read More …

ഗള്‍ഫ് യുദ്ധം: സര്‍ക്കാര്‍ ചെലവില്‍ കുടിയൊഴിപ്പിച്ചത് ഒന്നേമുക്കാല്‍ ലക്ഷം പേരെ; ഉപയോഗിച്ചത് 500 വിമാനങ്ങള്‍

കോഴിക്കോട്: കോവിഡ് വ്യാപന പ്രതിസന്ധിയെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ശ്രനങ്ങള്‍ പുരോഗമിക്കുമ്പോള്‍ മൂന്നു പതിറ്റാണ്ട് മുമ്പ് ഇന്ത്യ നടത്തിയ ഏറ്റവും വലിയ കുടിയോഴിപ്പിക്കലിന്റെ ഓര്‍മ്മകള്‍ ഇരച്ചെത്തുകയാണ്. 1990 ല്‍ ഉണ്ടായ ഗള്‍ഫ് യുദ്ധത്തെ തുടര്‍ന്ന് ഒന്നേമുക്കാല്‍ ലക്ഷം ഇന്ത്യക്കാരെയാണ് അതിസാഹസികമായി അന്നത്തെ വി.പി.സിംഗ് സര്‍ക്കാര്‍ കുവൈറ്റില്‍ നിന്ന് ഇന്ത്യയിലേക്കെത്തിയത്. യാത്രക്കാരുടെ ചെലവുകളെല്ലാം Read More …

കൊറോണ വില്ലനായി; ഗുജറാത്തിപ്പെണ്‍കുട്ടിക്ക് താലിചാര്‍ത്തി കോഴിക്കോട്ടുകാരന്‍

കോഴിക്കോട് : ലോക്ക് ഡൗണില്‍ പ്രണയസാഫല്യം. 28 ദിവസം ഒരേവീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞശേഷം ഗുജറാത്തിപ്പെണ്‍കുട്ടിയെ കോഴിക്കാട് സ്വദേശിയായ യുവാവ് വരണമാല്യമണിയിച്ചു. കുണ്ടൂപ്പറമ്ബ് സ്വദേശി ഉജജ്വല്‍ രാജും മുംബൈക്കാരിയായ ഹേതല്‍ മോദിയുമാണ് ലോക്ക് ഡൗണില്‍ വിവാഹിതരായത്. നാലുവര്‍ഷമായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. യുകെ. മാഞ്ചസ്റ്ററിലെ സാല്‍ഫോഡ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുമ്ബോഴാണ് ഇരുവരും തമ്മില്‍ പ്രണയത്തിലായത്. കുണ്ടൂപ്പറമ്ബ് ‘ഉജ്ജ്വല്‍കൃഷ്ണ’ വീട്ടിലെ Read More …

പ്രവാസികളുമായി മൂന്ന് വിമാനങ്ങള്‍ കൂടി ഇന്ന് കേരളത്തിലെത്തും

കോഴിക്കോട്: ഗള്‍ഫ് നാടുകളിലെ പ്രവാസികളുമായി ശനിയാഴ്ച കേരളത്തിലെത്തുക മൂന്ന് വിമാനങ്ങള്‍. കുവൈത്ത്-കൊച്ചി, മസ്കത്ത്-കൊച്ചി, ഖത്തര്‍-കൊച്ചി വിമാനങ്ങളാണ് ഇന്നെത്തുക. ശനിയാഴ്ച രാത്രി 9.15നാണ് കുവൈത്ത്-കൊച്ചി വിമാനം എത്തുക. 200 യാത്രക്കാരാണ് വിമാനത്തിലുണ്ടാവുക. മസ്കത്ത്-കൊച്ചി വിമാനം രാത്രി 8.50നും ഖത്തര്‍-കൊച്ചി വിമാനം പുലര്‍ച്ചെ രണ്ടിനും എത്തും. വിമാനത്താവളത്തിലെ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം മുഴുവന്‍ യാത്രക്കാരെയും മുന്‍കൂട്ടി നിശ്ചയിച്ച ക്വാറന്‍റീന്‍ Read More …

റിയാദില്‍ നിന്നുളള 152 അംഗസംഘത്തില്‍ 84 ഘര്‍ഭിണികളും 22 കുട്ടികളും

കോഴിക്കോട്: റിയാദില്‍ നിന്നുള്ള പ്രവാസികളുമായുള്ള വിമാനം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. റിയാദില്‍ നിന്നുള്ള 152 പേരടങ്ങുന്ന സംഘമാണ് രാത്രി 8-മണിയോടെ കരിപ്പൂരിലെത്തിയത്. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായിട്ടാണ് റിയാദില്‍ നിന്ന് വിമാനം കോഴിക്കോട് എത്തിയത്. 148 മുതിര്‍ന്നവരും നാല് കൂട്ടികളുമാണ് വിമാനത്തിലുള്ളത്. 45 പുരുഷന്മാരും, 103, സ്ത്രീകളുമാണ് വിമാനത്തില്‍ എത്തിയത്. ഇവരില്‍ 84 പേര്‍ ഗര്‍ഭിണികളാണ്. Read More …

സൗദിയില്‍ നിന്നും വിമാനം പുറപ്പെട്ടു, രാത്രി കോഴിക്കോട് എത്തും

സൗദിയില്‍ നിന്നും 152 യാത്രക്കാരുമായി എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം കോഴിക്കോേട്ടക്ക് പുറപ്പെട്ടു. . രാത്രി 11മണിയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തും. 148 മുതിര്‍ന്നവരും നാല് കുട്ടികളുമാണ് വിമാനത്തിലുള്ളത്. യാത്രക്കാരില്‍ 70 സ്ത്രീകള്‍ ഗര്‍ഭിണികളാണ്. ആരോഗ്യ മന്ത്രാലയത്തിെന്റ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായ പ്രാഥമിക ആരോഗ്യ പരിശോധനകള്‍ നടത്തിയ ശേഷമാണ് യാത്രക്കാരെ വിമാനത്തില്‍ കയറ്റിയത്. എല്ലാവരും മാസ്‌കും ഗ്ലൗസുകളും ധരിച്ചിട്ടുണ്ട്. Read More …

അ​തി​ഥി തൊ​ളി​ലാ​ളി​ക​ളു​മാ​യി കോ​ഴി​ക്കോ​ടു നി​ന്നും രാ​ജ​സ്ഥാ​നി​ലേ​ക്ക് ട്രെ​യി​ന്‍

കോ​ഴി​ക്കോ​ട്: അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​മാ​യി കോ​ഴി​ക്കോ​ടു നി​ന്നും രാ​ജ​സ്ഥാ​നി​ലേ​ക്കു​ള്ള പ്ര​ത്യേ​ക ട്രെ​യി​ന്‍ ഇ​ന്ന് സ​ര്‍​വീ​സ് ന​ട​ത്തും. ഉ​ച്ച​ക​ഴി​ഞ്ഞ് ട്രെ​യി​ന്‍ പു​റ​പ്പെ​ടും. ബു​ധ​നാ​ഴ്ച അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​മാ​യി കേ​ര​ള​ത്തി​ല്‍ നി​ന്നും മൂ​ന്നു ട്രെ​യി​നു​ക​ള്‍ പു​റ​പ്പെ​ട്ടി​രു​ന്നു. കോ​ഴി​ക്കോ​ട്ടു നി​ന്നും ബി​ഹാ​റി​ലേ​ക്കും മ​ധ്യ​പ്ര​ദേ​ശി​ലേ​ക്കും പാ​ല​ക്കാ​ട്ടു നി​ന്നും ഒ​ഡീ​ഷ​യി​ലേ​ക്കു​മാ​ണ് പ്ര​ത്യേ​ക ട്രെ​യി​നു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തി​യ​ത്.