വീഴ്ച പാടില്ലെന്ന് ജില്ലാ കലക്ടര്‍

മലപ്പുറം: പോളിങ് ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതില്‍ വീഴ്ച പാടില്ലെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി വരണാധികാരികള്‍ക്ക് നിര്‍ദേശം നല്‍കി. വെള്ളം, വൈദ്യുതി, ശൗചാലയം, കാത്തിരിപ്പു ഷെഡ്, അംഗപരിമിതര്‍ക്ക് റാംപ്, അടയാള ബോര്‍ഡുകള്‍ തുടങ്ങിയ സൗകര്യങ്ങളാണ് പോളിങ് സ്റ്റേഷനുകളില്‍ ഉണ്ടെന്ന് നിര്‍ബന്ധമായും ഉറപ്പുവരുത്തേണ്ടത്. വരണാധികാരികള്‍ ബൂത്തുകള്‍ Read More …

സമ്പൂര്‍ണ ദ്വീപ് മണ്ഡലമായി വൈപ്പിന്‍

കൊച്ചി: പഞ്ചായത്തുകള്‍ മാത്രമടങ്ങിയ നിയമസഭ മണ്ഡലമാണ് വൈപ്പിന്റെ മറ്റൊരു പ്രത്യേകത എല്ലാം ദ്വീപുകളാണെന്നതാണ്. തിരുകൊച്ചി നിയമസഭയുടെ കാലം തൊട്ടേ ഞാറയ്ക്കല്‍ എന്ന പേരിലായിരുന്നു മണ്ഡലം. ഞാറയ്ക്കലിന്റെ ഭാഗമായിരുന്ന പഞ്ചായത്തുകളെല്ലാം പുതിയ വൈപ്പിന്റെ ഭാഗമായിട്ടുണ്ട്. ഇതിനു പുറമെ മണ്ഡല പുനര്‍നിര്‍ണത്തിനു മുമ്പ് എറണാകുളത്തിന്റെ ഭാഗമായിരുന്ന മുളവുകാട് പഞ്ചായത്തുകൂടി വൈപ്പിന്റെ ഭാഗമായതാണ് പ്രധാന കൂട്ടിചേര്‍ക്കല്‍. മുളവുകാട് കൂടി ചേര്‍ന്നതോടെയാണ് Read More …

ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ രൂപീകരിച്ചു

കാസര്‍കോട്:  നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഡീഫെയ്‌സ്‌മെന്റ് സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിനായി നിയോജക മണ്ഡലാടിസ്ഥാനത്തില്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചു. പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് ഡീഫെയ്‌സ്‌മെന്റുമായി ബന്ധപ്പെട്ട പരാതികള്‍ ഉണ്ടെങ്കില്‍ സ്‌ക്വാഡുകളെ വിവരമറിയിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ അറിയിച്ചു. മഞ്ചേശ്വരം മണ്ഡലത്തില്‍ മഞ്ചേശ്വരം ഡെപ്യൂട്ടി തഹസില്‍ദാര്‍ രഞ്ജിത് 9946171353, കാസര്‍കോട് മണ്ഡലത്തില്‍ കാസര്‍കോട് ഡെപ്യൂട്ടി Read More …

പുരസ്‌കാരത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം കുട്ടികളുടെ ക്ഷേമം, വികസനം, സംരക്ഷണം എന്നീ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കിയിട്ടുളള വ്യക്തികളില്‍ നിന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നും ശിശു ക്ഷേമത്തിനുളള 2016 ലെ ദേശീയ പുരസ്‌കാരത്തിനുളള അപേക്ഷ ക്ഷണിച്ചു. അവാര്‍ഡിന് അപേക്ഷിക്കുന്ന വ്യക്തികള്‍/സ്ഥാപനങ്ങള്‍ ഈ രംഗവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നവരാകണം. ഏതെങ്കിലും സ്ഥാപനങ്ങളില്‍ നിന്നും പ്രതിഫലം പറ്റി പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തിഗത Read More …

പരാതികള്‍ അക്ഷയ കേന്ദ്രങ്ങളിലൂടെ നല്‍കാം

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പരാതികള്‍ നല്‍കുന്നതിനും, അവയില്‍ സ്വീകരിച്ച നടപടികള്‍ അറിയുന്നതിനും, തിരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും,സ്ഥാനാര്‍ത്ഥികള്‍ക്കും സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും ലഭിക്കേണ്ട വിവിധ അനുമതികള്‍ക്ക് അപേക്ഷ നല്‍കുന്നതിനും അക്ഷയ കേന്ദ്രങ്ങളില്‍ സൗകര്യം ഒരുക്കിയതായി അക്ഷയ ജില്ലാ പ്രോജക്ട് മാനേജര്‍ കെ.ധനേഷ് അറിയിച്ചു. തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട ക്രമസമാധാനം, മാതൃകാ Read More …

ജഡ്ജിമാരുടെ സ്ഥലം മാറ്റം

തിരുവനന്തപുരം: അഡീഷണല്‍ ജില്ലാ ജഡ്ജിയായി പി.എസ്.ശശികുമാര്‍, കെ.പി.സുധീര്‍ എന്നിവരെ മഞ്ചേരിയിലും, എന്‍.ഹരികുമാര്‍ എസ്.സതീശ് ചന്ദ്രബാബു എന്നിവരെ പത്തനംതിട്ടയിലും, ഇ.സി ഹരിഗോവിന്ദനെ പാലക്കാടും, പി.ഷേര്‍ലി ദത്തിനെ കൊല്ലത്തും, ഡി.സുരേഷ് കുമാറിനെ പാലയിലും, ജോണ്‍സണ്‍ ജോണ്‍, കെ.പി.ഇന്ദിര, പി.ഡി.ശാരംഗധരന്‍ എന്നിവരെ തിരുവനന്തപുരത്തും, പി.പി സെയ്തവിയെ കോഴിക്കോടും, ജോണി സെബാസ്റ്റ്യനെ കോഴിക്കോടും, ഡോ.കൗസര്‍ എടപ്പഗത്ത്, മിനി.എസ്.ദാസ്, കെ.എ.ബേബി എന്നിവരെ എറണാകുളത്തും, Read More …

4877 പൊലീസുകാര്‍

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് നിയന്ത്രിക്കാനായി ജില്ലയില്‍ 4877 പൊലീസുകാര്‍ സേവനമനുഷ്ഠിക്കും. ജില്ലാ പൊലീസ് മേധാവി കെ.വിജയന്റെ കീഴില്‍ 11 ഡി.വൈ.എസ്.പി മാരും 31 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുമാണ് പ്രവര്‍ത്തിക്കുക.കൂടാതെ 491 സബ് ഇന്‍സ്‌പെക്ടര്‍മാരും 3404 സിവില്‍ പൊലീസ് ഓഫീസര്‍മാരുമുണ്ടാവും. ഇവരെ കൂടാതെ വിമുക്ത ഭടന്മാരും സീനിയര്‍ എന്‍.സി.സി കെഡറ്റുകളും ഉള്‍പ്പെടുന്ന സ്‌പെഷല്‍ പൊലീസ് വിങും പ്രവര്‍ത്തിക്കും. 940 Read More …

ലോക ഹോമിയോപ്പതിദിനം

മലപ്പുറം : ഹോമിയോപ്പതിയുടെ ഉപജ്ഞാതാവായ ഡോ.സാമുവല്‍ ഹാനിമാന്റെ ജന്മദിനമായ ഏപ്രില്‍ 10 ലോകഹോമിയോപ്പതി ദിനമായി ആചരിച്ചു. ദി ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഹോമിയോപ്പത്സ് കേരള (ഐ.എച്ച്.കെ) മലപ്പുറം ജില്ലാ കമ്മിറ്റിയുടെയും മലപ്പുറം ജില്ലാ സഹകരണ ഹോമിയോ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ മലപ്പുറം കുന്നുമ്മല്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഡോ.ഹാനിമാന്‍ അനുസ്മരണം നടത്തി. മലപ്പുറം നഗരസഭാ പ്രതിപക്ഷ നേതാവ് Read More …