ലോ അക്കാദമി: ട്രസ്റ്റിലെ രേഖകളില്‍ തിരിമറി നടത്തിയിട്ടില്ലെന്ന് രജിസ്‌ട്രേഷന്‍ ഐജി

തിരുവനന്തപുരം: ലോ അക്കാദമി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസില്‍ അക്കാദമിക്ക് അനുകൂലമായി രജിസ്‌ട്രേഷന്‍ ഐജിയുടെ റിപ്പോര്‍ട്ട്. ട്രസ്റ്റിലെ രേഖകളില്‍ തിരിമറി നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. റിപ്പോര്‍ട്ട് ഐജി മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. എന്നാല്‍ തനിക്ക് ലഭിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രി ഇതുവരെ റവന്യൂ വകുപ്പിന് കൈമാറിയിട്ടില്ലന്നാണ് ലഭിക്കുന്ന വിവരം.

പാലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഇന്ത്യയില്‍

ന്യൂഡല്‍ഹി: പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ ഇന്ത്യ പര്യടനം ആരംഭിച്ചു. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി, രഷ്ട്രപതി പ്രണബ് മുഖര്‍ജി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് , ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി എന്നിവരുമായി മഹ്മൂദ് അബ്ബാസ് കൂടിക്കാഴ്ച നടത്തും. രാവിലെ ഒമ്പത് മണിക്ക് രാഷ്ട്രപതി ഭവനില്‍ മഹ്മൂദ് അബ്ബാസിന് ആചാരപരമായ വരവേല്‍പ്പ് നല്‍കും. ഉച്ചയ്ക്ക് രണ്ടിന് ഹൈദരാബാദ് ഹൗസില്‍ Read More …

പൊമ്പിളൈ ഒരുമൈയില്‍ ഓഫീസ് തര്‍ക്കം

മൂന്നാര്‍: പൊമ്പിളൈ ഒരുമൈയിലെ മൂന്നാര്‍ ഓഫീസിനെ ചൊല്ലി തര്‍ക്കം. ഗോമതിപക്ഷവും ലിസി പക്ഷവും തമ്മിലാണ് തര്‍ക്കം. ഗോമതി പക്ഷം അടച്ചുപൂട്ടിയ ഓഫീസ് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ലിസി പക്ഷം പൊലീസില്‍ പരാതി നല്‍കി. ഗോമതി പൊമ്പിളൈ ഒരുമൈയുടെ ഓഫീസ് അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുകയാണെന്നും ഓഫീസ് ഉടന്‍ വിട്ടുകിട്ടണമെന്നുമാണ് ആവശ്യം. ഓഫീസില്‍ നിന്ന് വിലപിടിപ്പുള്ള പല വസ്തുക്കളും രേഖകളും കാണാതെയെന്നും Read More …

കുല്‍ഭൂഷണ്‍ കേസില്‍ പാക്കിസ്ഥാന് തിരിച്ചടി

ലാഹോര്‍: കുല്‍ഭൂഷണ്‍ ജാദവിന്റെ കുറ്റസമ്മത വീഡിയോ കാണേണ്ടെന്ന് രാജ്യാന്തര കോടതി. വീഡിയോ പ്രദര്‍ശിപ്പിക്കാനുള്ള പാക് ശ്രമം രാജ്യാന്തര കോടതി തടഞ്ഞു. അതേസമയം കേസില്‍ പാക്കിസ്ഥാന്റെ വാദം പൂര്‍ത്തിയായി. വധശിക്ഷ തടയണമെന്ന ഇന്ത്യയുടെ അപേക്ഷ തള്ളണമെന്ന് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടു.

അനധിക്യത ജിംനേഷ്യങ്ങള്‍ക്കെതിരെ നടപടി

മലപ്പുറം ജില്ലയില്‍ അനധിക്യതമായി പ്രവര്‍ത്തിക്കുന്ന ജിനേഷ്യങ്ങള്‍ക്കതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അമീത് മീണ അറിയിച്ചു. ജില്ലയിലെ സ്‌പോട്‌സ് അസോസിയേഷനുകളുടെ  പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാകലക്ടര്‍. ജിംനേഷ്യങ്ങള്‍ ഏറ്റവും കൂടുതലുള്ള ജില്ലയില്‍ കേരള ബോഡി ബില്‍ഡിംഗ് അസോസിയേഷന്റെ അനുമതി ഇല്ലാതെ ഏകദേശം 70 ഓളം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.     Read More …

ഭരണഘടന മാനിക്കണം: ബി.ജെ.പി സംസ്ഥാന നേതാക്കളോട് കേന്ദ്രം

ന്യൂഡല്‍ഹി: ബി.ജെ.പി സംസ്ഥാന നേതൃത്വം നല്‍കിയ പരാതി ഗവര്‍ണര്‍ മുഖ്യമന്ത്രിയ്ക്ക് കൈമാറിയത് ചട്ടങ്ങള്‍ പാലിച്ചാണെന്ന് കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി. നേതാക്കള്‍ ഭരണഘടനാ പദവി മാനിക്കണം. അതാണ് പാര്‍ട്ടി നിലപാടെന്നും മന്ത്രി പറഞ്ഞു.   പരാതി ഗവര്‍ണര്‍ മുഖ്യമന്ത്രിയ്ക്ക് കൈമാറിയതിനെ വിമര്‍ശിച്ചുകൊണ്ട് എം.ടി രമേഷും ശോഭ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. നടപടിയെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഗവര്‍ണര്‍ സ്ഥാനമൊഴിയണമെന്നും ശോഭ Read More …

പ്ലസ്ടുവിന് മുഴുവന്‍ എ പ്ലസ്; പരീക്ഷയിലും താരമായി മാളവിക

പ്ലസ് ടു പരീക്ഷയില്‍ അഭിമാന വിജയം നേടി യുവതാരം മാളവിക നായര്‍. തൃശൂര്‍ വിവേകോദയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയായ മാളവിക മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് വിജയിച്ചത്. അവസാന വര്‍ഷം 600ല്‍ 600 മാര്‍ക്കുണ്ട് മാളവികയ്ക്ക്. മാര്‍ക്ക്‌ലിസ്റ്റിനൊപ്പം മാളവിക തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. വിവേകോദയം സ്‌കൂളിലെ അധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കും ഫെയ്‌സ്ബുക്ക് കൂട്ടുകാര്‍ക്കും Read More …

സ്ത്രീ സുരക്ഷയ്ക്കായി റെയില്‍വേ സ്റ്റേഷനുകളില്‍ സി.സി.ടി.വി ക്യാമറ സ്ഥാപിക്കുന്നു

ന്യൂഡല്‍ഹി: വനിതാ യാത്രക്കാരുടെ സുരക്ഷയ്ക്കായി റെയില്‍വേ സ്റ്റേഷനുകളില്‍കൂടി സി.സി.ടി.വി ക്യാമറ സ്ഥാപിക്കുന്നു. നിര്‍ഭയ പദ്ധതിയുടെ ഭാഗമായി 500 കോടിയോളം രൂപ ചെലവഴിച്ചാണ് 983 റെയില്‍വേ സ്റ്റേഷനുകളില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നത്. ദൃശ്യങ്ങള്‍ മികവുറ്റ രീതിയില്‍ പകര്‍ത്താന്‍ കഴിയുന്ന 19,000 ഹൈ ഡെഫിനിഷന്‍ സി.സി.ടി.വി ക്യാമറകളാണ് സ്ഥാപിക്കുക. നിര്‍ഭയ പദ്ധതിപ്രകാരം 2013ലെ കേന്ദ്രബജറ്റില്‍, സ്ത്രീ സുരക്ഷയ്ക്കായി നീക്കിവെച്ച ആയിരം Read More …