ഗുരുവായൂരപ്പന്‍ കോളജിലെ ഭക്ഷ്യവിഷബാധ, വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെ ഉപരോദിക്കുന്നു
കോഴിക്കോട്: ഗുരുവായൂരപ്പന്‍ കോളജില്‍ ഭക്ഷ്യവിഷബാധയേറ്റ് അന്‍പതോളം വിദ്യാര്‍ത്ഥികള്‍ ആശുപത്രിയിലായ സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ കോളേജിനെ ഉപരോധിക്കുന്നു. കഴിഞ്ഞ ദിവസം കോളേജ് ഹോസ്റ്റലില്‍ വിളമ്ബിയ വെജിറ്റബിള്‍ ബിരിയാണിയില്‍ നിന്നാണ് വിഷബാധയേറ്റത്. കോളേജിലെ ഒരു അദ്ധ്യാപികയ്ക്കും വിഷബാധ ഏറ്റിരുന്നു. ഭക്ഷ്യ വിഷബാധ പുറത്തറിയാതിരിക്കാന്‍ കോളജ് മാനേജ്മെന്റ് ഡോക്ടറെ വിളിച്ചുവരുത്തി തങ്ങളെ ചികിത്സിക്കുകയായിരുന്നുവെന്നും, മരുന്നുപോലും തങ്ങള്‍ക്ക് കൃത്യസമയത്ത് ലഭിച്ചില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. Read More …
