ദളിത് നേതാവ് ജിഗ്‌നേഷ് മേവാനിയടക്കം 12 പേര്‍ക്ക് ജാമ്യമില്ലാ അറസ്റ്റ് വാറന്റ്

അഹമ്മദാബാദ്: ദലിത് നേതാവ് ജിഗ്‌നേഷ് മേവാനിയടക്കം 12 പേര്‍ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. രാജധാനി എക്‌സ്പ്രസ് ട്രെയിന്‍ തടഞ്ഞ കേസില്‍ കോടതിയില്‍ ഹാജരാകാത്തതിനാലാണ് വാറന്റ്. അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ആര്‍ എസ് ലന്‍ഗയുടേതാണ് ഉത്തരവ്. നേരത്തെ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബനസ്‌ക്കന്ത ജില്ലയിലെ വടകം മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് മേവാനി പറഞ്ഞിരുന്നു. കഴിഞ്ഞ ജനുവരി Read More …

ശഫിന്‍ ജഹാന് പ്രിന്‍സിപ്പലിന്റെ അനുമതിയോടെ ഹാദിയയെ കാണാമെന്ന് എം.ഡി

സേലം: ഹാദിയയെ ആര്‍ക്കുവേണമെങ്കിലും സന്ദര്‍ശിക്കാമെന്ന് ശിവരാജ് ഹോമിയോ മെഡിക്കല്‍ കോളജ് എം.ഡി. ശഫിന്‍ ജഹാന് പ്രിന്‍സിപ്പലിന്റെ അനുമതിയോടെ ഹാദിയയെ കാണാം. പൊലീസിന്റെ സാന്നിധ്യത്തിലേ കാണാനാകൂ. അതേസമയം ഹോസ്റ്റലിലെത്തി പുറമെ നിന്ന് ആര്‍ക്കും കാണാനാവില്ല. അച്ഛനെയൊഴികെ ആരെയും ഹോസ്റ്റലിലെത്തി കാണാന്‍ അനുവദിക്കില്ലെന്നും എം.ഡി വ്യക്തമാക്കി.

വ്യാജ വിസ തിരിച്ചറിയാം, പുതിയ മാര്‍ഗവുമായി യു എ ഇ

ദുബൈ: വ്യാജ വിസ തിരിച്ചറിയാന്‍ പുതിയ മാര്‍ഗവുമായി യു എ ഇ. വിസ നമ്ബറും വിസ ലഭിച്ചയാളുടെ പാസ്‌പോര്‍ട്ട് വിവരങ്ങളും ഉപയോഗിച്ച് വിസ വ്യാജമാണോ, അല്ലെയോ എന്ന് മനസ്സിലാക്കാനാവുമെന്ന് അധികൃതര്‍ പറഞ്ഞു. താമസ കുടിയേറ്റ വകുപ്പാണ് ഇതിന് പിന്നില്‍. വ്യാജ വെബ്‌സൈറ്!റുകളുടെ വലയില്‍ വീഴരുതെന്നും നിര്‍ദ്ദേശമുണ്ട്. www.amer.ae എന്ന വെബ്‌സൈറ്റില്‍ ജനറല്‍ എന്‍ക്വയറി പേജില്‍ പോയി, Read More …

അമേരിക്കയില്‍ ശക്തമായ ഭൂചലനം

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. അമേരിക്കയിലെലെ വാല്‍ദെസ് നഗരത്തിലാണ് ഭൂചലനം ഉണ്ടായത്. എന്നാല്‍, സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല.

മാനസികനില പരിശോധിക്കാം, പഴയ വിശ്വാസം അടിച്ചേല്‍പ്പിക്കാന്‍ ശ്രമമുണ്ടായി ; ഹാദിയ

സേലം: തന്റെ മാനസിക നില ഡോക്ടര്‍മാര്‍ക്കു പരിശോധിക്കാമെന്ന് ഹാദിയ. എനിക്കൊരു കുഴപ്പവുമില്ലെന്നു താന്‍ സ്വയം പറഞ്ഞാല്‍ അതിനു വിലയുണ്ടാകില്ലെന്നും, അതുകൊണ്ട് ഏത് ഡോക്ടര്‍ക്ക് വേണമെങ്കിലും പരിശോധിക്കാമെന്നും ഹാദിയ തുറന്നടിച്ചു.   ഷെഫിന്‍ ജഹാന്‍ തന്റെ ഭര്‍ത്താവാണെന്നോ അല്ലെന്നോ സുപ്രീംകോടതി പറഞ്ഞിട്ടില്ലെന്നും ഹാദിയ ചൂണ്ടിക്കാട്ടി. അദ്ദേഹത്തെ കാണാനാണ് താന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്. ഇന്നലെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് Read More …

പത്മാവതിക്ക് ബിഹാറിലും വിലക്ക് ; പ്രദര്‍ശിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍

ന്യൂഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത പത്മാവതിക്ക് എതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുകയാണ്.ഓരോ ദിവസവും പത്മാവതിക്കെതിരെ പ്രതിഷേധങ്ങള്‍ കൂടുന്ന സാഹചര്യത്തിലാണ് ഈ വിഷയത്തില്‍ പെതുപ്രവര്‍ത്തകര്‍ അഭിപ്രായങ്ങള്‍ പറയുന്നത് സുപ്രീംകോടതി വിലക്കി ഉത്തരവ് ഇറക്കിയത്. എന്നാല്‍ വിധിയെ മറികടന്ന് പത്മാവതിയെ ബിഹാറില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് പറഞ്ഞിരിക്കുകയാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍. പത്മാവതിക്കെതിരെ വിവിധ കോണില്‍ നിന്ന് പ്രതിഷേധം Read More …

അബീര്‍ ഗ്രൂപ്പിന് ഗിന്നസ് ലോക റിക്കാര്‍ഡ്

മലപ്പുറം-കേരളത്തിലും ഗള്‍ഫ് നാടുകളിലും ആതുര സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് ഗിന്നസ് ലോക റിക്കാര്‍ഡിന്റെ നിറവില്‍. നാലായിരത്തി അഞ്ഞൂറ് കുട്ടികളെ അണിനിരത്തി ലോകത്തിലെ ഏറ്റവും വലിയ മനുഷൃ മൊസൈക്ക് തീര്‍ത്തതിനാണ് ഗിന്നസ് റിക്കാര്‍ഡ് കരസ്ഥമാക്കിയത്. രണ്ടായിരത്തി പതിനഞ്ചില്‍ 4200 പേരെ പങ്കെടുപ്പിച്ച് ഇറാക്കി പട്ടാളം സ്ഥാപിച്ച ഗിന്നസ് റിക്കാര്‍ഡാണ് അബീര്‍ ഗ്രൂപ്പ് തകര്‍ത്തത്. Read More …

കുവൈറ്റില്‍ മലയാളി നഴ്‌സിന് അഞ്ചു വര്‍ഷം തടവ് ശിക്ഷ

കുവൈത്ത് സിറ്റി ; കുവൈറ്റില്‍ മലയാളി നഴ്‌സിന് തടവ് ശിക്ഷ. രക്തപരിശോധനയുടെ ഭാഗമായി ശേഖരിച്ച രക്തസാംപിളില്‍ കൃത്രിമം നടത്തിയെന്ന കേസില്‍ ഇടുക്കി കരിങ്കുന്നം മറ്റത്തിപ്പാറ മുണ്ടോലി പുത്തന്‍പുരയില്‍ പരേതനായ ബേബിയുടെ മകന്‍ എബിന്‍ തോമസി (29)നാണു അഞ്ചുവര്‍ഷം തടവും 100 ദിനാര്‍ പിഴയും കുവൈറ്റ് കോടതി വിധിച്ചത്. രണ്ടു വര്‍ഷം മുന്‍പാണ് എബിന്‍ കുവൈറ്റില്‍ എത്തിയത്. Read More …