യാത്രാവിലക്കുമായി കൂടുതല്‍ വിമാന കമ്പനികള്‍

വിശാഖപട്ടണം: വൈകിയെത്തിയതിനെത്തുടര്‍ന്ന് വിമാനത്തില്‍ കയറാന്‍ അനുവദിക്കാതിരുന്ന ജീവനക്കാരനെ പിടിച്ചുതള്ളിയ ടി.ഡി.പി. എം.പി. ജെ.സി. ദിവാകര്‍ റെഡ്ഡിക്ക് കൂടുതല്‍ വിമാനക്കമ്പനികളുടെ യാത്രാവിലക്ക്. നേരത്തെ വിലക്കേര്‍പ്പെടുത്തിയ ഇന്‍ഡിഗോ, എയര്‍ ഇന്ത്യാ കമ്പനികള്‍ക്ക് പുറമെ സ്‌പെയ്‌സ് ജെറ്റ്, ഗോഎയര്‍, ജെറ്റ് എയര്‍വെയ്‌സ്, വിസ്താര എന്നീ കമ്പനികള്‍കൂടി റെഡ്ഡിക്ക് വിലക്കേര്‍പ്പെടുത്തി. വിശാഖപട്ടണം വിമാനത്താവളത്തില്‍ ഇന്‍ഡിഗോയുടെ രാവിലെ 8.10 നുള്ള വിമാനത്തില്‍ പോകാനായി Read More …

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചിട്ടില്ലെന്ന് പെണ്‍കുട്ടിയുടെ കത്ത്

തിരുവന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത താനല്ലെന്ന് പറയുന്ന പെണ്‍കുട്ടിയുടെ കത്ത് പുറത്ത്. ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോള്‍ പ്രതിഭാഗം അഭിഭാഷകനാണ് പെണ്‍കുട്ടിയുടെ കത്ത് കോടതിയില്‍ ഹാജരാക്കിയത്. സ്വാമി തന്നെ പീഡിപ്പിച്ചിട്ടില്ലെന്നും കത്തില്‍ പെണ്‍കുട്ടി പറയുന്നുണ്ട്. തെന്റ സുഹൃത്ത് അയ്യപ്പദാസും കുട്ടാളിയും ചേര്‍ന്നാണ് ജനനേന്ദ്രിയം മുറിച്ചത്. താനാണ് ജനനേന്ദ്രിയം മുറിച്ചതെന്ന രീതിയില്‍ വാര്‍ത്തയുണ്ടാക്കിയത് പൊലീസാണെന്നും കത്തില്‍ Read More …

ബീഫ് കഴിക്കുന്നവരെ പരസ്യമായി തൂക്കിക്കൊല്ലണമെന്ന് സാധ്വി സരസ്വതി

ഗോവ: ബീഫ് കഴിക്കുന്നവരെ തൂക്കിക്കൊല്ലണമെന്ന് സാധ്വി സരസ്വതി. ബീഫ് കഴിക്കുന്നവരെ തൂക്കിക്കൊല്ലുന്നതിന് ആവശ്യമായ നിയമം നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് സാധ്വി പറഞ്ഞു. ഗോവയില്‍ അഖിലേന്ത്യ ഹിന്ദു കണ്‍വന്‍ഷന്റെ ഉദ്ഘാടന വേദിയില്‍ സംസാരിക്കുകയായിരുന്നു സാധ്വി. ഹിന്ദു പെണ്‍കുട്ടികളെ ലൗ ജിഹാദില്‍ നിന്നും രക്ഷിക്കുന്നതിന് ഹിന്ദുക്കള്‍ വീട്ടില്‍ ആയുധം കരുതണമെന്ന് സാധ്വി പറഞ്ഞു. ഹിന്ദു ഇതര വിശ്വാസികളെ Read More …

ഭിന്നലിംഗക്കാര്‍ക്ക് സൗജന്യ വിദ്യഭ്യാസം നല്‍കുമെന്ന് വിദ്യഭ്യാസമന്ത്രി

ചെന്നൈ: തമിഴ്‌നാട്ടില്‍ ഭിന്നലിംഗക്കാര്‍ക്ക് സൗജന്യ വിദ്യഭ്യാസം നല്‍കുമെന്ന് വിദ്യഭ്യാസമന്ത്രി കെ പളനിയപ്പന്‍ അറിയിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം ഭിന്നലിംഗക്കാര്‍ക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഭിന്നലിംഗക്കാരുടെ തുടര്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സാക്ഷരത മിഷന്‍ തയ്യാറാക്കിയ പദ്ധതിക്ക് കേരള സര്‍ക്കാര്‍ അടുത്തിടെ അംഗീകാരം നല്‍കിയിരുന്നു. ഭിന്നലിംഗക്കാരുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയങ്ങളില്‍ വിദ്യാഭ്യാസത്തിന് കാര്യമായ പരിഗണനയൊന്നും Read More …

കള്ളപ്പണം: നവാസ് ഷെറീഫില്‍ നിന്ന് മൊഴിയെടുക്കുന്നു

ഇസ്ലാമാബാദ്: കള്ളപ്പണക്കേസില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെറീഫില്‍ നിന്ന് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം തെളിവെടുക്കുന്നു.സംയുക്ത സംഘത്തിനു മുമ്പാകെ ഷെരീഫ് രാവിലെ ഹാജരായി.ഷെറീഫിന്റെ കുടുംബത്തിന് വിവിധരാജ്യങ്ങളില്‍ നിക്ഷേപമുണ്ടെന്നായിരുന്ന പാനമ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സുപ്രീംകോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കനത്ത സുരക്ഷയിലാണ് ഷെരീഫും അനുയായികളും ജുഡീഷ്യല്‍ അക്കാദമിയിലെ സംയുക്ത സമിതിയുടെ ഓഫീസില്‍ എത്തിയത്. ഷെരീഫിനും മക്കളായ ഹുസൈന്‍ Read More …

ഇന്ത്യയെ ലക്ഷ്യമിട്ട് ചൈനയുടേയും പാകിസ്താന്റെയും നാവികാഭ്യാസം

ബെയ്ജിങ്: ഇന്ത്യയെ ലക്ഷ്യമിട്ട് അറബിക്കടലില്‍ സംയുക്ത നാവിക പരിശീലനത്തിന് ഒരുങ്ങി ചൈനയും പാകിസ്താനും. ചൈനീസ് നാവികസേനയുടെയും പാകിസ്താന്റെയും പടക്കപ്പലുകള്‍ അറബിക്കടലില്‍ സംയുക്ത പരിശീലനം നടത്തുമെന്ന് ചൈനീസ് സൈന്യം വ്യക്തമാക്കി. പാകിസ്താനുമായുള്ള ചൈനയുടെ ബന്ധം വളരുന്നതിനെ ഇന്ത്യ ആശങ്കയോടെ വീക്ഷിച്ചുവരുന്നതിനിടെയാണ്, നാലു ദിവസത്തെ പരിശീലനത്തിനും മറ്റുമായി ചൈനീസ് കപ്പലുകള്‍ കറാച്ചി തുറമുഖത്തെത്തിയത്. നിയന്ത്രിത മിസൈല്‍ നശീകരണ കപ്പല്‍ Read More …

കലാമണ്ഡലം ലീലാമ്മ അന്തരിച്ചു

കോട്ടയം: പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി കലാമണ്ഡലം ലീലാമ്മ (65) അന്തരിച്ചു. 1952ല്‍ കോട്ടയം ജില്ലയിലെ മറ്റക്കരയിലാണ് ജനനം. കലാമണ്ഡലം കല്‍പിത സര്‍വകലാശാലയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശേഷം അവിടെത്തന്നെ അദ്ധ്യാപികയായിട്ടായിരുന്നു തുടക്കം. മോഹിനിയാട്ടം വിഭാഗം മേധാവിയായി. കലാമണ്ഡലം സര്‍വകലാശാലയുടെ കാമ്പസ് ഡയറക്ടറായും പ്രവര്‍ത്തിച്ചു. കേന്ദ്ര സംഗീത നാടക അക്കാദമി, കേരള സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങള്‍ Read More …

പ്രധാനമന്ത്രിയുടെ ഓഫീസ് സങ്കുചിത രാഷ്ട്രീയം കളിക്കുന്നു എം എം ഹസ്സന്‍

തിരുവനന്തപുരം: സുരക്ഷാ കാരണം പറഞ്ഞ് പ്രധാനമന്ത്രിയുടെ ഓഫീസ് സങ്കുചിത രാഷ്ട്രീയം കളിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസ്സന്‍ ആരോപിച്ചു. പ്രതിപക്ഷ നേതാവിനെയും ഇ ശ്രീധരനെയും ഉദ്ഘാടന വേദിയിലിരിക്കാന്‍ അനുവദിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടേണ്ടി വന്നത് പ്രതിഷേധാര്‍ഹമായ നടപടിയാണ്. ഇതില്‍ കോണ്‍ഗ്രസ്സ് ശക്തമായ പ്രതിഷേധം അറിയിക്കുന്നവെന്നും എം എം ഹസ്സന്‍ അറിയിച്ചു. ‘പ്രധാനമന്ത്രിയുടെ ഓഫീസ് എടുത്തത് രാഷ്ട്രീയ Read More …