മകനെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്ത് വി.ടി.ബല്‍റാം എം.എല്‍.എ

പാലക്കാട്: മക്കളെ സ്വകാര്യ സ്‌കൂളില്‍ ചേര്‍ക്കാന്‍ മാതാപിതാക്കള്‍ ആഗ്രഹിക്കുന്ന ഇക്കാലത്ത് തൃത്താലയില്‍ നിന്നുള്ള യുവ കോണ്‍ഗ്രസ് എം.എല്‍.എ വി.ടി.ബല്‍റാം തന്റെ മകന്‍ അദ്വൈത് മാനവിനെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്ത് വേറിട്ട മാതൃകയായി. തന്റെ വീടിന് സമീപത്തുള്ള അരീക്കാട് ഗവണ്‍മെന്റ് സ്‌കൂളിലാണ് മകനെ ബല്‍റാം ചേര്‍ത്തത്. പ്രദേശത്തെ വാര്‍ഡ് മെമ്പര്‍ ശശിയുടെ മകള്‍ അടക്കമുള്ള കുട്ടികള്‍ ഈ Read More …

വയനാട് ജില്ലയില്‍ വീണ്ടും ഡിഫ് തീരിയ സ്ഥിതീകരിച്ചു

മാനന്തവാടി:  ജില്ലയില്‍ വീണ്ടും ഡിഫ് തീരിയ റിപ്പോര്‍ട്ട് ചെയ് തു. വെള്ളമുണ്ട പഞ്ചായത്തിലെ ഇരുപത്തൊന്നുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. പനിയും തൊണ്ടവേദനയും കാരണം മെയ് 28 നായിരുന്നു യുവതിയെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വിദഗ് ദ ചികിത്സയ് ക്കായി കോഴിക്കോട് മെഡിക്കല്‍കോളജില്‍ പ്രവേശിപ്പിച്ചു. പിന്നീട് നടത്തിയ സ്വാബ് കള്‍ച്ചര്‍, പി സി ആര്‍ പരിശോധനയിലാണ് Read More …

ഗംഗേശാനന്ദയെ ഹാജരാക്കിയില്ല; പോലീസിന് കോടതിയുടെ ശകാരം

പീഡനശ്രമത്തിനിടെ ജനനേന്ദ്രിയം ഛേദിക്കപ്പെട്ട സ്വാമി ഗംഗേശാനന്ദ പാദം എന്ന ശ്രീഹരി സ്വാമിയെ കോടതിയില്‍ ഹാജരാക്കത്തതിന് പോലീസിന് പോക്‌സോ കോടതിയുടെ ശകാരം. തിരുവനന്തപുരം പോക്‌സോ കോടതിയാണ് സ്വാമിയെ കോടതിയില്‍ ഹാജരാക്കത്തതിന് പോലീസിനെ ശകാരിച്ചത്. വെള്ളിയാഴ്ച്ച കേസ് പരിഗണിക്കുമ്‌ബോള്‍ സ്വാമിയെ ഹാജരാക്കണമെന്ന് കോടതി നേരത്തെ പോലീസിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇന്ന് കേസ് പരിഗണനയ്ക്ക് വന്നപ്പോള്‍ സ്വാമി ഇല്ലാതെയാണ് പോലീസ് Read More …

സൗദിയില്‍ മലയാളി ഉടമസ്ഥതയിലുള്ള സ്‌കൂളില്‍ വെടിവയ്പ്പ്, രണ്ട് മരണം

റിയാദ്: സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലെ സ്‌കൂളില്‍ നടന്ന വെടിവയ്പ്പില്‍ രണ്ട് അദ്ധ്യാപകര്‍ കൊല്ലപ്പെട്ടു. പ്രവാസി മലയാളി സണ്ണി വര്‍ക്കിയുടെ ഉടമസ്ഥതയിലുള്ള ജെംസ് ഗ്ലോബല്‍ ശൃംഖലയില്‍പ്പെട്ട കിങ്ഡം സ്‌കൂളിലാണ് സംഭവം. ബുധനാഴ്ച്ച സൗദി സമയം ഉച്ചയ്ക്ക് മൂന്നിനായിരുന്നു സംഭവം. എന്നാല്‍ റംസാന്‍ പ്രമാണിച്ച് സ്‌കൂള്‍ അവധിയായതിനാല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ല. സൗദി സ്വദേശിയായ അദ്ധ്യാപകനും Read More …

ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭീകരത തന്നെയാണെന്ന് നരേന്ദ്ര മോദി

മാഡ്രിഡ്: ഇന്ത്യയും സ്‌പെയിനും ഇന്ന് അഭിമുഖികരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി ഭീകരതയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഭീകരത തന്നെയാണെന്നും മോദി വ്യക്തമാക്കി. യൂറോപ്യന്‍ യാത്രയുടെ ഭാഗമായി ബുധനാഴ്ച സ്‌പെയിനിലെത്തിയ മോദി സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രഹോയിയുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം സംസാരിക്കിയായിരുന്നു. വ്യോമയാനം, ആരോഗ്യം, സൈബര്‍ സുരക്ഷ എന്നിവയിന്‍ ഇന്ത്യ Read More …

ബിജെപി നിലപാട് കശാപ്പ് രാഷ്ട്രീയമല്ല, ജീവകാരുണ്യ രാഷ്ട്രീയമാണെന്ന് കുമ്മനം

കൊച്ചി: ബിജെപി നിലപാട് കശാപ്പ് രാഷ്ട്രീയമല്ലെന്നും മറിച്ച് ജീവകാരുണ്യ രാഷ്ട്രീയമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേന്ദ്ര പരിസ്ഥിതിവനം മന്ത്രാലയത്തിന്റെ ഉത്തരവിനെ അനുകൂലിച്ചുള്ള ഹൈക്കോടതി പരാമര്‍ശം ബീഫ് പ്രചാരണത്തിനേറ്റ തിരിച്ചടിയാണ്. തെറ്റിദ്ധാരണ പരത്തി സിപിഎമ്മും കോണ്‍ഗ്രസും കള്ളപ്രചാരണം നടത്തുകയാണെന്നും കുമ്മനം കുറ്റപ്പെടുത്തി.

കശാപ്പ് നിരോധനത്തില്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കശാപ്പ് നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ അധികാരത്തിലേക്ക് ചട്ടങ്ങളിലൂടെ കടന്നു കയറാനാണ് കേന്ദ്രത്തിന്റെ ശ്രമം. ഇത്തരമൊരു ചട്ടമുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ടോയെന്ന് പരിശോധിക്കേണ്ടതാണെന്നും മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.   കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ കോടതിയെ സമീപിക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ Read More …

സഹോദരനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ സഹോദരി അറസ്റ്റില്‍

കായംകുളം:സാമ്പത്തിക പ്രശ്‌നത്തെച്ചൊല്ലിയുണ്ടായ വാക്കേറ്റത്തിനിടയില്‍ സഹോദരനെ കുത്തിക്കൊലപ്പെടുത്തിയ സഹോദരിയെ പോലീസ് അറസ്റ്റ് ചെയ്തു. പുള്ളിക്കണക്ക് ശ്രേയാഭവനില്‍ പ്രശാന്തിന്റ ഭാര്യ അഞ്ജു(25)വാണ് തന്റെ സഹോദരനായ തെക്കേമങ്കുഴി പാക്ക് കണ്ടത്തില്‍ അജീഷി(28)നെ തിങ്കളാഴ്ച രാത്രി കുത്തി കൊലപ്പെടുത്തിയത്. സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ; അജീഷുമായി അടുപ്പമുള്ള ഒരു യുവതിയ്ക്ക് വീടുപണിയ്ക്കായി മൂന്നര വര്‍ഷം മുമ്പ് അഞ്ജു ഒന്നരലക്ഷം രൂപാ കടമായി നല്‍കിയിരുന്നു. Read More …