വെളുത്ത തുണി വാരിച്ചുറ്റി കൈയില്‍ ഒരു വടിയുമായി രാത്രിയാത്രക്കാരെ ഭയവിഹ്വലരാക്കി വെളുത്ത രൂപങ്ങള്‍: കുമ്പനാട്ടെ പ്രേതകഥയില്‍ മുത്തശ്ശി പത്രങ്ങള്‍ക്കെതിരെ നാട്ടുകാര്‍

പത്തനംതിട്ട: വാട്‌സാപ്പിലും ഫേസ്ബുക്കിലും പല തരത്തിലുള്ള പോസ്റ്റുകളും വീഡിയോകളും ഷെയര്‍ ചെയ്യപ്പെടാറുണ്ട്. ഇതില്‍ പലതും മിക്കവാറും തെറ്റായ വിവരങ്ങളോ ഫെയ്‌ക്കോ ആകും. ഇത്തരം പോസ്റ്റുകള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ പലപ്പോഴും എടുക്കാറില്ല. എന്നാല്‍, ഇത്തരമൊരു വീഡിയോയുടെ മുന്‍ പിന്‍ നോക്കാതെ എടുത്തു കൊടുത്ത് പുലിവാല് പിടിച്ചിരിക്കുകയാണ് മനോരമയും മാതൃഭൂമിയും. പുലര്‍ച്ചെ ഒരു മണിക്ക് ഒരു ലോറി ഡ്രൈവര്‍ Read More …

ബീഫ് കഴിക്കുമെന്ന് ബിജെപി മുഖ്യമന്ത്രി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കശാപ്പ് നിരോധനത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി മുഖ്യമന്ത്രി. അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവാണ് കേന്ദ്രത്തിന്റെ കശാപ്പ് നയത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. കശാപ്പ് നിരോധനത്തില്‍ കേരളം ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കെയാണ് കേന്ദ്ര നിലപാടിനെതിരെ ബി.ജെ.പി മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. സാധാരണക്കാരായ ജനങ്ങളുടെ ആവശ്യങ്ങള്‍ കൂടി കേന്ദ്രം മനസിലാക്കണമെന്നും വിജ്ഞാപനം ഉടന്‍ പിന്‍വലിക്കണമെന്നും പേമ ഖണ്ഡു Read More …

വോട്ടര്‍പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കാന്‍ അവസരം

മലപ്പുറം: വോട്ടര്‍പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കാന്‍ അവസരം. ജൂലൈ ഒന്നു മുതല്‍ 31 വരെ അര്‍ഹരായവര്‍ക്കു വീണ്ടും അപേക്ഷ സമര്‍പ്പിക്കാം. 18ഫ21 പ്രായപരിധിയിലുള്ളവരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പെടുത്താന്‍ പ്രത്യേക കര്‍മ പദ്ധതിക്ക് രൂപം നല്‍കി. ഇതിന്റെ ഭാഗമായി അതത് ബൂത്തുകളിലെ  ബി.എല്‍.ഒമാര്‍ വീടുകള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കും. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാത്തവരെ കണ്ടെത്തി ഓണ്‍ലൈനായി ചേര്‍ക്കുന്നതിനും Read More …

ദിനകരന് കോടതി ജാമ്യം അനുവദിച്ചു

ന്യൂഡല്‍ഹി : രണ്ടില ചിഹ്നത്തിനായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായിരുന്ന ടി.ടി.വി. ദിനകരന് ജാമ്യം. സഹായി മല്ലികാര്‍ജുനനും !ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഏപ്രില്‍ 25നാണ് ഡല്‍ഹി ക്രൈം ബ്രാഞ്ച് ദിനകരനെ അറസ്റ്റു ചെയ്യതത്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥന് ദല്ലാള്‍ വഴി 50 കോടി രൂപ നല്‍കാന്‍ ശ്രമിച്ചുവെന്നാണ് Read More …

ജാതിയും മതവും ഇല്ലെന്നെഴുതി മക്കളെ എം.ബി.രാജേഷ് സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്തു

പാലക്കാട്: പുതിയൊരു സ്‌കൂള്‍ അദ്ധ്യയന വര്‍ഷം കൂടി പിറന്നപ്പോള്‍ തന്റെ മക്കളെ ലോക്‌സഭാംഗമായ എം.ബി.രാജേഷ്, മലയാളം പഠിപ്പിക്കാത്ത കേന്ദ്രീയ വിദ്യാലയത്തില്‍ ചേര്‍ക്കാതെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്തു. കേന്ദ്രീയ വിദ്യാലയത്തില്‍ പാര്‍ലമെന്റംഗങ്ങള്‍ക്ക് പ്രത്യേക ക്വാട്ട അനുവദിച്ചിട്ടുള്ളത് വേണ്ടെന്ന് വച്ചാണ് സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്തത്. മൂത്ത മകള്‍ നിരഞ്ജനയെ ഗവ.മോയന്‍സ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം കഌസിലും ഇളയമകള്‍ Read More …

ട്രെയിനില്‍ മുസ്‌ലിം യുവതിയെ ബലാത്സംഗം ചെയ്ത പൊലീസുകാരന് യോഗിയുടെ പോലീസിന്റെ വി.ഐ.പി പരിഗണന

ലക്‌നൗ: യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ തീവണ്ടിയില്‍വെച്ച് മുസ്‌ലിം യുവതിയെ ബലാത്സംഗം ചെയ്ത പൊലീസുകാരന് സ്‌റ്റേഷനില്‍ ലഭിച്ചത് വി.ഐ.പി പരിഗണന. യുവതിയെ ബലാത്സംഗം ചെയ്ത ഗവണ്‍മെന്റ് റെയില്‍വേ പൊലീസ് കോണ്‍സ്റ്റബിളായ കമാല്‍ ശുക്ല (24)യ്ക്ക് സ്‌റ്റേഷനില്‍ വി.ഐ.പി പരിഗണന നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ ജനതാ കാ റിപ്പോര്‍ട്ടറാണ് പുറത്തുവിട്ടത്. ജനതാ കാ റിപ്പോര്‍ട്ടറിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് റിഫാത് Read More …

പോലീസുകാരന്റെ കയ്യും കാലും തല്ലിയൊടിച്ച സംഭവം: ദുബൈയില്‍ യുവാവിന് ഒരു വര്‍ഷം തടവ് ശിക്ഷ

ദുബൈ: പോലീസുകാരന്റെ കയ്യും കാലും തല്ലിയൊടിച്ച സംഭവത്തില്‍ യുവാവിന് ഒരു വര്‍ഷം ജയില്‍ ശിക്ഷ. നൈജീരിയക്കാരനായ 33 കാരനെയാണ് ദുബൈ കോടതി ശിക്ഷിച്ചത്. ശിക്ഷ കഴിഞ്ഞാല്‍ ഇയാളെ നാട് കടത്താനും ഉത്തരവുണ്ട്. രാത്രി പട്രോളിങ് ജോലിക്കിടെ അനധികൃതമായി മദ്യം ഒളിച്ച് കടത്തുന്നത് ശ്രദ്ധയില്‍ പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ ഇവരെ പിടികൂടുന്നതിനിടയിലായിരുന്നു സംഭവം. പോലീസിനെ കണ്ടതും ഓടാന്‍ Read More …

ഭര്‍ത്താവിന്റെ സംശയത്തെ തുടര്‍ന്ന് യുവതി കൈക്കുഞ്ഞിനെ കൊലപ്പെടുത്തി

കണ്ണൂര്‍: നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് മീന്‍കുന്ന് റോഡിലെ കോട്ടയില്‍ ഹൗസില്‍ നമിത(33)യെയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ ആറു മണിയ്ക്കാണ് 21 ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത്. നമിതയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. ഗള്‍ഫിലുള്ള ഭര്‍ത്താവിന് കുഞ്ഞ് തന്റേതല്ലെന്ന് സംശയമുണ്ടായിരുന്നു. കുഞ്ഞ് തന്റേതല്ലെന്നും ഇയാളുടെ സുഹൃത്തിനെ സംശയമുണ്ടെന്നും ഭര്‍ത്താവ് പറഞ്ഞിരുന്നു. Read More …