നിരീക്ഷണത്തിന് 131 മൈക്രോ ഒബ്സര്വര്മാര്
മലപ്പുറം: പ്രശ്ന ബാധിത ബൂത്തുകളില് നിരീക്ഷണത്തിനായി 131 മൈക്രോ ഒബ്സര്വര്മാരെ നിയമിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ജനറല് ഒബ്സര്വര്മാരുടെ മേല്നോട്ടത്തില് പ്രവര്ത്തിക്കുന്ന മൈക്രോ നിരീക്ഷകര് പോളിങ് ബൂത്തുകളില് നിരീക്ഷണം നടത്തി വോട്ടെടുപ്പ് പ്രക്രിയ സുഗമവും സുതാര്യവുമെണെന്ന് ഉറപ്പാക്കും. അപാകതകളോ പ്രശ്നങ്ങളോ ഉണ്ടെങ്കില് ഉടന് ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്പെടുത്തും. കമ്മീഷന്റെ പൊതു നിരീക്ഷകര്ക്കാണ് മൈക്രോ ഒബ്സര്വര്മാര് റിപ്പോര്ട്ട് നല്കുക. Read More …
