സുഹൃത്തുകളായി എത്തി ഹോം സ്റ്റേയില്‍ മുറിയെടുത്തി, മുങ്ങിയത് കാറും ലാപ്‌ടോപ്പും കൊണ്ട

കോട്ടയം: ഹോ സ്റ്റേയില്‍ നിന്ന് സ്‌കോഡ കാറും ലാപ്‌ടോപ്പും മോഷണം പോയ കേസില്‍ 2 യുവാക്കളേയും 1 യുവതിയേയും അറസ്റ്റ് ചെയ്തു. ചെങ്ങന്നൂര്‍ സ്വദേശി ജുബല്‍ വര്‍ഗ്ഗീസ്, സഹോദരന്‍ ജൈത്രോ വര്‍ഗ്ഗീസ്, എറണാകുളം സ്വദേശി രേവതി കൃഷ്ണ എന്നിവരാണ് അറസ്റ്റിലായത്. മുംബൈയിലെ ധാരാവിയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.   കോട്ടയം കളക്‌ട്രേറ്റിന് സമീപം ഡോ. Read More …

ഒരിക്കല്‍ ഭിക്ഷ യാചിച്ചിരുന്ന അതേയിടത്ത് നാളെയവര്‍ അഭിമാനത്തോടെ ജോലി ചെയ്യും

കൊച്ചി: എറണാകുളത്ത് ഒരിക്കല്‍ ഭിക്ഷ യാചിച്ചിരുന്ന അതേയിടത്ത് അഭിമാനത്തോടെ ജോലി ചെയ്യാനുള്ള തയാറെടുപ്പിലാണ് ഭിന്നലിംഗക്കാര്‍. ട്രാന്‍ജെന്‍ഡറുകളായ 60 പേര്‍ക്ക് ജോലി നല്‍കാനുള്ള കൊച്ചി മെട്രോ റെയിലിന്റെ തീരുമാനം പ്രതീക്ഷയോടെയും അതിലേറെ അഭിമാനത്തോടെയും സ്വീകരിക്കുകയാണ് ഇവര്‍. ടിക്കറ്റ് നല്‍കല്‍, ഹൗസ് കീപ്പിങ്, കസ്റ്റമര്‍ കെയര്‍ വിഭാഗങ്ങളിലായി 23 ട്രാന്‍സ്‌ജെന്‍ഡറുകളെ ഇതിനകം കെ.എം.ആര്‍.എല്‍ നിയമിച്ചു കഴിഞ്ഞു. ജോലിക്കായി മറ്റുള്ളവരുടെ Read More …

പയ്യന്നൂരില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ കേന്ദ്ര മന്ത്രിയുടെ സന്ദര്‍ശനം

കണ്ണൂര്‍: ബിജെപി കേരള ചുമതലയുള്ള ജനറല്‍ സെക്രട്ടറിയും കേന്ദ്ര മന്ത്രിയുമായ രാജീവ് പ്രതാപ് റൂഡി കണ്ണൂരിലെത്തി. പയ്യന്നൂരില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജുവിന്റെ വീട്ടില്‍ മന്ത്രി സന്ദര്‍ശനം നടത്തി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശപ്രകാരമാണ് സന്ദര്‍ശനം. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ബിജുവിന്റെ ബന്ധുക്കളുടെ ആവശ്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജുവിന്റെ വീട് Read More …

മുത്തലാഖ് വിശ്വാസത്തിന്റെ ഭാഗമാണെന്ന് മുസ്ലീം വ്യക്തിനിയമന ബോര്‍ഡ്

ന്യൂഡല്‍ഹി: മുത്തലാഖ് വിഷയത്തില്‍ ഭരണഘടനാ പരമായ ചോദ്യത്തിന് പ്രസക്തിയില്ലെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്. മുത്തലാഖ് നിയമപരമാണെന്നും 1400 വര്‍ഷമായി മുസ്ലീം സമുദായം തുടരുന്ന വിവാഹമോചന രീതിയാണെന്നും മുസ്ലീം വ്യക്തിനിയമന ബോര്‍ഡ് വ്യക്തമാക്കി. മുത്തലാഖ് ഇസ്ലാം മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍പ്പെട്ടത് ആണോയെന്നും നിയമപ്രകാരം നടപ്പാക്കാവുന്ന മൗലികാവകാശത്തിന്റെ ഭാഗമാണോയെന്നും പരിശോധിക്കുമെന്ന് സുപ്രീംകോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

സംശയ രോഗിയായ ഭര്‍ത്താവ് ഭാര്യയുടെ ലൈംഗികാവയവം പശ വച്ച് ഒട്ടിച്ചു,വെറും40 റിയാല്‍ പിഴ ഭര്‍ത്താവിനും 100 ചാട്ടവാറടി ഭാര്യയ്ക്കും

അവിഹിതബന്ധം പുലര്‍ത്താന്‍ സാധ്യതയുണ്ടെന്നാരോപിച്ച് മുപ്പത്തിമൂന്നുകാരനായ ഭര്‍ത്താവ് ഭാര്യയുടെ ലൈംഗികാവയവം പശ വച്ച് ഒട്ടിച്ചു.വേദനയെ തുടര്‍ന്ന് യുവതി ആശുപത്രിയിലെത്തിയതിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്.ഭാര്യവീട്ടുകാരുടെ പരാതിയില്‍ യുവാവിനെ അറസ്റ്റു ചെയ്‌തെങ്കിലും വലിയ ശിക്ഷ നല്‍കാതെ കോടതി വിട്ടയച്ചു. ഭാര്യ അവിഹിതബന്ധത്തിന് തുനിയുമോ എന്ന ഭയമാണ് ഈ പ്രവര്‍ത്തിക്ക് കാരണമെന്ന് ഭര്‍ത്താവ് കോടതിയെ അറിയിച്ചു.ഇതിനു കാരണമായി പറഞ്ഞതാകട്ടെ ഫേസ്ബുക്ക് ഉപയോഗവും ലൈക്കും Read More …

കൊലയാളികളെ തള്ളിപ്പറഞ്ഞ് സിപിഎം

കണ്ണൂര്‍: പയ്യന്നൂര്‍ കൊലപാതകക്കേസ് പ്രതികളെ സംരക്ഷിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രതികളായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കും. ഇത് വെറുംപറച്ചിലല്ല, പ്രായോഗികമായി നടപ്പിലാക്കുമെന്ന് കോടിയേരി പറഞ്ഞു. ഇതുപോലെ പ്രതികളെ തള്ളിപ്പറയാന്‍ ബിജെപി തയാറാകുമോ. കണ്ണൂരില്‍ വേണ്ടത് രാഷ്ട്രീയ, ഭരണപരമായ ഇടപെടലാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പ്രചരിപ്പിക്കുന്ന വീഡിയോ Read More …

പുറത്തുവിട്ടത് ശരിയായ വീഡിയോ

കണ്ണൂര്‍; വ്യാജവീഡിയോ പ്രചരിപ്പിച്ച് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് എസ്എഫ്‌ഐ നേതാവ് പരാതി നല്‍കിയ ശേഷവും പുറത്ത് വിട്ടത് സിപിഎമ്മുകാരുടെ ആഘോഷപ്രകടനത്തിന്റെ വീഡിയോയാണെന്ന നിലപാടില്‍ ഉറച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. താന്‍ പുറത്ത് വിട്ടത് ബിജുവിന്റെ മരണം സിപിഎമ്മുകാര്‍ ആഘോഷിക്കുന്നതിന്റെ വീഡിയോയാണിതെന്ന മുന്‍നിലപാട് ആവര്‍ത്തിച്ച കുമ്മനം ഇതിന്റെ പേരില്‍ അറസ്റ്റ് വരിക്കാനോ ജയിലില്‍ പോകാനോ Read More …

കേന്ദ്രസര്‍ക്കാര്‍ തന്നെ നിശബ്ദനാക്കാന്‍ ശ്രമിക്കുന്നുവെന്ന് ചിദംബരം

ചെന്നൈ: തന്നെയും മകനെയും വേട്ടയാടാന്‍ സി.ബി.ഐ അടക്കമുള്ള ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുന്നുവെന്ന് മുന്‍കേന്ദ്രമന്ത്രി പി ചിദംബരം. ചിദംബരത്തിന്റെയും മകന്‍ കാര്‍ത്തി ചിദംബരത്തിന്റെയും ചെന്നൈ നുങ്കംപാക്കത്തെ വസതികളില്‍ ഇന്ന് സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. ഇതേക്കുറിച്ചാണ് അദ്ദേഹം പ്രതികരിച്ചത്. തന്നെ നിശബ്ദനാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്ന് ചിദംബരം ആരോപിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ക്കെതിരെയും മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയും സന്നദ്ധ സംഘടനകളുടെ നേതാക്കള്‍ക്കെതിരെയും Read More …