ജിഷ കേസിലേത് നീതിപൂര്‍വ്വകമായ വിധിയെന്ന് തങ്കച്ചന്‍

കൊച്ചി : ജിഷ വധക്കേസിന്റെ പേരില്‍ ഒരുപാട് പേരെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തിയെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍. കേസിലേത് നീതിപൂര്‍വ്വകമായ വിധിയെന്നും തങ്കച്ചന്‍ പ്രതികരിച്ചു. യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച സംഘത്തിന്റെ അതേ ദിശയിലാണ് പിന്നീട് വന്നവര്‍ അന്വേഷണം മുന്നോട്ടുകൊണ്ടുപോയതെന്നും അദ്ദേഹം വ്യക്തമാക്കി.

ഓഖി: കോഴിക്കോട് തീരത്തുനിന്ന് ആറ് മൃതദേഹങ്ങള്‍ കണ്ടെത്തി

കോഴിക്കോട്: ഓഖി ദുരന്തത്തെ തുടര്‍ന്ന് കാണാതായവരില്‍ ആറ് പേരുടെ മൃതദേങ്ങള്‍ കോഴിക്കോട് ബേപ്പൂരില്‍ നിന്നും കണ്ടെത്തി. ബേപ്പൂര്‍ തീരത്തുനിന്ന് എട്ട് നോട്ടിക്കല്‍ മൈല്‍ അകലെ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് മൃതദേഹങ്ങള്‍ കരക്കെത്തിച്ചു. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസഥയിലാണ്. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം അമ്ബതായി. കഴിഞ്ഞ ദിവസം Read More …

മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സുരേഷ് ഗോപി ഹൈക്കോടതിയില്‍

വാഹന നികുതി വെട്ടിപ്പ് കേസില്‍ സുരേഷ് ഗോപി എം.പി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കി.ആഡംബര കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതിയിനത്തില്‍ വന്‍ തുക വെട്ടിച്ചെന്നാണ് കേസ്. ക്രൈംബ്രാഞ്ചാണ് സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്. സുരേഷ് ഗോപിയുടെ വിശദീകരണം തൃപ്തികരം അല്ലന്ന് കണ്ടാണ് കേസെടുത്തത്. ഹര്‍ജി ഇന്ന് പരിഗണിച്ചേക്കും.

എ.കെ ശശീന്ദ്രനെതിരായ ഫോണ്‍ കെണി കേസ് ; ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

കൊച്ചി: ഫോണ്‍ കെണി കേസില്‍ മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരായ സ്വകാര്യ അന്യായം റദ്ദാക്കാന്‍ അനുമതി ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തക നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു.   ക്രിസ്തുമസ് അവധിക്ക് ശേഷമായിരിക്കും കേസ് പരിഗണിക്കുക. സ്വകാര്യ അന്യായം റദ്ദാക്കുന്നത് സുപ്രീംകോടതി വിധിക്ക് വിരുദ്ധമാണെന്ന് കാട്ടി മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ രേണു സുരേഷ് നല്‍കിയ ഹര്‍ജിയും Read More …

മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് ലയനം: മന്ത്രാലയതീരുമാനം അസാധുവാക്കി കോടതി

കൊച്ചി: മലപ്പുറം മേഖലാ പാസ്‌പോര്‍ട്ട് ഓഫീസ് കോഴിക്കോട് ഓഫീസില്‍ ലയിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ നീക്കത്തിനെതിരെ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. പാസ്‌പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തനം മലപ്പുറത്ത് തുടരാനുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് രേഖപ്പെടുത്തിയാണ് കോടതി നടപടി. 2006ല്‍ മലപ്പുറത്ത് ആരംഭിച്ച പാസ്‌പോര്‍ട്ട് ഓഫീസ് നിര്‍ത്തി പ്രവര്‍ത്തനങ്ങള്‍ കോഴിക്കോട് ഓഫിസില്‍ ലയിപ്പിക്കാനുള്ള വിദേശകാര്യമന്ത്രാലയത്തി?ന്റെ Read More …

ഭര്‍ത്താവിനെ കൊന്ന്, കാമുകന്റെ മുഖത്ത് ആസിഡൊഴിച്ച് യുവതി

ഹൈദരാബാദ്: തെലങ്കാനയില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി കാമുകനൊപ്പം കഴിയാന്‍ യുവതി തയാറാക്കിയത് സിനിമയെ വെല്ലുന്ന തിരക്കഥ. ഭര്‍ത്താവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ യുവതി കാമുകന്റെ മുഖം ആസിഡൊഴിച്ച് വികൃതമാക്കി. ഭര്‍ത്താവിന്റെ കൊലപാതകം മറിച്ചുവെക്കാനും ഒപ്പം താമസിക്കുന്നത് ഭര്‍ത്താവ് തന്നെയാണെന്ന് വരുത്തി തീര്‍ക്കുന്നതിനും വേണ്ടിയാണ് സ്വാതി റെഡ്ഢിയെന്ന യുവതി കാമുകന്‍ രാജേഷിന്റെ മുഖം ആസിഡൊഴിച്ച് വികൃതമാക്കിയത്. ഭര്‍ത്താവ് സുധാകര്‍ റെഡ്ഢിക്ക് Read More …

എം എല്‍ എ അടക്കമുള്ള പ്രമുഖരുടെ മുന്നില്‍ വച്ച് ഉമ്മവയ്ക്കല്‍ മത്സരം

ഝാര്‍ഖണ്ഡ്: ഝാര്‍ഖണ്ഡില്‍ കഴിഞ്ഞ ദിവസം വിചിത്രമായ ഒരു മത്സരം അരങ്ങേറി. ഉമ്മവയ്ക്കല്‍ മത്സരം. സംസ്ഥാനത്തെ ഒരു വിഭാഗം ഗോത്രവര്‍ഗ വിഭാഗമാണ് ഇത്തരത്തിലുള്ള ഒരു മത്സരം സംഘടിപ്പിച്ചത്. എംഎല്‍എ അടക്കമുള്ള പ്രമുഖരുടെ മുന്നില്‍ വച്ചായിരുന്നു മത്സരം നടന്നത്. ഗോത്രവിഭാഗത്തിലെ വിവാഹിതരായ ദമ്ബതികള്‍ക്ക് മാത്രമാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അനുവാദമുള്ളൂ. ഝാര്‍ഖണ്ഡിലെ പകൂര്‍ ജില്ലയിലെ ലിട്ടിപാറാ ബ്ലോക്കിലെ സിഡോ കന്‍ഹുവുലാണ് Read More …

ഏവിയേഷന്‍ വിദ്യാര്‍ഥിനി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം: പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍: കോഴിക്കോട്ട് ഏവിയേഷന്‍ വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റിലായി. കോഴിക്കോട്ടെ ഐപിഎംഎസ് ഏവിയേഷന്‍ അക്കാദമി പ്രിന്‍സിപ്പാള്‍ ദീപയാണ് അറസ്റ്റിലായത്. കൊണ്ടോട്ടി പോലീസ് ഇവരെ കോയമ്ബത്തൂരു നിന്നാണ് അറസ്റ്റ് ചെയ്തത്.