മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വി ജി വിജയന്‍ അന്തരിച്ചു

കല്‍പ്പറ്റ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗവുമായ വി ജി വിജയന്‍ അന്തരിച്ചു. 58 വയസ്സായിരുന്നു. ജനയുഗം പത്രത്തിന്റെ വയനാട് ബ്യൂറോ ചീഫായി പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം.വൈത്തിരിയിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി ചികില്‍സയിലായിരുന്നു വിജയന്‍. അഖിലേന്ത്യ കിസാന്‍ സഭയുടെ കല്‍പ്പറ്റ മണ്ഡലം Read More …

ഇന്ത്യന്‍ കോഫി ഹൗസുകളില്‍ ദേശാഭിമാനി മാത്രം; ഉത്തരവ് ശുദ്ധവിവരക്കേടെന്ന് മന്ത്രി

തിരുവനന്തപുരം: ഇന്ത്യന്‍ കോഫി ഹൗസുകളില്‍ ദേശാഭിമാനി ഒഴികെ മറ്റൊരു പത്രവും വേണ്ടെന്ന ഉത്തരവ് ശുദ്ധവിവരക്കേടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അഡ്മിനിസ്‌ട്രേറ്റര്‍ അങ്ങിനെ പറയാന്‍ പാടില്ല, ആ സ്ഥാനത്ത് ഇരിക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് യോഗ്യതയില്ലന്നും മന്ത്രി അറിയിച്ചു. ഉത്തരവ് സര്‍ക്കാര്‍ പുനഃപരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കോഫി ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ട് ഇടതുസര്‍ക്കാര്‍ നിയോഗിച്ച അഡ്മിനിസ്‌ട്രേറ്ററാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. കോഫീ Read More …

ഗര്‍ഭപാത്രമില്ലാതെ ജനിച്ച പെണ്‍കുട്ടിക്ക് അമ്മ സ്വന്തം ഗര്‍ഭപാത്രം നല്‍കി

പൂനെ: ഇന്ത്യയിലെ ആദ്യ ഗര്‍ഭപാത്ര മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. പൂനെയിലെ ഗ്യാലക്‌സി കെയര്‍ ലാപ്രോസ്‌കോപി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ഒന്‍പത് മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയ നടന്നത്. ഗര്‍ഭപാത്രമില്ലാതെ ജനിച്ച സോലാപുരില്‍ നിന്നുള്ള 21 വയസുകാരിയായ പെണ്‍കുട്ടിക്ക് അമ്മയാണ് ഗര്‍ഭപാത്രം നല്‍കിയത്. ചികിത്സകള്‍ പൂര്‍ത്തിയായാല്‍ പെണ്‍കുട്ടിക്ക് സാധാരണ സ്ത്രീകളെ പോലെ കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. Read More …

അനധികൃത താമസക്കാരെ കാണിച്ചുകൊടുക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് സൗദി

റിയാദ്: പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍  ഏതാനും ആഴ്ചകള്‍ മാത്രം അവശേഷിച്ചിരിക്കെ ഇനിയും അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുമായി സൗദി അറേബ്യന്‍ ഭരണകൂടം. ഇതിന്റെ ഭാഗമായി അനധികൃതമായി രാജ്യത്ത് തങ്ങുന്നവരെക്കുറിച്ച് അധികൃര്‍ക്ക് വിവരം നല്‍കുന്നവര്‍ക്ക് വന്‍തുക പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. നിയമപരമായ താമസ അനുമതിയില്ലാതെ രാജ്യത്ത് തങ്ങുന്നവരേയും ശരിയായ തൊഴില്‍ രേഖകള്‍ ഇല്ലാതെ ജോലി ചെയ്യുന്നവരേയും Read More …

കൊച്ചി മെട്രോ ഉദ്ഘാടനം ഈ മാസം 30ന്

കൊച്ചി: കേരളത്തിന്റെ അഭിമാന പദ്ധതിയായ കൊച്ചി മെട്രോയുടെ ഉദ്ഘാടനം ഈ മാസം 30ന് നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ചടങ്ങിന് പ്രധാനമന്ത്രി എത്തുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. ഉദ്ഘാടചടങ്ങുകള്‍ ആലുവയിലാണ് നടക്കുന്നതെന്നും മന്ത്രി അറിയിച്ചു.

പുതിയ അഭിഭാഷക സംഘത്തെ നിയോഗിക്കും

ന്യൂഡല്‍ഹി: അന്താരാഷ്ട്ര കോടതിയില്‍ നേരിട്ട തിരിച്ചടിയും പാകിസ്താനില്‍ നിന്ന് തന്നെയുള്ള വിമര്‍ശനങ്ങളും കണക്കിലെടുത്ത് കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ അഭിഭാഷകരുടെ പുതിയ സംഘത്തെ പാകിസ്താന്‍ നിയോഗിക്കും. വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസിനെ ഉദ്ധരിച്ചുകൊണ്ട് പാക്മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ജാദവ് കേസില്‍ പാകിസ്താന് നേരിട്ട തിരിച്ചടിക്ക് പിന്നാലെ പ്രതിപക്ഷത്ത് നിന്നും നിയമകാര്യ വിദഗ്ധരില്‍ നിന്നും നവാസ് ശെരീഫ് Read More …

കേരളാകോണ്‍ഗ്രസ്സ് ബിയുമായി മുന്നണി പ്രവേശനം ചര്‍ച്ച ചെയ്തിട്ടില്ലന്ന് കാനം

തിരുവനന്തപുരം: കേരളാകോണ്‍ഗ്രസ്സ് ബിയുടെ മുന്നണി പ്രവേശനം സംബന്ധിച്ച് ഇടതു മുന്നണിയില്‍ ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്‍ഡിഎഫിലേക്ക് വരാന്‍ താത്പര്യം പ്രകടിപ്പിച്ച് നില്‍ക്കുന്ന നിരവധി കക്ഷികളുണ്ട്. എന്നാല്‍ ഇവരുടെയൊന്നും കാര്യം മുന്നണി ചര്‍ച്ച ചെയ്തിട്ടില്ലന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ഭരണം തൃപ്തികരമെന്നാണ് സിപിഐയുടെ വിലയിരുത്തല്‍. സര്‍ക്കാരിന് ജനങ്ങള്‍ Read More …

ഉത്തരവ് വിവാദത്തില്‍

തിരുവനന്തപുരം: ഇന്ത്യന്‍ കോഫി ഹൗസുകളില്‍ ദേശാഭിമാനി ഒഴികെയുളള എല്ലാ പത്രങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി അഡ്മിനിസ്‌ട്രേറ്ററുടെ വിവാദ ഉത്തരവ്. സി.പി.ഐ.എം മുഖപത്രമായ ദേശാഭിമാനി നിര്‍ബന്ധമായും വരുത്തണമെന്നും അഡ്മിനിസ്‌ട്രേറ്റര്‍ ഉത്തരവിട്ടതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മേയ് ഒന്നുമുതല്‍ മറ്റ് മാധ്യമങ്ങള്‍ കോഫിഹൗസുകളില്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യരുതെന്നാണ് ഉത്തരവ്. കോഫി ഹൗസ് ഭരണസമിതി പരിച്ചുവിട്ട നടപടിയില്‍ സര്‍ക്കാറിനെതിരെ തെറ്റിദ്ധാരണയുണ്ടാക്കുന്ന വാര്‍ത്തകളാണ് Read More …