പാകിസ്താനിലെ ക്വറ്റയില്‍ സ്‌ഫോടനം: അഞ്ച് മരണം, 15 പേര്‍ക്ക് പരിക്ക്

ക്വറ്റ: പാകിസ്താനില്‍ സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരിക്കേറ്റു. ക്വറ്റയിലെ ഐജിപി ഓഫീസിന് സമീപത്താണ് സ്‌ഫോടനമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പോലീസ് പ്രദേശം വളഞ്ഞിട്ടുണ്ട്. സ്‌ഫോടനത്തില്‍ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനും കെട്ടിടങ്ങള്‍ക്കും തകരാര്‍ സംഭവിച്ചിട്ടുണ്ട്. അഞ്ച് പേര്‍ കൊല്ലപ്പെട്ടതായും 14 പേര്‍ക്ക് പരിക്കേറ്റതായും സിവില്‍ ആശുപത്രിയിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. Read More …

ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകിന്റെ വലിപ്പം കുറഞ്ഞു; പക്ഷേ കടി കൂടി

ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകിന്റെ വലിപ്പം കുഞ്ഞതായി കണ്ടെത്തി. ഈഡിസ് ഈജിപ്തി കൊതുകിന്റെ വലുപ്പം ഒന്നര മില്ലിമീറ്റര്‍ വരെയാണ് കുറഞ്ഞത്. പക്ഷേ വലിപ്പം കുറഞ്ഞെങ്കിലും കൊതുകിന്റെ കടി കൂടുകയാണ് ചെയ്തത്. ഒരു ദിവസം ഏഴുപേരെ വരെ ഇപ്പോള്‍ കൊതുക് കടിക്കുന്നതായാണ് കണ്ടെത്തല്‍. കേരളം പനിച്ചുവിറക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ പേര്‍ക്ക് ഇത്തവണ പനി ബാധിച്ചതായാണ് കണക്കുകള്‍. Read More …

കര്‍ഷകന്റെ ആത്മഹത്യ….കാരണക്കാര്‍ അവര്‍ തന്നെ!! കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കി

കോഴിക്കോട്: വില്ലേജ് അധികൃതര്‍ ഭൂനികുതി സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കര്‍ഷകനായ ജോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജില്ലാ കലക്ടര്‍ യുവി ജോസ് സര്‍ക്കാരിന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. വില്ലേജ് ഓഫീസര്‍ക്കും വില്ലേജ് അസിസ്റ്റന്റിനും സംഭവത്തില്‍ തുല്യ പങ്കാളിത്തമുണ്ടെന്ന് കലക്ടറുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വിശദമായ അന്വേഷണത്തിനു ഡെപ്യൂട്ടി കലക്ടറെ നിയമിച്ചിട്ടുണ്ട്. വില്ലേജ് ഓഫീസറും അസിസ്റ്റന്റും നടപടി ക്രമങ്ങളില്‍ Read More …

ഫേസ്ബുക്കിനായി ചെറിയ കുട്ടിയെ കെട്ടിടത്തിന്റെ പതിനഞ്ചാം നിലയില്‍ നിന്ന് തൂക്കി പിടിച്ച ബന്ധുവിന് രണ്ടു വര്‍ഷം കഠിന തടവ്

ഫേസ്ബുക്കില്‍ ആയിരം ലൈക്കുകള്‍ കിട്ടാന്‍ ചെറിയ കുട്ടിയെ കെട്ടിടത്തിന്റെ പതിനഞ്ചാം നിലയില്‍ നിന്ന് തൂക്കി പിടിച്ച ബന്ധുവിന് രണ്ടു വര്‍ഷം കഠിന തടവ്.അള്‍ജീരിയയിലാണ് സംഭവം. ബാല്‍ക്കണിക്ക് സമീപം നിന്ന് ചെറിയ കുട്ടിയെ തൂക്കിപ്പിടിച്ചു കൊണ്ടുളള ഫോട്ടോയാണ് ബന്ധു ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തത്.എനിക്ക് ആയിരം ലൈക്കു തരൂ,ഇല്ലെങ്കില്‍ ഞാനിവനെ താ!ഴേക്കിടും എന്നായിരുന്നു അടിക്കുറിപ്പ്. ഇത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയും Read More …

ജനകീയ സമരങ്ങളില്‍ തീവ്രവാദം ആരോപിച്ചുള്ള സര്‍ക്കാരിന്റെ മുതലെടുപ്പ് വിലപ്പോവില്ലെന്ന് കെ കെ രമ

കോഴിക്കോട്:   ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ കണ്ടെത്തിയ പുതിയ രീതിയാണ് തീവ്രവാദ ആരോപണമെന്ന് ആര്‍ എം പി ഐ സംസ്ഥാന സെക്രട്ടേറിയേറ്റംഗം കെ കെ രമ പറഞ്ഞു. വൈപ്പിനിലെ എല്‍ പി ജി വിരുദ്ധ സമരത്തിന് പിന്നില്‍ തീവ്രവാദ ശക്തികളാണെന്ന ഔദ്യോഗിക കേന്ദ്രങ്ങളുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അവര്‍. സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ സമരം ചെയ്യുന്നവരെ Read More …

ചികില്‍സയ്ക്കായി നഗ്‌നഫോട്ടോ അയച്ച് കൊടുത്ത യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

ഷാര്‍ജ: ചികില്‍സയ്ക്കായി നഗ്‌ന ഫോട്ടോ അയച്ച് കൊടുത്ത യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ശരീരവേദന മാറ്റാനുള്ള മരുന്ന് നല്‍കാനാണ് പ്രതി യുവതിയുടെ നഗ്‌ന ഫോട്ടോ ആവശ്യപ്പെട്ടത്. സഹപ്രവര്‍ത്തക പറഞ്ഞാണ് യുവതി പ്രതിയെ കുറിച്ച് അറിയുന്നത്. ചില ആയുര്‍വേദ മരുന്നുകള്‍ നല്‍കി ശരീരവേദന മാറ്റുന്ന ആളുണ്ടെന്ന് പറഞ്ഞ് പ്രതിയുടെ ഫോണ്‍ Read More …

തൊഴിലുറപ്പ് പദ്ധതികളുടെ കുടിശ്ശിക തുക ഉടന്‍ ലഭിക്കുമെന്ന് മന്ത്രി കെ.ടി.ജലീല്‍

മലപ്പുറം :  തൊഴിലുറപ്പ് പദ്ധതികളുടെ കുടിശ്ശിക തുക ലഭിക്കുന്നതിന് വഴി തുറന്നു. അര്‍ഹതപ്പെട്ടവര്‍ക്ക് കുടിശ്ശിക തുക ഉടന്‍ ലഭിക്കുമെന്ന് തദ്ദേശ സ്വയംഭരണം വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ അറിയിച്ചു. പണം അനുവധിക്കാനുള്ള ഫയല്‍ ധനമന്ത്രാലയത്തിലെത്തിയതായി സംസ്ഥാന സര്‍ക്കാരിന് അറിയിപ്പ് ലഭിച്ചതായും മന്ത്രി പറഞ്ഞു. മെയ് മാസം വരെയുള്ള 683 കോടി രൂപയാണ് ലഭിക്കുന്നത്.

ജനകീയ മെട്രോ യാത്ര: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ പരാതി

കൊച്ചി: ജനകീയ മെട്രോ യാത്രയുടെ പേരില്‍ കൊച്ചി മെട്രോ സ്റ്റേഷനിലും ട്രെയിനുകളിലും നാശനഷ്ടമുണ്ടാക്കിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഒപ്പം യാത്ര ചെയ്ത പ്രവര്‍ത്തകര്‍ക്കുമെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. സിപിഎം ആലുവ ഏരിയ കമ്മിറ്റി കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജിനാണ് പരാതി നല്‍കിയിരിക്കുന്നത്. ജനകീയ മെട്രോ യാത്രയുടെ പേരില്‍ പൊതുജനങ്ങള്‍ക്കും കഐംആര്‍എല്ലിനും നഷ്ടം വരുത്തിയെന്നാണ് പരാതിയില്‍ ആരോപിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് Read More …