രാഹുല്‍ ഗാന്ധി മംഗളൂരുവില്‍

മംഗളൂരു: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദക്ഷിണ കന്നട, ഉടുപ്പി ജില്ലകളില്‍ രണ്ടു ദിവസ പര്യടനത്തിനായി മംഗളൂരുവിലെത്തി. രാവിലെ 11.30ന് മംഗളൂരു രാജ്യാന്തര വിമാനതാവളത്തിലിറങ്ങിയ രാഹുല്‍ കര്‍ണാടകയിലെ പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം ഹെലികോപ്റ്ററില്‍ കാപിലേക്ക് പോയി. മുഖ്യമന്ത്രി സിദ്ധാരാമയ്യ, കെ.പി.സി.സി പ്രസിഡണ്ട് ഡോ.പരമേശ്വര, മന്ത്രിമാരായ ഡി.കെ.ശിവകുമാര്‍, ബി.രമാനാഥ റൈ, മല്ലികാര്‍ജ്ജുന ഖാര്‍ഗെ എം.പി, മേയര്‍ ഭാസ്കര്‍ കെ.മൊയ്ലി Read More …

ശോഭനാ ജോര്‍ജ്ജ് ഇടതുപക്ഷത്തേക്ക് ;ചെങ്ങന്നൂരില്‍ സജി ചെറിയാന് വേണ്ടി പ്രചരണത്തിനിറങ്ങും

ചെങ്ങന്നൂര്‍ : കോണ്‍ഗ്രസ്സ് നേതാവ് ശോഭനാ ജോര്‍ജ്ജ് ഇടതുപക്ഷത്തേക്ക്. ചെങ്ങന്നൂരില്‍ ഇന്ന് നടക്കുന്ന ഇടത് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ശോഭനാ ജോര്‍ജ്ജ് പങ്കെടുക്കും. ഇടതു സ്ഥാനാര്‍ത്ഥി സജി ചെറിയാന് വേണ്ടി ശോഭനാ ജോര്‍ജ്ജ് പ്രചരണത്തിനിറങ്ങും.

തുഷാര്‍ വെള്ളാപ്പള്ളിക്ക് ബി.ജെ.പി രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിട്ടില്ലെന്ന് പി.എസ്.ശ്രീധരന്‍ പിള്ള

ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് ബി.ജെ.പി രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിട്ടില്ലെന്ന് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥി പി.എസ്.ശ്രീധരന്‍ പിള്ള. ഇതു സംബന്ധിച്ച വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും വാര്‍ത്തയ്ക്ക് പിന്നില്‍ പി.കെ. കൃഷ്ണദാസ് ആണെന്ന് കരുതുന്നില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളിതന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതായ Read More …

പത്തു വര്‍ഷം കൂടെയുണ്ടായിരുന്നിട്ടും തന്നെ ദയനീയമായി തഴഞ്ഞു, വെളിപ്പെടുത്തലുമായി തെസ്നിഖാന്‍

സ്ത്രീകള്‍ സ്റ്റേജില്‍ കോമഡി ചെയ്യാന്‍ ധൈര്യപ്പെട്ടത് കൊച്ചിയിലെ മിമിക്സ് ട്രൂപ്പുകളില്‍ നിറ സാന്നിധ്യമായിരുന്ന തെസ്നിഖാന്‍ എന്ന ഹാസ്യനടിയുടെ വരവോടെയാണ്. ഇന്ന് മിനിസ്ക്രീനില്‍ നിരവധി കോമഡി സ്ത്രീ താരങ്ങള്‍ ഉണ്ടെങ്കിലും തെസ്നിഖാന്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരിയാണ്. ഒരു കാലത്ത് മലയാള ചാനലുകളിലെ മിന്നും താരമായിരുന്നു തെസ്നി ഖാന്‍. മലയാളികളെ കുടുകുടെ ചിരിപ്പിച്ച ഈ നടി പിന്നെ Read More …

മാന്യമായ വസ്ത്രധാരണമെന്നതിന് പര്‍ദയെന്നു മാത്രമല്ല അര്‍ഥം; സൗദി കിരീടാവകാശി

റിയാദ്∙ മാറ്റത്തിന്റെ പാതയില്‍ വേറിട്ട ശബ്ദമായി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. സൗദി അറേബ്യയിലെ വനിതകള്‍ പൊതുസമൂഹം അംഗീകരിച്ച മാന്യമായ വസ്ത്രം ധരിച്ചാല്‍ മതിയെന്നും ശരീരം മുഴുവന്‍ മൂടുന്ന നീളന്‍ കുപ്പായമായ അബായ (പര്‍ദ) ധരിക്കണമെന്നു നിര്‍ബന്ധമില്ലെന്നുമാണ് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് വ്യക്തമാക്കിയത്. ‘മാന്യവും സഭ്യവുമായ വസ്ത്രങ്ങള്‍ ധരിക്കണമെന്നാണ് ശരീഅത്ത് നിയമം അനുശാസിക്കുന്നത്. Read More …

എഴുതിയ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു -നിഷ ജോസ്

കൊച്ചി: പുസ്തകത്തില്‍ എഴുതിയതില്‍ ഉറച്ച്‌ നില്‍ക്കുന്നുവെന്ന് നിഷ ജോസ്. എന്നാല്‍ നിയമ നടപടിക്ക് പോകാന്‍ ഉദ്ദേശമില്ലെന്നും നിഷ ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ആരാണ് അപമാനിച്ചതെന്ന് പറഞ്ഞിട്ടില്ല. അത്തരമൊരവസ്ഥയെ നന്നായി നേരിട്ടു. അത് പറയാനാണ് ശ്രമിച്ചത്. ഒരു ബഹളമുണ്ടാക്കാതെ ഇത്തരമൊരു സാഹചര്യത്തെ എങ്ങനെ നേരിടാമെന്ന് പറയാനാണ് ശ്രമിച്ചത്. ഇനി ഇക്കാര്യത്തില്‍ ഒരു പ്രതികരണവുമുണ്ടാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ജനകീയ സമരവും പ്രതിഷേധവും അവഗണിച്ചു; മലപ്പുറം ദേശീയപാത രണ്ടാം ദിന സര്‍വേ ആരംഭിച്ചു

മലപ്പുറം: മലപ്പുറം ദേശീയപാതയുടെ രണ്ടാം ദിന സര്‍വേ ആരംഭിച്ചു. ജനകീയ സമരവും പ്രതിഷേധവും അവഗണിച്ച്‌ കനത്ത പോലീസ് സുരക്ഷയിലാണ് ദേശീയപാത വികസന സര്‍വേ നടപടികളുമായി റവന്യൂ അധികൃതര്‍ മുന്നോട്ട് പോകുന്നത്. ഇന്ന് രാവിലെ എട്ട് മണിക്ക് അധികൃതര്‍ സര്‍വേ ആരംഭിച്ചു. ഇന്ന് വളാഞ്ചേരി വരെയുള്ള പ്രദേശങ്ങളിലാണ് സര്‍വേ നടക്കുക. എന്നാല്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ ഇന്ന് Read More …

പ്രതിമയ്ക്ക് നേരെ വീണ്ടും അക്രമം; പുതുക്കോട്ടയിലെ പെരിയാര്‍ പ്രതിമ തകര്‍ത്തു

ചെന്നൈ: തമിഴ്നാട്ടില്‍ ദ്രാവിഡ കഴകം സ്ഥാപകന്‍ പെരിയാറിന്റെ പ്രതിമയ്ക്ക് നേരെയുള്ള അക്രമം തുടരുന്നു. പുതുക്കോട്ടയിലെ ആലങ്കുടിയിലുള്ള പെരിയാരിന്റെ പ്രതിമയാണ് അജ്ഞാത സംഘം തകര്‍ത്തത്. ഇന്നലെ രാത്രിയോടെയാണ് പ്രതിമയ്ക്ക് നേരെ അക്രമം നടന്നത്. പ്രതിമയുടെ തല ഛേദിച്ച നിലയിലായിരുന്നു. രാവിലെ 6.15 ഓടെയാണ് പ്രതിമ തകര്‍ത്തതായുള്ള വിവരം ലഭിച്ചതെന്ന് ആലങ്കുടി എസ്പി പറഞ്ഞു. നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. Read More …