കാരുണ്യ പദ്ധതി : 692 കോടി രൂപ ചികിത്സാ ധനഹായം നല്‍കി

തിരുവനന്തപുരം: കാരുണ്യ ചികിത്സാ പദ്ധതിയില്‍ 2016 ജനുവരി ഒമ്പത് വരെ കാരുണ്യ, കാരുണ്യ പ്ലസ് എന്നിവയില്‍ നിന്നുള്ള മൊത്തം വിറ്റുവരവ് 3858.33 കോടി രൂപയും (കാരുണ്യ2562.22, കാരുണ്യ പ്ലസ്1296.11) അറ്റാദായം 776.70 കോടി (കാരുണ്യ535.99, കാരുണ്യ പ്ലസ്240.71) രൂപയുമാണെന്ന് ലോട്ടറി ഡയറക്ടര്‍ അറിയിച്ചു. ഈ അറ്റാദായമാണ് കാരുണ്യ ചികിത്സാ സഹായ പദ്ധതിയ്ക്കായി ചെലവഴിക്കുന്നത്. സ്‌കീം ആരംഭിച്ചതു Read More …

കുട്ടികളെ ഘോഷയാത്രയില്‍ പങ്കെടുപ്പിക്കല്‍ : മാര്‍ഗനിര്‍ദേശമായി

തിരുവനന്തപുരം: ഘോഷയാത്രകളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നതുസംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിര്‍ദ്ദേശിച്ച് ആഭ്യന്തരവകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഘോഷയാത്രകളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നതിന് ജില്ലാ കളക്റ്ററുടെയും ജില്ലാ പോലീസ് മേധാവിയുടെയും മുന്‍കൂര്‍ അനുമതി വാങ്ങണം. പ്രവൃത്തിദിവസങ്ങളില്‍ രാവിലെ 9.30നും വൈകിട്ട് 4.30നുമിടയില്‍ ഇത്തരം ഘോഷയാത്രകള്‍ ഒഴിവാക്കണം. അവധിദിനങ്ങളില്‍ രാവിലെ 10നും വൈകിട്ട് മൂന്നിനുമിടയില്‍ കുട്ടികളെ ഘോഷയാത്രയില്‍ നിര്‍ബന്ധപൂര്‍വ്വം പങ്കെടുപ്പിക്കരുത്. ഘോഷയാത്രയില്‍ കുട്ടികളെ നിര്‍ബന്ധിച്ച് Read More …

സഹിഷ്ണുതക്കപ്പുറം പരസ്പരം അംഗീകരിക്കാനും മനസിലാക്കാനും കഴിയണമെന്ന് ഉപരാഷ്ട്രപതി

മലപ്പുറം: സഹിഷണുത ഉണ്ടായതുകൊണ്ട് മാത്രം സമ്പൂര്‍ണ്ണമായ മതേതരസമുഹം സൃഷ്ടിക്കുക സാധ്യമല്ലെന്ന് ഉപരാഷ്ട്രപതി ഡോ: ഹാമിദ് അന്‍സാരി. എല്ലാം ഉള്‍ക്കൊളളാനായതുകൊണ്ടമാത്രമല്ല, എല്ലാം അംഗീകരിക്കാനും മനസിലാക്കാനം സാധിക്കണം എന്നാല്‍ മാത്രമെ ശരിക്കും സമാധാനുമുളള സമൂഹം നിലനില്‍ക്കൂ. ” എല്ലാമതങ്ങളോടും സഹിഷണുതയുണ്ടായയതുകൊണ്ട് കാര്യമില്ല. എല്ലാമതങ്ങളും സത്യമാണെന്ന കരുതി അവ അംഗീകരിക്കാനാവണമെന്ന” വിവേകാനന്ദ സ്വാമികളുടെ ഉദ്ധരണി എടുത്തു പറഞ്ഞുകൊണ്ടാണ് ഉപരാഷ്ടപതി ഇക്കാര്യം Read More …

സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ മത്സരം: തിരുവനന്തപുരത്തിനു വിജയം

മലപ്പുറം: അമ്പത്തിരണ്ടാമത് സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരത്തില്‍ ഇടുക്കിയുടെ മൂന്നിനെതിരെ നാലു ഗോളുകള്‍ക്കു തിരുവനന്തപുരത്തിനു വിജയം.  മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലാണു മത്സരം നടന്നത്. ടൈംബ്രേക്കിലാണു മൂന്നിനെതിരെ നാലുഗോളുകള്‍ തിരുവനന്തപുരം നേടിയത്. ഇടുക്കിയുടെ രണ്ടുഗോള്‍ശ്രമവും വിഫലമായി. കളിയുടെ ആദ്യപകുതിയില്‍ ഇരുടീമും ഓരോ ഗോള്‍ വീതം നേടിയിരുന്നു. മുപ്പതാംമിനുട്ടില്‍ ഇടുക്കിയുടെ ഗോകുല്‍ദേപാണ് ആദ്യഗോള്‍ നേടിയത്. ഗോകുലിന്റെ Read More …

കടന്നമണ്ണയില്‍ ഓട്ടോ ഡ്രൈവറെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

മങ്കട: ഓട്ടോഡ്രൈവറായ യുവാവിനെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കടന്നമണ്ണ പാറച്ചോട്ടില്‍പടിയിലെ പുന്തോട്ടത്തില്‍ ഉണ്ണീന്‍ കുട്ടിയുടെ മകന്‍ റിനീഷ് (21)നെയാണ് അടുത്ത വീട്ടിലെ ഉപയോഗ ശൂന്യമായ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി 11 മുതല്‍ യുവാവിനെ കാണാനില്ലായിരുന്നതായാണ് വിവരം. തന്റെ ഓട്ടോറിക്ഷ വീട്ടില്‍ നിര്‍ത്തിയ ശേഷം, കടന്നമണ്ണ എ.യു.പി.സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നിരുന്ന Read More …

കടുത്തസമ്മര്‍ദ്ദത്തിലും ധനമന്ത്രിയെ മാറ്റാനാവാതെ പ്രധാനമന്ത്രി

ധനകാര്യമന്ത്രി അരുണ്‍ ജയറ്റ്‌ലിയെ മാറ്റികൊണ്ടുളള മന്ത്രിസഭാ അഴിച്ചുപണിയെ ആശയം ഗെതിമുട്ടിയതായി ദില്ലിയില്‍ അടക്കം പറച്ചിലുകള്‍ സജീവമായി. ധനമന്ത്രി സ്ഥാനത്തുനിന്നും ജറ്റ്‌ലിയെ മാറ്റണമെന്ന് പ്രധാനമന്ത്രിക്കുമേല്‍ കടുത്ത സമ്മര്‍ദ്ധമുണ്ട്. ഇപ്പോഴത്തെ സാമ്പത്തികാസ്ഥ മെച്ചപെടുത്തുതിനുവേണ്ട നടപടിയെടുക്കാന്‍ മന്ത്രിക്കായില്ലെന്നും ദില്ലി ക്രിക്ക്റ്റ അസോഷിയേഷന്റെ അമരത്തിരിന്നപ്പോള്‍ നടത്തിയതായി ആരോപിക്കുന്ന ക്രമക്കേടും ജയറ്റ്‌ലിക്കെതിരെ പാര്‍ടിക്കകത്തും പുറത്തും കൊടുങ്കാറ്റായി ഉയര്‍ന്നു കയിഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക രംഗം Read More …

എടവണ്ണയിലെ വിവാദ ക്വാറിക്ക് ഹൈക്കോടതിയുടെ സ്റ്റേ

എടവണ്ണ: പഞ്ചായത്തിലെ പത്തപ്പിരിയത്ത് സ്ഥിതി ചെയ്യുന്ന വിവാദ ക്വാറിക്ക് ഹൈക്കോടതിയുടെ സ്റ്റേ. പ്രദേശവാസിയായ നൗഷാദ് അലി സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് അറഞ്ഞിക്കല്‍, അല്‍മദീന ക്വാറികളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.ഈ ക്വാറികളുമായി ബന്ധപ്പെട്ട ജനകീയ സമരത്തിനിടയിലാണ് അയ്യപ്പനെന്ന പട്ടികജാതിക്കാരന്‍ കിണറ്റില്‍ വീണ് മരിച്ചത്. മിച്ചഭൂമിയും പുറമ്പോക്ക് ഭൂമിയും കയ്യേറി പ്രവര്‍ത്തിക്കുന്ന ഈ ക്വാറികള്‍ക്കെതിരെ Read More …

ജെല്ലിക്കെട്ടിനൊപ്പം കാളപൂട്ടിനും അനുമതി; കര്‍ഷകര്‍ ആഹ്ലാദത്തില്‍

മലപ്പുറം: തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് നിരോധനത്തിനൊപ്പം ഇല്ലാതായ കാള-പോത്ത് പൂട്ട് മല്‍സരങ്ങള്‍ക്കും ഇനി അനുമതി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. 2014ല്‍ സുപ്രിംകോടതിയാണ് ജെല്ലിക്കെട്ട് നിരോധിച്ചത്. നിരോധനത്തിനെതിരേ തമിഴ്‌നാട്ടിലുയര്‍ന്ന പ്രതിഷേധത്തെതുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ 1960ലെ മൃഗ പീഡന നിരോധന നിയമം ഭേദഗതി ചെയ്യുകയായിരുന്നു. ഇതോടെ കേരളത്തിന്റെ കാര്‍ഷിക ഉല്‍സവമായ കാള-പോത്ത് പൂട്ട് മല്‍സരങ്ങള്‍ക്കും ഇനി Read More …