തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന്‌ വി എം സുധീരന്‍

തേഞ്ഞിപ്പലം> ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വി എം സുധീരന്‍ . കലിക്കറ്റ് സര്‍വ്വകലാശാലയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നുണ്ടല്ലോയെന്ന ചോദ്യത്തിനുത്തരമായാണ് സുധീരന്‍ നിലപാട് വ്യക്തമാക്കിയത്. കഴിവുള്ള പുതിയആളുകള്‍ മത്സര രംഗത്ത് വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് സുധീരന്‍ പറഞ്ഞു.

സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നിയമനം

കോഴിക്കോട് : തലക്കുളത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഒ.പി സമയം വൈകുന്നേരം ആറ് മണി വരെയായി വര്‍ദ്ധിപ്പിക്കുന്നതിന് ഒരു ഡോക്ടറെയും രണ്ട് ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍മാരെയും തെരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച്ച 13 ന് രാവിലെ 10.30 ന് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഫോണ്‍ 0495-2853005.

വടകര പിടിക്കാന്‍ പി.ജയരാജനെ നിയോഗിച്ച്‌ സി.പി.എം

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞടുപ്പില്‍ കൈവിട്ട വടകര പിടിക്കാന്‍ പി.ജയരാജനെ കളത്തിലിറക്കി സി.പി.എം നേതൃത്വം.വടകര ലോക്‌സഭാ മണ്ഡലത്തില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ധാരണയായി. മണ്ഡലം കമ്മറ്റി യോഗത്തിലാണ് ഇക്കാര്യം ധാരണയായത്. യോഗത്തില്‍ പി.സതീദേവിയുടെയും,​ പി.എ മുഹമ്മദ് റിയാസിന്റെയും,​ വി ശിവദാസന്റെയും പേരുകള്‍ ഉയര്‍ന്നെങ്കിലും പി ജയരാജനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് Read More …

ബന്ധു നിയമന വിവാദം; മന്ത്രി കെ ടി ജലീലിനെതിരെ വിജിലന്‍സ് അന്വേഷണമില്ല

കോഴിക്കോട്: ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ ടി ജലീലിനെതിരെ വിജിലന്‍സ് അന്വേഷണമില്ല. വിജിലന്‍സ് അന്വേഷിക്കേണ്ട സാഹചര്യമില്ലെന്ന് സര്‍ക്കാര്‍. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനുള്ള മറുപടിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. യൂത്ത് ലീഗാണ് ജലീലിനെതിരെ ബന്ധു നിയമന ആരോപണവുമായി രംഗത്ത് വന്നത്. കെ ടി അദീബിന് യോഗ്യതയില്ല. ബന്ധുവിനായി നടപടിക്രമങ്ങളില്‍ കെ ടി ജലീല്‍ അഴിമതി കാണിച്ചു. Read More …

മൊ​റാ​ട്ടോ​റി​യം നീ​ട്ടി​യ​തു​കൊ​ണ്ട് കാ​ര്യ​മി​ല്ല; ക​ര്‍​ഷ​ക​രു​ടെ ക​ടം എ​ഴു​തി​ത്ത​ള്ള​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല

കോ​ഴി​ക്കോ​ട്: ക​ര്‍​ഷ​ക​രു​ടെ പ്ര​ശ്ന​ത്തി​ല്‍ ഇ​ട​പെ​ടാ​ന്‍ മു​ഖ്യ​മ​ന്ത്രി വൈ​കി​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ക​ട​ഭാ​ര​ത്തി​ല്‍ ക​ര്‍​ഷ​ക​ര്‍ ജീ​വ​നൊ​ടു​ക്കു​ന്ന വ​ര്‍​ധി​ക്കു​മ്ബോ​ള്‍ സ​ര്‍​ക്കാ​ര്‍ അ​വ​രെ ഞെ​ക്കി​ക്കൊ​ല്ലാ​ന്‍ കൂ​ടി ശ്ര​മി​ക്കു​ക​യാ​ണ്. രാ​ജ​സ്ഥാ​നി​ലും, മ​ധ്യ​പ്ര​ദേ​ശി​ലു​മെ​ല്ലാം ക​ടം എ​ഴു​തി ത​ള്ളി​യ​ത് പോ​ലെ കേ​ര​ള​ത്തി​ലെ ക​ര്‍​ഷ​ക​രു​ടേ​യും ക​ടം സ​ര്‍​ക്കാ​ര്‍ എ​ഴു​തി ത​ള്ള​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.  കാ​ര്‍​ഷി​ക വാ​യ്പ​ക​ളി​ന്മേ​ല്‍ മൊ​റാ​ട്ടോ​റി​യം ദീ​ര്‍​ഘി​പ്പി​ച്ച​ത് കൊ​ണ്ട് കാ​ര്യ​മി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ Read More …

ഞാന്‍ കെ.ആര്‍ മീരയുടെ ആരാധകന്‍, ബല്‍റാം ചെയ്‌തത് ശരിയായില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

കോണ്‍ഗ്രസ് യുവനേതാവും എം.എല്‍.എയുമായ വി.ടി.ബല്‍റാമും എഴുത്തുകാരി കെ.ആര്‍ മീരയും തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ നടന്ന വാദപ്രതിവാദങ്ങള്‍ ഏറെ വിവാദങ്ങള്‍ സൃഷ്‌ടിച്ചിരുന്നു. എന്നാലിപ്പോഴിതാ ബല്‍റാമിനെ തള്ളി മീരയ്‌ക്ക് പൂര്‍ണപിന്തുണയുമായി എത്തിയിരിക്കുകയാണ് കെ.പിസി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. താന്‍ കെ.ആര്‍ മീരയുടെ ആരാധകനാണെന്നും ബല്‍റാം ചെയ്‌തത് ശരിയായില്ലെന്നും മുല്ലപ്പള്ളി തുറന്നടിച്ചു. ഒരു വാര്‍ത്താമാദ്ധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു കെ.പിസി.സി അദ്ധ്യക്ഷന്റെ Read More …

കോടിയേരിയുടെ പരാമര്‍ശത്തിനെതിരെ നിയമ നടപടിയ്‌ക്കൊരുങ്ങി ആര്‍.എസ്.എസ്

കോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനെതിരെ നിയമനടിപടിക്കൊരുങ്ങി ആര്‍.എസ്.എസ്. ഫെബ്രുവരി ഏഴിന് ഒരു മലയാള ദിനപത്രത്തില്‍ ‘കോണ്‍ഗ്രസിന് അതിരു കടന്ന രാഷ്ട്രീയാഭാസം’ എന്ന ലേഖനത്തില്‍ ഗാന്ധിജിയെ വധിച്ചത് ആര്‍.എസ്.എസ് ആണെന്ന പരാമര്‍ശത്തിനെതിരെയാണ് നിയമനടപടി. ആര്‍.എസ്.എസ് കോഴിക്കോട് മഹാനഗര്‍ സംഘ ചാലക് ഡോ. സി.ആര്‍. മഹിപാലാണ് അഭിഭാഷകന്‍ ഇ.കെ. സന്തോഷ് കുമാര്‍ മുഖേന നോട്ടിസ് അയച്ചിരിക്കുന്നത്. Read More …

വി​മാ​ന​ത്താ​വ​ളം സ്വ​കാ​ര്യ​വ​ത്ക​ര​ണം; പി​ണ​റാ​യി അ​ദാ​നി​ക്കു​ കു​ട​പി​ടി​ക്കു​ന്നു​വെ​ന്ന് മു​ല്ല​പ്പ​ള്ളി

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ന​ട​ത്തി​പ്പ് അ​ദാ​നി​ക്ക് ന​ല്‍​കാ​നു​ള്ള തീ​രു​മാ​നം മോ​ദി-​പി​ണ​റാ​യി വി​ജ​യ​ന്‍ കു​ട്ടൂ​ക്കെ​ട്ടി​ന്‍റെ തി​ര​ക്ക​ഥ​യെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പെ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. ഇ​ഷ്ട​ക്കാ​ര​നാ​യ അ​ദാ​നി​ക്ക് വേ​ണ്ടി പി​ണ​റാ​യി വി​ജ​യ​ന്‍ കു​ട​പി​ടി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. പ്ര​ത്യേ​ക ക​ന്പ​നി ഉ​ണ്ടാ​ക്കി സ​ര്‍​ക്കാ​ര്‍ ടെ​ന്‍​ഡ​റി​ല്‍ പ​ങ്കെ​ടു​ത്ത​ത് ആ​സൂ​ത്രി​ത ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്നും മു​ല്ല​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ര്‍​ത്തു.